പിന്നീട് ആ സൗഹൃദം വളർന്നു പന്തലിച്ച് ഇപ്പോ ദാ ഇവിടെവരെ
എത്തിനിൽക്കണൂ.രാത്രി എപ്പോഴാ
ഉറങ്ങിയത് എന്ന് അറിയില്ല്യാ.
പിറ്റേ ദിവസം രാവിലെ
എഴുന്നേൽറ്റ് റെഡിയായ് അമ്മയോട് അമ്പലത്തിലേക്ക് എന്ന്
പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴും മനസ്സ് നിറയെ എന്റെ ശ്രീയാരുന്നൂ.ഞാൻ ചെന്നപ്പോൾ ശ്രീ പുറത്തു നിൽക്കുന്നൂ.തൊഴുതിട്ട് നിൽക്കാണ്
ആൾ എന്നെനിക്ക് മനസ്സിലായ്.
”ഞാൻ തൊഴുതിട്ട് വരാം”.
”ഉം”.
കൃഷ്ണന്റെ മുന്നിൽ നിൽക്കുമ്പോൾ
ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുളളൂ, നിക്കെന്റെ ശ്രീയെ തരണേന്ന്.തൊഴുതിട്ട്
ഇറങ്ങിയപ്പോൾ ശ്രീ എന്നെയും
കാത്തുനിൽക്കാണ് എന്നെനിക്ക്
മനസ്സിലായ്.ശ്രീയുടെ അടുത്തേക്ക്
എത്തുന്തോറും ഉളളിലാരോ തീ കോരിയൊഴിക്കണപോലെ തോന്നണൂ..
”വന്നിട്ട് ഒരുപാട് നേരായോ?”.
അല്പ്പ നേരത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് ഞാനായിരുന്നൂ
അത് ചോദിച്ചത്.
”ഉം”.
വിണ്ടും ഞങ്ങൾക്കിടയിലേക്ക് മൗനം വില്ലനായ് കടന്നുവന്നിരുന്നൂ.
Nyc
Super
Super!!!!
nice
Suppar
Nalla kadha