നിധി 364

”ആണോ..എന്നാൽ ശെരി.തനിക്ക്
എന്താ എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞത്.?”

എവിടുന്നോ ആ സമയം തന്നിൽ കൈവന്ന ധൈര്യത്തിന്റെ ബലത്തിൽ” എനിക്ക് ഒരുപാട് ഇഷ്ടാണ് ശ്രീ തന്നെ.ഇത്രയുംനാൾ
ഇതെങ്ങനെ പറയണം എന്ന് നിക്ക് അറിയില്ല്യാരുന്നൂ.ഇപ്പോഴെങ്കിലും
ഞാനിത് ശ്രീയോട് പറഞ്ഞില്ല്യാച്ചാൽ
അത് ഞാൻ തന്നെ എന്നൊട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവാം.”
അപ്പുറം നിശബ്ദമാണ്.

ഒരു നിമിഷത്തേക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തന്നെ
തോന്നിപ്പോയി.അല്പ്പ നേരത്ത മൗനം ഭേദിച്ചുകൊണ്ട് ”നിധി തനിക്ക്
നാളെ കൃഷ്ണന്റെ അമ്പലം വരെ ഒന്നു വരാൻ കഴിയുമോ?” ഉളളിൽ
ഒരുപാട് ചോദ്യങ്ങൾ ഉയർന്നെങ്കിലും
തിരിച്ച് ”ഞാൻ വരാം” എന്നൊരു മറുപടിയിൽ ഒതുക്കിയെല്ലാം.
അപ്പുറത്ത് ഫോൺ കട്ടാക്കിയിരുന്നൂ അപ്പോഴേക്കും.
ശ്രീജിത്ത് എന്ന ശ്രീയെ ഞാൻ ആദ്യമായ് കാണുന്നത് പ്ലസ് വൺ ൽ ജോയിൻ
ചെയ്തപ്പോളായിരുന്നൂ.ക്ലാസ്സിലെ എല്ലാവരോടും ശ്രീ മിണ്ടാറുണ്ടായിരുന്നു. പൊതുവേ മിണ്ടാപൂച്ചയായ എന്നെ ഇടയ്ക്ക് ശ്രീ കണ്ണടച്ചു കാണിക്കും,കൂടെയൊരു പഞ്ചിരിയും.എൻ.എസ്.എസ് ൽ ചേർന്നപ്പോൾ ശ്രീ ആരുന്നു എന്റെ
ടീം ലീഡർ.എൻ.എസ്.എസ് ക്യാമ്പിന്റെ സമയത്താണ് ഞാൻ
ശ്രീയുമായ് കൂടുതൽ അടുക്കുന്നത്.

6 Comments

  1. Super!!!!

  2. Nalla kadha

Comments are closed.