നിധി 364

വീട്ടിലെത്തിയപ്പോഴും മനസ്സ് അസ്വസ്തമായിരിന്നൂ. കുളിച്ച്
വേഷം മാറി എന്തൊക്കെയോ കഴിച്ചെന്ന് ബോധിപ്പിച്ചു റൂമിലേക്ക്
വന്ന് ഒറ്റകിടപ്പായിരുന്നു.
കോളേജ് ലൈഫ് തീരാറായ്.
ഇനിയെങ്കിലും ഉളളിലെ ഇഷ്ടം പറഞ്ഞില്ല്യാച്ചാൽ ചിലപ്പോൾ എനിക്കെന്റെ ശ്രീയെ നഷ്ടാവും.
ആ ഒരു മൂഡ് മാറാനായ് ഫോൺ എടുത്തു കുത്തിക്കളിച്ചോണ്ട് ഇരിക്കുമ്പോഴാണ് ശ്രീ യുടെ കോൾ.
ഉളളിൽ നിന്നും ചെണ്ട കൊട്ടുന്ന
ശബ്ദം പുറത്തു കേൾക്കാം…
കയ്യും കാലും വിറയ്ക്കണൂ.
”ഹലോ, നിധി ഞാനാ ശ്രീ.” ഞാൻ
ഹലോ പറയുന്നതിന് മുന്നേ തന്നെ
ശ്രീ ഇത്രയും പറഞ്ഞിരുന്നൂ.
”ഹാം, എന്താ ശ്രീ ഈ നേരത്ത്.”
”ടോ തനിക്കെന്താ സുഖമില്ലേ.
ശബ്ദം ഒക്കെ വല്ലാണ്ടിരിക്കണൂ.”
എന്തോ ശ്രീയിൽ നിന്നും ഇത്രയും
കേട്ടപ്പോൾ മനസ്സിനൊരു ആശ്വാസം.
”ഏയ് നിക്കൊന്നും ഇല്ല്യാ ശ്രീ.ശ്രീയ്ക്ക് തോന്നിയതാവും.”…

6 Comments

  1. Super!!!!

  2. Nalla kadha

Comments are closed.