രാവിലത്തെ വട്ട മേശ സമ്മേളനവും കഴിഞ്ഞ് ദൈവം തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും മുന്‍പ് ഒന്ന് നീട്ടി വിളിച്ചു കാലോ….. ലോ…
രാത്രിയിലെ സുദീര്‍ഘമായ യാത്രയും കഴിഞ്ഞ് പുലര്‍ച്ചയ്ക്ക് ആയിരുന്നു വന്നത്.
ഉടനെ തന്നെ കട്ടന്‍ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ചു ,
ഗ്യാസ് തീര്‍ന്ന വിവരം അപ്പോള്‍ മാത്രമാണ് അറിയുന്നത് ,ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്ക്കുമ്പോള് ആണ് ദൈവത്തിങ്കല്‍ നിന്ന് വിളി കേട്ടത്.
ഉടനെ അങ്ങോട്ടേയ്ക്ക് ഒരു ഓട്ടമായിരുന്നു
സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരുടെ പേരുവിവരം സുപ്രീംകോടതിക്ക് കൈമാറിയ പോലെ ഒരു നീണ്ട ലിസ്റ്റ് ഏല്‍പ്പിച്ചു .
ഇന്ന് മരണമടയാന്‍ പോകുന്നവരുടെ ഒരു ഫുള്‍ ബയോഡാറ്റ…
തന്റെ സന്തത സഹചാരിയും വാഹനവുമായ പോത്തും ,നീണ്ട കയറും കൈയിലെടുത്ത് കേരളത്തിലേക്ക് യാത്ര തിരിച്ചുപ്പോള്‍ തന്നെ തന്റെ സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ മാപ്പില്‍ കേരളം സെറ്റ് ചെയ്തിരുന്നു .
കേരളത്തിന്റെ വശ്യ ഭംഗി കണ്ടു മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരു ആശങ്ക തനിക്ക് വഴി തെറ്റിയോ ?
മുന്നില്‍ കണ്ട ചെറുപ്പക്കാരനോട് ചോദിച്ചു സുഹൃത്തെ ദാമോദരന്‍ മകന് പ്രദീപിനെ അറിയുമോ ?
പ്രദീപ് ഏതു പ്രദീപ് ?
മൂപ്പില്സേ നിങ്ങള്‍ ഏതു നാട്ടുകാരനാ ?ഫേസ്ബുക്കിലെ പേര് അറിയുമോ?
പ്രദീപ് നമ്പൂതിരി ,
പ്രദീപ് നായര്‍ ,
പ്രദീപ് മേനോന് ,
പ്രദീപ് വാര്യര്‍,
ഇതില്‍ ഏതാ നമ്മുടെ കക്ഷി ?
കാലന് ഒന്ന് കുഴങ്ങി ഇത്രയും വലിയ അഗ്നി പരീക്ഷയോ?
ഇതെന്താ ഇങ്ങനെ ?
ജാതി കോമരങ്ങള്‍ തകര്‍ത്താടിയ നാട്ടില്‍ നിന്ന് ഇതിനെ ഒരു കാലത്ത് പറിച്ചെറിഞ്ഞതല്ലേ ?
ഇപ്പോള്‍ വീണ്ടും ജാതി ചേര്‍ത്ത പേരോ ?
അതെ, മൂപ്പരെ,
നവ ലിബറല്‍ മാധ്യമങ്ങളില്‍ ജാതി കൂടി ചേര്‍ത്ത പേരിനെ ഒരു സ്റ്റാറ്റസ് സിംബല്‍ ഉണ്ടാകൂ …
ബൈ ദ ബൈ ആരാ താങ്കൾ
മനസ്സിലായില്ല ?ചെറുപ്പക്കാരന് ചോദിച്ചു,
നോം …കാലന് സാക്ഷാല്‍ യമാരാജാവ്.
ഹായ് …കാലന് തന്റെ കയ്യിലെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു ,
ഒന്ന് ചേര്‍ന്ന് നിന്നെ
“ഒരു സെല്‍ഫി പ്ലീസ് …
അപ്പോഴേക്കും ക്യാമറ ചലിച്ചു കഴിഞ്ഞിരുന്നു .
ഇത് ഞാൻ വൈറൽ ആക്കും ഇന്ന് ഞാന്‍ 1k ലൈക്ക് വാങ്ങും ..
.
ചെറുപ്പക്കാരന് ധൃതിയില്‍ നടന്നു നീങ്ങുന്നത് വെറുതെ നോക്കി നിന്നു .
പിന്നെ മുന്നോട്ട് നീങ്ങി അടുത്ത വളവു തിരിഞ്ഞില്ല ദാ വരുന്നു ഒരു കൂട്ടം ആള്ക്കാര് …
തൊപ്പി വച്ചതും ,കടുക്കന്‍ ഇട്ടവരും പിന്നെ ഏതോ കൊടിക്കൂറ ദേഹത്ത് പുതച്ചവരും ,
ജ്വാല , ഇന്നാണ് ഈ കഥ വായിക്കുന്നത്. കാലിക പ്രാധാന്യം ഉള്ള വിഷയം പ്രത്യേകിച്ചും ഈ കോവിഡ് സാഹചര്യത്തിൽ നിത്യവൃത്തിക്ക് നിവൃത്തി ഇല്ലാതെ ഉഴലുന്ന അനേകായിരം അവശകലാകാരൻമാരുടെ അവസ്ഥയും ഓർക്കുന്നു . ചെറുപ്പകാലത്ത് പത്തും പതിനഞ്ചും കിലോമീറ്റർ നടന്ന് നാടകം കാണാൻ പോയിട്ടുള്ളത് ഓർമ്മയിൽ വന്നു. 90കൾ വരെ പ്രാദേശിക ക്ലബ്ബുകൾ, പള്ളിപ്പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കലാരൂപം ആയിരുന്നു നാടകം. കൊല്ലം കഥയിൽ പറഞ്ഞത് പോലെ നാടകത്തിന്റെ ഈറ്റില്ലം തന്നെ ആയിരുന്നു. നാടകത്തിന്റെ തകർച്ചയെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ തികച്ചും ശരി തന്നെ എന്നാൽ അതിന്റെ കൂടെ തലമുറ മാറ്റവും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തോടെ ഉറക്കമിളക്കാതെ യും വീട്ടിൽ തന്നെ ഇരുന്ന് പുത്തൻ വിഭവങ്ങൾ വിഴുങ്ങുവാൻ തല്പരരായി അല്ല ആക്കി തീർക്കപ്പെട്ടു. അതേ പോലെ യുവാക്കളെ ഹരം കൊള്ളിച്ച് കച്ചേരിയുടെ സ്ഥാനത്ത് ഗാനമേള എത്തി അത് കേൾക്കാനും വേദി നിറച്ചുള്ള ഉപകരണങ്ങൾ കാണുവാനും പാട്ടിനോടൊപ്പം നൃത്തചുവടുകൾ വെക്കുന്ന ഗായകരും അതിൽ ആകൃഷ്ടരായി ശ്രോതാക്കളും കാണികളും ഒപ്പം കൂടുവാനുമുള്ള ത്വര കൂടി. അതേ പോലെ കോമഡി മിമിക്സ് പരിപാടികൾ ഒക്കെ നാടകത്തെ കുഴിച്ചുമൂടി.
കാലനു പോലും കാലക്കേട് ആയി എന്ന് പറയുന്ന അവസ്ഥയിലേക്ക് മനുഷ്യൻ അധ:പതിച്ചു. രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യവസ്ഥിതികൾ പണ്ടത്തേതിലും തഴച്ചുവളർന്നു. ഒരുത്തൻ മറ്റൊരുത്തനെ അറിയാത്ത അവസ്ഥ എന്തിന് പറയുന്നു ഒരു കുടുംബത്തിലെ അംഗങ്ങൾ പരസ്പരം നേരിൽ കാണുക പോലും ചെയ്യാതെ ഫോണിലൂടെ ആശയ വിനിമയം നടത്തിവരുന്ന ദുരവസ്ഥ ഭയാനകമായിരിക്കുന്നു. നാടകം പോലെ മൺമറഞ്ഞുപോയ മറ്റ് രണ്ട് കലാരൂപങ്ങൾ ആണ് ബാലേയും കഥാപ്രസംഗവും. ഇനിയൊരു തിരിച്ചു വരവ് രണ്ടിനും സാധ്യമല്ല. നാടകത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് പല മേഖലകളിലും പക്ഷേ പഴയത് പോലെ ജനകീയമല്ലെന്ന് മാത്രം. നല്ലൊരു വിഷയം കൈകാര്യം ചെയ്ത രീതിയും എഴുത്തിന്റെ ശൈലിയും ഒത്തിരി ഇഷ്ടമായി. സ്നേഹാദരങ്ങൾ
മികച്ച പ്രമേയവും വ്യത്യസ്തമായ അവതരണവും.. വളരെ മനോഹരമായി.. ആശംസകൾ ജ്വാല??
താങ്ക്യൂ മനൂസ്…
കാലിക പ്രസക്തിയുള്ള വിഷയം. വളരെ നന്നായി അവതരിപ്പിച്ചു.
താങ്ക്യു ആൽബി…
എന്റെ ജ്വാല എവിടുന്നാ ഇതുപോലെ ഓരോ ത്രെഡ് കൊണ്ടുവരുന്നത്… ഓരോ പ്രവിശ്യവും വ്യത്യസ്തത നിലനിർത്തി എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നു… പക്വമായി മനോഹരമായി എങ്ങനെ എഴുതുന്നു… ഒത്തിരി ഇഷ്ടം കൂട്ടെ…
ഇനിയും ഈ തൂലികയിൽ മനോഹരമായ രചനകൾ പിറക്കട്ടെ… ആശംസകൾ കൂട്ടെ ❤️❤️
മനസ്സു നിറച്ച വരികൾക്ക് വളരെ സന്തോഷം ഷാനാ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…
ജ്വലയുടെ എഴുത്ത് കണ്ടിട്ട് ഈ ഒരു മേഖലയെ കുറിച്ച് നല്ല അറിവുണ്ടെന്ന് തോന്നുന്നു….
ഓരോ കഥയിലും വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടു വരുന്നു , വളരെ നല്ല കാര്യം….!!!
എഴുത്ത് എന്നത്തേയും പോലെ മനോഹരമായി ട്ടോ….!!!
വാമ്പയർ,
ഞാൻ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുൻപ് നാടകത്തെ ക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അതിന്റെ നോട്ട് കുറച്ച് മെയിലിൽ കിടന്നിരുന്നു, അതിന്റെ ഒരു പ്രചോദനം ആണീഎഴുത്ത്.
വായനയ്ക്കും ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം…
ഹായ് ജ്വാല നാടകം എന്ന് കേട്ടാൽ എന്റെ കുട്ടിക്കാലത്തു പുത്തുക്കാവ് അമ്പലത്തിൽ ഒരു നാടകം ഇന്നും എന്റെ ഓർമയിൽ ഉണ്ട്.. കാളിദാസന്റെ കഥയാണ്….
ഈ കഥയും നന്നായിട്ടുണ്ട് ഇന്നത്തെ ജീവിതങ്ങൾ ചെറിയ ഒരു കഥയായി കാണിച്ചു തന്നതിന്…
സുജീഷേട്ടാ എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ഒപ്പം ഹൃദ്യംഗമായ നന്ദിയും…
ചിരിപ്പിക്കുന്നതിലൂടെ ചിന്തിപ്പിക്കുക ആ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുടെ സൂഹത്തിെന്റെ ഇനിയും മാറാത്ത ചില കാര്യങ്ങളും എന്നാൽ സമൂഹം മാറിയപ്പോൾ മനുഷ്യൻ കെട്ടിയാടുന്ന കോലങ്ങളും വെറും മൂന്ന് പേജിൽ വരച്ച് കാണിച്ചു
ഇതു പോലുള്ള കഥകളുമായി വരിക …??????
വിച്ചു,
താങ്കളുടെ വിലയിരുത്തലിനും അഭിപ്രായത്തിനും വളരെ സന്തോഷവും ഒപ്പം നന്ദിയും…
വായിച്ചില്ല ഉടൻ വായിക്കാം
വായിക്കുക, പ്രോത്സാഹിപ്പിക്കുക, സ്നേഹം അജയ്…
?????ജ്വാല
വളരെ സന്തോഷം ശിവേട്ടാ…
ഇന്നിന്റെ രാഷ്ട്രീയവും പോക്രിത്തരങ്ങളും ഇനി ആര് തടുക്കാൻ ആണ്…
ലോകത്തിൽ തന്നെ ഏറ്റവും ഫ്രീ ആയി നടന്നവർ ആയിരുന്നു നമ്മൾ…
എനിക്ക് തോന്നുന്നത് അത് പക്ഷെ വളരെ കുറച്ച് സമയം മാത്രം..
ഇന്നും നമ്മൾ ആരുടെയൊക്കെയോ അടിമകൾ ആയി ജീവിക്കുന്നു..
ആരെക്കെയോ നിയന്ത്രണം ഏറ്റെടുത്ത അടിമകൾ..
ഈ ചെറുകഥ ഇഷ്ട്ടമായിട്ടോ…
നാട്ടിലെ സാമൂഹിക ചുറ്റുപാട് ഈ ചെറിയ വരികളിൽ വന്നു..
പിന്നെ കാലൻ…
മൂപ്പര് അതിനൊക്കെ അവസാന സമയം വരുമ്പോൾ തിരിച്ചടി കൊടുത്തോളും ???
തീർച്ചയായും, ഇതിനൊക്കെ ഒരു മറുപുറം ഉണ്ടാകും. വിശദമായ വായനയ്ക്കും, വിലയിരുത്തലിനും നന്ദി…
ഇഷ്ടായി …ഇഷ്ടായി ….പെരുത്തിഷ്ടായി …❤️❤️❤️
നെപ്പോളിയൻ ബ്രോ,
വളരെ നന്ദി, എപ്പോഴും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു…
ഉറപ്പായും ❤️❤️❤️
പാവം കാലന് പോലും സ്വസ്ഥത കൊടുക്കാത്ത കേരളം,നമ്മുടെ കരളുറപ്പുള്ള കേരളം… ചുരുങ്ങിയ വരികളിൽ ഒരുപാട് വലിയ കാര്യങ്ങൾ??? ഇഷ്ടമായി എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ
ഇന്നത്തെ പൊതുവായ കാര്യങ്ങൾ ഒരു നാടകത്തിന്റെ സെറ്റപ്പിൽ പറയാൻ ശ്രമിച്ചതാണ് ഹൈദർ ബ്രോ,
ഇഷ്ടമായതിൽ വളരെ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…
*student
ഏതിലൂടെ പോയി എവിടെ കൊണ്ടോയി നിർത്തി!!!! ???. ഈ ചെറിയ ശരീരത്തിൽ ഇത്രോം വല്ല്യ ആത്മാവിനെ കയ്യറ്റാൻ ഉള്ള കഴിവ് അപാരം (കുറഞ്ഞ വരികളിൽ കൂടുതൽ കര്യങ്ങൾ എന്നാണ് കവി ഇവിടെ ഉദ്ദേശിച്ചത്). ❤️ ❤️❤️
Research sutudent aano!
കർണൻ ബ്രോ,
കമന്റ് കണ്ട് മനസ് നിറഞ്ഞു ട്ടോ !!!
ഞാൻ റിസേർച്ച് സ്റ്റുഡന്റും, അധ്യാപികയും കൂടി ആണ്,
എന്റെ റിസർച്ചിന്റെ വിഷയം നാടകം അല്ലാട്ടോ…
ഒരു ഡോക്കുമെന്ററിയുമായി ബന്ധപ്പെട്ടാണ് നാടകം ഒരു പഠനം നടത്തിയത്…
വളരെ നന്ദിയുണ്ട് താങ്കളുടെ കമന്റിന്…
വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ഐറ്റം ഒരേ പൊളി??
എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന് വളരെ നന്ദി കാർത്തി…
പ്രിയപ്പെട്ട ജ്വാല (ചേച്ചി /ചേട്ടൻ )
2 കൊല്ലം മുൻപ് ഞാൻ നാടകം കണ്ടിട്ടുണ്ട്…✌️✌️✌️
കഥ വായിച്ചപ്പോൾ എനിക്ക് അത് ഓർമ വന്നു…,,,
ഇപ്പോ കാലനു പോലും രക്ഷ ഇല്ലാതായി…,,
????
സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ തമാശയിലൂടെ പറഞ്ഞു…,,,
അടുത്ത കഥയുമായി വേഗം പോരെ…,,,
സ്നേഹത്തോടെ
അഖിൽ
അഖിൽ ബ്രോ,
നാടകം ചിലർക്ക് ഒരു അഭിനിവേശം ആണ്, കലാകാരൻമാരുടെ കാര്യമാണ് കഷ്ടം. പ്രൊഫഷണൽ നാടകം ഞാനും കാണാറുണ്ട്.
വായനയ്ക്കും, കമന്റസിനും വളരെ നന്ദി…
ഇവിടെ ഒരു കൊല്ലംകാരൻ പഴയ നാടക നടൻ und.. എന്റെ അച്ഛൻ ❤️…അസാധ്യ ഫാൻ ആണ്… യൂട്യൂബിൽ കയറി daily നാടകം kanum..ഇന്ന് കൊല്ലം അസ്സീസിയയുടെ “കണ്ണാടി ” എന്നാ നാടകം കണ്ടിട്ട് എന്നോട് പറഞ്ഞു… അപ്പോൾ ആണ് ഈ കഥ…. ഇഷ്ടമായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… എന്നിലെ കുട്ടിയെയും ഗ്രഹാതുരുത്തവും ഉണർത്തി ❤️…ഒരുപാടു ഇഷ്ടമായി ജ്വാല ?
ജ്വാല ചേച്ചി ??❤️
പഴയ പല നാടക കലാകാരന്മാരും ഇന്ന് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുകയാണ്. ഒരു കാലത്ത് തിളങ്ങി നിന്ന കബീർ ദാസ്, ജാൻസി തുടങ്ങിയവർ നാടകം വിട്ടു മറ്റു മേഖലയിലേക്ക് മാറി.
അച്ഛന് നാടകം ഇഷ്ടമായതിൽ വളരെ സന്തോഷം…
എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി…
ഒടുവിൽ കാലനും രക്ഷയില്ലാതായി അല്ലേ?
സമൂഹത്തിലെ കുറച്ച് പ്രശ്നങ്ങളും പുതിയ തലമുറയെ കുറിച്ചും ചെറിയ ഫലിത രീതിയിൽ കാണിച്ച് തന്നു ??
നല്ലൊരു ചെറുകഥ ഇഷ്ടമായി ❤️
ഒരു ചെറിയ നോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എഴുതിയ കുഞ്ഞു കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, വിലയൊരുത്തലിന് പ്രത്യേക നന്ദി…
പുതിയ കാലത്തെ നാടകങ്ങളുടെ രീതികൾ നന്നായ് അവതരിപ്പിച്ചു.,.,.
(ഒരു പ്രകൃതിയില ഇഫക്ട്.,??.,.ചുമ്മാ പറഞ്ഞതാട്ടോ.,.)
സ്നേഹപൂർവ്വം.,.,.
??
തമ്പു അണ്ണാ,
ഞാൻ ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് നാടകങ്ങളെക്കുറിച്ച ഒരു പഠനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ കുറച്ച് ഭാഗങ്ങൾ മെയിലിൽ കണ്ടു അത് വായിച്ചപ്പോൾ എഴുതിയതാണ്.
എത്ര ആൾക്കാർക്ക് ഇഷ്ടമാകും എന്നറിയില്ല.
വളരെ നന്ദി വായനയ്ക്കും, കമന്റിനും…
കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെയുള്ള പ്ലോട്ടുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് തന്നെ നല്ല ഒരു കഥാകൃത്തിന്റെ കഴിവാണ്..,
നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് എഴുതുക.,.,. ആളുകൾ വിമർശിച്ചാൽ അടുത്ത കഥ അതിലും നന്നായി എഴുതാൻ ശ്രമിക്കുക.,..,+ve ക്രിട്ടിസിസത്തിൽ നിന്നും തെറ്റുകൾ എന്തെന്ന് മനസ്സിലാക്കി അടുത്തതിൽ തിരുത്താൻ ശ്രമിക്കുക.,.,.
സ്നേഹം.,.,
??
സൂപ്പർ..
?
താങ്ക്യു ബ്രോ….
Bro
ഇന്ന് നാടകത്തിന്റെ അവസ്ഥ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി
നാടകത്തെകുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കുഞ്ഞിനാളുകളിൽ നാടകം കാണാൻപോകുന്നതൊക്കെ ഓർത്തുപോയി
Thanks
???
താങ്ക്യു ബ്രോ,
ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഒരു പ്രത്യേക വിഷയം ആയത് കൊണ്ട് ആൾക്കാർ എങ്ങനെ പ്രതികരിക്കും എന്ന് ശങ്കിച്ചിരുന്നു…
??
നൗഫു അണ്ണന്റെ കമന്റ് പ്രതീക്ഷിക്കുന്നു.
ഒരു പഠനത്തിന്റെ ഭാഗമായി എഴുതിയ നോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എഴുതിയത് ജനങ്ങൾക്ക് ഇഷ്ടമാകുമോ എന്നറിയില്ല…