7
അവൾ വന്നു ഡോർ തുറന്നു കയറി ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു.
‘പോകാം ‘ കനത്തിൽ പറഞ്ഞു
‘മ്മും ‘ ഞാൻ മൂളി വണ്ടിയെടുത്തു അത്യാവശ്യം സ്പീഡിൽ വണ്ടിയെടുത്തു
ഇതൊക്കെ കണ്ടാൽ തോന്നും ഞാൻ ഡ്രൈവർ ആണെന്ന്, ശരിയാ ഫ്രണ്ട്ഷിപ്പൊക്കെ ആണേലും യാത്ര കഴിഞ്ഞു വന്ന അവൾ കാശ് തരും ഞാൻ വാങ്ങുകയും ചെയ്യും. വാങ്ങിയില്ലേൽ പിന്നെ അവൾ എന്നെ വിളിക്കില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ്.
വളരെ പിന്നോക്കം ഉള്ള ചില സംമൂഹങ്ങൾക് ക്ലാസ്സ് എടുക്കാനും കൗൺസിലിംഗിന് ഒക്കെ അവൾ പോകും അപ്പൊ എന്നെ കൂടെ വിളിക്കും. അവൾ വെറും ടീച്ചർ മാത്രമല്ല കരാട്ടെ മാസ്റ്ററും kungfu അങ്ങനെ ഏതാണ്ട് martial ആർട്സ് ഒക്കെ ഉണ്ട് കൗൺസിലിംങ്ങിനും ബെസ്റ്റ് ആണ് ഒരുപാട് പെൺകുട്ടികളുടെ ജീവിതം രക്ഷപ്പെടുത്തിയ ആളാണ് എല്ലാ അർത്ഥത്തിലും, പിന്നെന്താ WCW(വുമൺ ആൻഡ് ചൈൽഡ് വെൽഫയർ, കോഴിക്കോട് )എന്ന സ്ഥാപനത്തിന്റെ owner കം establisher , എന്റെ ഭാഷയിൽ പറഞ്ഞാൽ അവളുടെ വനിതാ കമ്മീഷൻ.അവിടെ നിന്നാണ് നേരത്തെ ഇറങ്ങി വന്നത്.അവളുടെ കൂടെ കിട്ടുന്ന നിമിഷങ്ങൾ അല്ലെ ഞാൻ ഒഴിവാക്കാറില്ല പോരാഞ്ഞു കാശും കിട്ടും വീട്ടിലേക്കു അവസ്ഥ മോശം ആണ് so എനിക്കിത് ഒരാശ്വാസം കൂടെ ആണ്.തമ്മിൽ ഫ്രണ്ട്‌സ് ഒക്കെ ആയി കുറച്ചു ദിവസങ്ങൾക്കു ശേഷം പെട്ടന്ന് എന്നോട് ചോദിച്ചതാണ് ഡ്രൈവിംഗ് അറിയുമോ എന്നു
ഞാൻ അതെ എന്നു പറഞ്ഞു എനിക്കാണേൽ ടാക്സിയും ഒട്ടോയൊക്കെ ഓടിച്ചുള്ള എക്സ്പീരിയൻസ് ഉണ്ട്.
“എങ്കിൽ ഞാൻ ചില യാത്രയ്ക് വിളിക്കും കൂടെ വരാൻ പറ്റുമോ ? നിർബന്ധമായും കാശ് വാങ്ങണം ഇല്ലേൽ വേണ്ട. ‘
ഇതായിരുന്നു ഡയലോഗ്. എനിക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല കാശില്ലാതെ പറ്റുമോ എന്നു മാത്രം ചോദിച്ചു
ഇല്ല എന്ന മറുപടിയും കിട്ടി അന്നുതൊട്ട് തുടങ്ങിയ പരിപാടിയാണ് ഈ ഡ്രൈവിംഗ് . കാശ് വേണ്ട എന്നങ്ങാനും പറഞ്ഞ വേറെ ആരെലും നോക്കും എന്നെ ഒഴിവാക്കും അത്ര നല്ല സ്വഭാവാണ് ദുർഗയ്ക്ക് i mean pallavii., so ഞാൻ ആ ഓഫർ പിടിച്ചു.ആദ്യത്തെ രണ്ടും മൂന്ന് ട്രിപ്പ് ഒഴിച്ച് എനിക്ക് തരാറുള്ള കാശ് വളരെ കൂടുതൽ ആയിരുന്നു വേണ്ട എന്നൊന്നും പറഞ്ഞാൽ ഏൽക്കില്ല, എന്റെ ദാരിദ്ര്യത്തിന് അതൊരു അൽപം ആശ്വാസായിരുന്നു . No attachment to MAN ഇതാണാവളുടെ പോളിസി. ആകെക്കൂടി അച്ഛനും ചില്ലറ ബന്ധുക്കളും മാത്രമാണ് അവളുടെ പുരുഷ പരിചയം. എന്നോട് മാത്രം എന്തോ സോഫ്റ്റ് കോർണർ ഉണ്ട്, ചിലപ്പോ എനിക്ക് തോന്നിയതാവും. അത്യാവശ്യം കാശുള്ള വീട്ടിലുള്ള പെണ്ണായിട്ടും അങ്ങനെ ഒരുങ്ങി നടക്കാറുമില്ല അതിന്റെ അഹന്തയും ഇല്ല അവളുടെ കൂടെ കട്ട സപ്പോർട്ടിനു അവളുടെ അച്ഛനും ഉണ്ട് പിന്നെ സോഷ്യൽ സർവീസ് അതാണ് അവളുടെ ജീവിതം.
ആദിവാസി എന്നു പറയാൻ പറ്റില്ല വയനാട്ടിലെ ഉൾപ്രേദേശത്തുള്ള ഗ്രാമങ്ങളിൽ ക്ലാസ്എടുക്കാൻ പോയിട്ടുണ്ട് അങ്ങെനെ ഒരു യാത്രയണിത് വണ്ടി കുറച്ചു ദൂരം പിന്നിട്ടപ്പോൾ
അവൾ ഒന്നു ചുമച്ചു. ഞാൻ നോക്കിയപ്പോൾ മുഖത്തു ഒരു ചെറിയ ചിരി ഉണ്ട്.
‘ചൂടിലാണോ ‘അവൾ
‘ഏയ്യ് അല്ല എന്തെ ‘
‘ചോദിക്കാൻ പാടില്ലേ,’
വീണ്ടും അവളുടെ ചോദ്യം എന്തോന്ന് ജന്മമാണ്, ഒരാൾ എന്തെല്ലാ എന്ന് ചോദിച്ചാൽ എന്തേലും ഉണ്ടേൽ പറയും എന്ന് മൊഴിയണ ടീമാണ് എന്റെ കഷ്ടകാലം.
‘അങ്ങനെയല്ല എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ ‘
ഞാൻ ഒന്നു പതറിയെങ്കിലും പറഞ്ഞൊപ്പിച്ചു ,
‘സോറി ട്ടോ ‘
അവളുടെ മറുപടി കേട്ടു എനിക്ക് വിശ്വയ്ക്കാനായില്ല, ഞാൻ കേട്ടത് തെറ്റിയതാകും എന്നു കരുതി ഞാൻ ചോദിച്ചു
‘എന്താ പറഞ്ഞെ ‘
‘ഡാ പൊട്ടാ സോറി എന്നു, ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതു കഴിഞാണ് ക്ലാസ്സ് തുടങ്ങിയെ കഴിയുമ്പോഴേക്കും ലേറ്റ് ആയി പിന്നെ മുഷിഞ്ഞത് കൊണ്ട് ഫ്രഷ് ആയിട്ട വന്നേ ‘
‘ആ അതു നന്നായി ഈ ചുരിദാറിൽ കാണാൻ കിടു ആയിട്ടുണ്ട് ‘
അവൾ ആദ്യമായി സോറി പറയുന്നകേട്ട നിമിഷത്തിൽ അറിയാതെ വായിൽ വന്നുപോയി.വാവിട്ട വാക്ക് തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞ സെക്കന്റ് ഒരടി പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല
‘എന്തോന്നാ ‘
ഞാൻ പറഞ്ഞത് പതുക്കെ ആയതുകൊണ്ട് ഉറപ്പുവരുത്താനായി അവൾ ഗൗരവത്തിൽ ചോദിച്ചു
‘അല്ല മുഷിഞ്ഞു അങ്ങോട്ട് പോവുന്നതിനേക്കാൾ നല്ലതാണ് ഇത് എന്നു പറയുവാർന്നു ‘
ചോദ്യത്തിൽ ഒന്നുപതറിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു മുഷിഞ്ഞു എന്നത് കാരട്ടെ പഠിപ്പിച്ചിട്ടാണുട്ടോ.
‘മ്മ്മ്ഹ് ‘
അവൾ അമർത്തിയൊന്നു മൂളി. അതു പറഞ്ഞപ്പോൾ ചെറിയൊരു നാണം മുഖത്ത് വിരിഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല.
‘ഒരുപാട് വൈകി അല്ലെ, അവിടെ എത്തുമ്പോഴേക്കും ക്ലാസ്സിനുള്ള സമയം ഉണ്ടാവുമോ ‘
‘ലേറ്റ് ആയി ക്ലാസ്സൊക്കെ എടുക്കാം പക്ഷെ കാലാവസ്ഥ ചതിക്കുമോ എന്നറിയില്ല ‘
മാനം കറുത്തത് കാണിച്ചു ഞാൻ മറുപടി കൊടുത്തുകൊണ്ട് തുടർന്നു
‘അടുത്ത ആഴ്ച പോയാലോ ‘ഞാൻ
‘പറ്റില്ലെടാ ഞാൻ ഇന്ന് വരും എന്നു പറഞ്ഞു പോയി പിന്നെ കുറച്ചു ബുക്സ് പിള്ളേർക്ക് കൊടുക്കാനുണ്ട്’
പിന്നിലേക്ക് ഡിക്കി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു
‘K ഞാൻ മാക്സിമം നോക്കാം ‘
എന്നു പറഞ്ഞു ഞാൻ വണ്ടി കത്തിച്ചു വിട്ടു താഴ്വാരം എന്താനായപ്പോൾ ഒരു വെജ് ഹോട്ടലിൽ കയറി ഊണ് കഴിച്ചു. വീണ്ടും യാത്ര തുടർന്നു.
യാത്രയിൽ ദുർഗാദേവി വെജ് മാത്രേ കഴിക്കു തിരിച്ചു വീട്ടിലേക്കു വരുമ്പോ ചിക്കനില്ലാതെ പറ്റില്ല എന്തു നല്ല ആചാരങ്ങളാണ് എന്നു നോക്കണേ.
അങ്ങനെ ചുരം കയറി തുടങ്ങി ഹെയർ പിന്ന് ഓരോന്നായി കയറി മുന്നോട്ടു നീങ്ങി. മാനം നന്നായി കറുത്തിട്ടുണ്ട്. ചെറിയ തോതിൽ ഇടി ശബ്ദങ്ങളും ഉണ്ട്.ഏകദേശം മുകളിലെത്തി 3 ഹെയർ പിന്ന് കൂടി, വളവു തിരിഞ്ഞപ്പോഴേ കണ്ടു ബ്ലോക്ക് .
‘നന്നായി ‘ ഞാൻ ഉച്ചത്തിൽ പറഞ്ഞു. അവൾ അതൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
15 മിനുട്ട് കഴിഞ്ഞിട്ടും ബൈക്ക് പോലും ഓപ്പോസിറ് കടന്നു പോകാതെയായപ്പോൾ. ഞാൻ കാറിൽ നിന്നു മെല്ലെ ഇറങ്ങി ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു മുന്നോട്ടു പോയി നോക്കി.അവൾ expert ഡ്രൈവർ ആയതുകൊണ്ട് വണ്ടി നീങ്ങി തുടങ്ങിയാലും. വലിയ പ്രശമില്ല. പിന്നെ ചെറിയ മടിയുണ്ട് ഒറ്റയ്ക്കു യാത്രയ്ക് അതിനാണ് എന്നെ ഡ്രൈവർ ആക്കി വിളിച്ചേക്കുന്നെ.
അൽപം കൂടി മുന്നോട്ടു പോയപ്പോൾ ഒരാൾ നടന്നു വരുന്നത് കണ്ടു അയോളോട് കാര്യങ്ങൾ തിരക്കി ഞാൻ തിരിച്ചു കാറിലേക്ക് വന്നു കയറി.
‘ഒരു ലോറി ഹെയർ പിന്നിൽ വച് നിന്നുപോയി ഏതാണ്ട് കംപ്ലയിന്റ് ആയിട്ടുണ്ട് ksrtc ബസ് ലോറിയും ആയി ബെൻന്റായി പൂര ബ്ലോക്കാണു ക്രെയിൻ വരുന്നുണ്ട് ,അതു വന്നു ലോറിയെ നീക്കിയ പോവാം ലേറ്റ് ആവും ‘
എന്തെങ്കിലും ചോദിക്കുന്ന മുൻപ് ഞാൻ ദുർഗാദേവിയോടായി പറഞ്ഞു
ഓട്ടമറ്റിക് കലിപ്പ് മോഡ് ഓൺ ആയി
‘നാശം ‘
എന്നു പറഞ്ഞു dashബോര്ഡിന് ഒരു ഇടിയും
‘തിരിച്ചു പോയാലോ ‘ആള് കലിപ്പിൽ തന്നെ ചോദിച്ചു
‘പറ്റുമെന്നു തോന്നണില്ല ‘
ഞാൻ പിന്നിലേക്ക് കാണിച്ചു മറുപടി കൊടുത്തു. പിന്നിൽ ബസുകളും ലോറികളും കാറുകളും കൂടി ജാമായ അവസ്ഥ. നുമ്മ അങ്ങനെ ആണല്ലോ ട്രാഫിക് ജാമായാൽ പിന്നെ മൊട്ടു സൂചി കുത്താനുള്ള ഇടം ഉണ്ടേലും അവിടെ വണ്ടി കയറ്റി ഇടുല്ലോ.
‘ദുർഗ ദേവി ടെൻഷൻ ആവേണ്ട നമുക്ക് പോകാം, ക്ലാസ്സില്ലെങ്കിലും ബുക്സ് കൊടുത്തിട്ടു തിരിച്ചു വരാം ‘
ദുർഗ ദേവി എന്നു വിളിച്ചോണ്ടാന്ന് അറിയില്ല ആളൊന്നു ചിരിച്ചു.എനിക്ക് മാത്രം അതിനു അനുമതിയുള്ളത്.
ആദ്യമായി അബദ്ധത്തിൽ വിളിച്ച അന്ന് ഒന്നു കിട്ടേണ്ടതായിരുന്നു. പിന്നെ അതു എന്റെ ഫ്രണ്ടിന്റെ പേരാണെന്നുo തന്നെ കാണുമ്പോൾ അവളെ ഓർമ വരും എന്നൊക്കെ ചില കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ ഇപ്പൊ കക്ഷിക്കറിയാം ഞാൻ അവളെ കളിയാക്കി വിളിക്കുന്നതാണ് എന്നു.
വീണ്ടും സമയങ്ങൾ ഇഴഞ്ഞു നീങ്ങി.ഇതിനിടയിൽ ശക്തിയായി ഇടിയും മിന്നലും ഒരുമിച്ചുണ്ടായി ആ ചുരത്തിലെ
എല്ലാവരും പേടിച്ചിട്ടുണ്ടാവും അമ്മാതിരി ശബ്‍ദം ആയിരുന്നു.ഞാൻ നടുങ്ങി സീറ്റിലുള്ള അവളുടെ കയ്യിൽ അമർത്തി പിടിച്ചുപോയി .അൽപം കഴിഞ്ഞു ഞെട്ടി ഞാൻ നോക്കുമ്പോൾ എന്റെ ഇടതു കൈ അവളുടെ വലതു കയ്യിൽ പിടിച്ചിരുന്നു.ഞാൻ വേഗം കയ്യെടുത്തു എന്റെ കവിൾ പൊത്തി. അതുകണ്ടു അവൾ ഒന്നു ചിരിച്ചു.എന്താ അടി വരാത്തെ എന്നാലോചിച്ചു ഞാൻ ഇടം കണ്ണിട്ടു അവളെ നോക്കുമ്പോഴാണ് അതു കണ്ടത്.ഞാൻ ശ്വാസം വിട്ടു. അവളും പേടിച്ചു കാണണം അല്ലേൽ അടി വരണ്ട സമയം കഴിഞ്ഞു. അല്ലേലും ഈ ഇടയ്ക്ക് ആൾക് ചെറിയ സ്പാര്ക് ഉള്ളതായി തോന്നണുണ്ട്,എന്റെ തോന്നലാകാനും മതി.
അവളുടെ ദേഹത്തു തൊട്ടാൽ ആരായാലും അവൾ അടിക്കും എന്തിനു വായി നോക്കാൻ പോലും സമ്മതിക്കാത്ത ഊളയാണവൾ,
വായി നോക്കാൻ പോയ അന്ന് എനിക്ക് കിട്ടിയത് മറന്നിട്ടില്ല, മൂന്നു ദിവസം അതിന്റെ പാടും കൊണ്ട് നടന്നതാ അമ്മയുടെ മുഖത്തു നോക്കാൻ കൂടി പറ്റിയില്ല. വായി നോക്കാൻ പോയി അടി കിട്ടിയതാണെന്നു ആരോടേലും പറയാൻ പറ്റുമോ…
അങ്ങനെ ഞങ്ങൾ തമ്മിൽ ഉള്ള ഓരോന്ന് ആലോചിച്ചു ഞാൻ ഇരുന്നു.
ഞാൻ കഴിഞ്ഞ തവണ കിസ്സിങ്ന്റെ അടുത്തെത്തിയ ഞങ്ങളുടെ സ്വകാര്യ നിമിഷത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു. അന്നൊരു മഴയുള്ള പ്രഭാതം ആയിരുന്നു (പൊതുവെ ഗ്ലാസ് താഴ്ത്താൻ അവൾ സമ്മതിക്കാറില്ല, കാറിനുള്ളിലെ ഷൈനിങ് പോവും പൊടിപിടിക്കും എന്ന് പറയും സംഗതി മുടി പാറിപ്പറന്നു അലങ്കോലം ആകും മുഖത്തു dust പിടിക്കും അയിനാണ്. എനിക്ക് യാത്ര ചെയുമ്പോ ഇടയ്ക്ക് കാറ്റൊക്കെ കൊള്ളണം അല്ലാതെ എന്തോന്ന് യാത്ര, wind on my face, എന്ന വാചകം അന്വർത്തമാകണം ).
Ac യുടെ തണുപ്പിൽ മഴയുള്ള പ്രഭാതത്തിൽ കാർ പാർക്ക് ചെയ്തു പിന്നിലെ ബാഗ് എടുക്കാൻ രണ്ടുപേരും ഒരുമിച്ചു മുൻസീറ്റിൽ നിന്നു പിന്നിലേക്ക് കൈ നീട്ടി തിരിഞ്ഞതാണ് . സീറ്റ് ഗ്യാപ്പിൽ വച് തലകൾ തമ്മിൽ കൂട്ടി ഇടിച്ചു. അന്ന് ആദ്യമായി അത്ര അടുത്ത് അവളുടെ കണ്ണുകൾ ഞാൻ കണ്ടു. കണ്ണിമ വെട്ടാതെ പരസ്പരം ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു, അവളുടെ കണ്ണിൽ മുഴുവൻ സ്നേഹം തുളുമ്പുന്നുണ്ടായിരുന്നു, അവളുടെ ശരീരം ചൂടാവുന്നതും ഹൃദയമിടിപ്പ് കൂടുന്നതും ഞാൻ അറിഞ്ഞു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു അവൾ തല അൽപം മുന്നോട്ടു നീക്കിയപ്പോൾ അതു ഗ്രീൻ സിഗ്നൽ ആയി കണ്ട് ഞാനും മുന്നോട്ടു നീങ്ങി. അവൾ കണ്ണുകൾ അടച്ചു.ചുണ്ടുകൾ തമ്മിൽ കോർക്കാൻ നേരം അവൾ കണ്ണു തുറന്നു. കത്തി ജ്വലിക്കുന്ന കണ്ണുകൾ. പിന്നെ
‘ഡേ……… ‘
‘കീ………. ‘ശബ്‍ധം മാത്രം.
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️