Nerpathi [Kaalicharan] 275

 

4

“താനെന്തിനാടോ പേര് മാറ്റി വിളിക്കുന്നെ, പല്ലവി അത് നല്ല പേരല്ലേ ”

സഞ്ജീവ് സംശയം പ്രകടിപ്പിച്ചു ,

“ദേവ ലൈറ്റ് ആയിട്ടു ചിരിച്ചുകൊണ്ട് തുടർന്നു അവൾ എപ്പോഴും കലിപ്പ് മോഡ് ഓൺ ആണ് നന്നായി ചിരിച്ചിട്ടോ സൗമ്യമായി സംസാരിച്ചിട്ടോ കണ്ടിട്ടില്ല ഒന്ന് പറഞ്ഞു രണ്ടിന് അടിയാണ്”

“ഓഹോ അങ്ങനെയാണെങ്കിൽ അതെന്താടോ ദുർഗ സാധാരണ കാളി ആണല്ലോ പതിവ്”

“ഹ ഹ അതുപിന്നെ കാളി എന്ന്
പറയാനുള്ള ഉള്ള കോപം ഞാൻ മറ്റൊരാളിൽ കണ്ടിട്ടുണ്ട്, പല്ലവിക്ക് അത്രയ്ക്കൊന്നും ഇല്ല”

‘അതാരാണാവോ മറ്റൊരാൾ’

“മാറ്റാരുമല്ല സർ എന്റെ അമ്മ തന്നെ, മുൻപ് നടന്ന ഒരു ഇൻസിഡന്റ് ആണ് അന്ന് ഞാൻ കാളിയെ കണ്ടു, അച്ഛൻ പറഞ്ഞു തന്ന കഥയിലെ ഭഗവാന്റെ തൃക്കണ്ണിൽ പിറന്ന കാളിയായിട്ടോ അല്ലെങ്കിൽ പാർവതി ദേവിയുടെ സൗമ്യ ഭാവം മാറി കോപത്തിന്റെ രൂപം പൂണ്ട കാളിയായിട്ടോ മാറുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് ”

‘അതെന്താ സംഭവം ‘
സഞ്ജീവ് പോലീസുകാരനായി

“ഒരുപാട് മുൻപ് നടന്ന കഥയാണ്
ഒരു ദിവസം എന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും ഞാനും സിനിമയ്ക്കു പോയി,പാതി വഴിയിൽ അച്ഛന് ഒരു call വന്നു അച്ഛൻ വളരെ സാമ്പത്തികമായി ബുദ്ദിമുട്ടുന്ന സമയം ആയിരുന്നു അത്, അതുകൊണ്ട് തന്നെ അച്ഛൻ ടിക്കറ്റ് എടുത്ത് ഞങ്ങളെ തീയേറ്ററിൽ ആക്കി ഇപ്പൊ വരാം എന്ന് പറഞ്ഞു അച്ഛൻ പോയി
കാര്യങ്ങൾ അറിയുന്നത്കൊണ്ട് അമ്മ എതിര് പറഞ്ഞില്ല എനിക്കാണേൽ എങ്ങനേലും സിനിമ കണ്ടാൽ മതി. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ സ്‌ക്രീനിൽ ലയിച്ചിരിക്കുകയായിരുന്നു എന്തോ അമ്മയ്ക്കൊരു അസ്വസ്ഥത എനിക്ക് തോന്നി, അമ്മ ഇടയ്ക് ചെ ശല്യം എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു ഞാൻ ശ്രദ്ധിച്ചപ്പോൾ കാര്യം മനസിലായി പിന്നിൽ രണ്ട് ഞരമ്പന്മാർ അമ്മയെ തോണ്ടുന്നുണ്ടായിരുന്നു അമ്മ നോക്കി പേടിപ്പിക്കുമ്പോൾ അവന്മാർ നിർത്തും അല്പം കഴിഞ്ഞു വീണ്ടും തുടങ്ങും കുഞ്ഞു ദേവയുടെ ഞരമ്പിലൂടെ രക്തം ഇരച്ചു കേറി എഴുന്നേറ്റ് രണ്ടെണ്ണം കൊടുക്കാൻ കൈ തരിച്ചു അപ്പോഴേക്കും ലൈറ്റ് വീണു, ഇന്റർവെൽ,ആളുകൾ ഇറങ്ങി പോകുന്നതിനിടയിൽ അതിൽ ഒരു തെണ്ടി ഇറങ്ങുമ്പോൾ അമ്മയെ ഒന്നുടെ തോണ്ടി വേഗത്തിൽ ഇറങ്ങിപ്പോയി ദേഷ്യം പിടിച്ച എന്നെയും അമ്മ കൂട്ടിപിടിച്ചു നിന്നു. പോകാം എന്ന് ഞാനും പറഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേക്കു പോരാനായി ഇറങ്ങി തീയേറ്റർ ഡോറിന് പുറത്ത് അവന്മാർ കാത്തു നില്കുന്നത് ഞാൻ കണ്ടു അമ്മയെ നോക്കുമ്പോൾ ദേഷ്യം കൊണ്ട് മുഖം ചുവന്നിരുന്നു ഡോർ കടന്നു പോകവേ അതിലൊരുത്തൻ സാരിയുടുത്ത അമ്മയുടെ വയറിൽ പിടിച്ചു പിടിച്ചില്ല എന്നൊരു സെക്കന്റ്‌
ഡേ…….
പടക്കം പൊട്ടുമ്പോലെ ഒരച്ച കേട്ട് ഞാൻ നോക്കുമ്പോൾ പിടിക്കാൻ പോയവൻ കവിളും പൊതി രണ്ടടി സൈഡിലോട്ടു വേച്ച് നില്കുന്നു ആളുകളെല്ലാം ഞങ്ങളെ നോക്കുന്നു, രണ്ടാമത്തവൻ എന്തോ തെറി പറഞ്ഞു അമ്മയെ പിടിച്ചു തള്ളി, അമ്മ പിന്നിലോട്ടു നീങ്ങി പോയി ഇതു കണ്ട കുഞ്ഞു ദേവക്ക് പൊറുക്കുവോ അവന്റെ കാലിനു കുഞ്ഞി കയ്യാല രണ്ടടിയും തുടയ്ക് oruകടിയും കൊടുത്ത് വേദന കൊണ്ട് അവൻ കുഞ്ഞു ദേവയെ പിടിച്ചു എറിഞ്ഞു, തെറിച്ചു വീണ എന്റെ നെറ്റിയിൽ ചോര പൊടിയുന്നുണ്ടായിരുന്നു പെട്ടെന്നുണ്ടായതിനാൽ ഞാൻ നന്നായി പേടിച്ചിരുന്നു ഒപ്പം എന്റെ ബോധവും പോയി മോനെ അമ്മയെ നോക്ക് എന്നുള്ള കരച്ചിൽ കേട്ട് ആണ് ഓർമ വന്നത് ഞാൻ നോക്കുമ്പോൾ അമ്മ നിലത്തു ഇരുന്നു എന്നെ മടിയിൽ വച്ചു കുലിക്കി വിളിക്കുന്നു ഞാൻ വേഗം എണിറ്റു നിന്നു മുന്നോട്ടു അവന്മാർക് നേരെ ഓടാൻ നിന്ന എന്നെ ഒരു കൈ തടന്നു അമ്മയുടെ കൈ തല പൊക്കി ഞാൻഅമ്മയുടെ മുഖത്തു നോക്കവേ ഇന്നേവരെ പേടിച്ചിട്ടില്ലാത്ത രീതിയിൽ ഒരു ഭയം എന്റെ ഉള്ളിൽ ഉണ്ടായത് ഞാൻ അറിഞ്ഞു ഞാൻ വീണു ബോധം പോയപ്പോൾ പതറിപ്പോയ അമ്മയ്ക്ക് എന്റെ രക്തം കണ്ടു ഭാവം മാറിയതായി ഞാൻ അറിഞ്ഞു,അച്ഛൻ പറഞ്ഞു തന്ന കഥകളിലെ കാളിയെ ഞാൻ നേരിട്ട് കണ്ടു എന്തിനെയും ഭസ്മമാക്കാനുള്ള കോപം, ചുവന്നു സൂര്യനോളം ജ്വലിക്കുന്ന കണ്ണുകൾ, വീഴ്ചയിൽ ക്ലിപ് പൊട്ടിയത് കൊണ്ടോ എന്തോ പാറിപറക്കുന്ന മുടിഴിയകൾ കോപം കൊണ്ട് ഉയർന്നു താഴുന്ന മാറിടങ്ങൾ
,തിളച്ച രക്തം കയറി വിറക്കുന്ന കൈകൾ, അധികം പറയാനില്ല അമ്മയുടെ മുഖത്തെ ചുവപ്പും കണ്ണിലെ തീയും മാത്രം മതി എത്രത്തോളം ദേഷ്യമുണ്ടെന്നറിയാൻ എന്നെ തടഞ്ഞ കൈകൾ തൊട്ടില്ലെങ്കിൽ പോലും അതിലെ ചൂട് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു
അമ്മയുടെ മാറ്റം കൊണ്ട് ഞാൻ മാത്രമല്ല അവിടെ നിന്നവരെല്ലാം ഭയന്നെന്നു അവന്മാരുടെ കണ്ണിലെ പേടി കണ്ടു എനിക്ക് മനസിലായി.

ആാാാാ…………… അമ്മ നിലവിളിച്ചതാണ് ഞാൻ ചെവി പൊതിപോയി അത്രയ്ക്കു ഭയാനകം കണ്ണടച്ച് തുറക്കുമ്പോൾ കാണുന്നത് ഒരുത്തന്റെ കരണം പൊട്ടുന്നതാണ് എന്നെ എടുത്തെറിഞ്ഞവന്റെ ഒപ്പം തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞു ഒരു ചവിട്ടും, സിനിമ നടന്മാർ പോലും ഇങ്ങനെ ചവിട്ടിയത് കണ്ടിട്ടില്ല അമ്മാതിരി ചവിട്ടായിരുന്നു, അമ്മ സാരിയുടുത്തിട്ടും അതെങ്ങനെ സാധിച്ചു എന്ന് ഇന്നും എനിക്ക് മനസിലായില്ല, പാവം ഞരമ്പന്മാർ അമ്മയിലെ മാറ്റം കൊണ്ടും നിലവിളിയിലും വേഗതയിലും അവന്മാർക് ഒന്നും ചെയ്യാനായില്ല, നിർഭാഗ്യം എന്തെന്നാൽ ആ ചവിട്ടുകൊണ്ട് പിന്നിലോട്ടു പോയവൻ സ്റ്റൈർകേസിന്റെ കൈവരിതടഞ്ഞ് മുകൾ തട്ടിൽ നിന്നും താഴേക്കു വീണു
അമ്മേ…………….. എന്ന അവന്റെ രോദനം മാത്രം അവിടെ മുഴങ്ങികേട്ടു , രണ്ടാമത്തവൻ എഡീ ….. എന്നലറിക്കൊണ്ട് വന്നു, അമ്മ അവന്റെ അടിക്കാൻ ഓങ്ങിയ കൈ തടയുകയും
പഡേ… പടേ … പഡേ പൂരത്തിന് പടക്കം പൊട്ടുമ്പോലെ കൊടുത്തു മുന്നെണ്ണം അവന്റെ കവിളിൽ അതും മിന്നൽ വേഗത്തിൽ സെക്കണ്ടുകൾക്കുള്ളിൽ അവന്റെ കവിൾ ചുവന്നു വീർത്തു വരുന്നത് കണ്ടു സത്യം പറഞ്ഞാൽ അവന്റെ ഇടത്തെ കൈ അപ്പോഴും പൊന്തിയില്ല എന്നാണ് സത്യം .സ്വബോധം വീണ്ടെടുതു തല്ലാൻ ഓങ്ങിയവന്റെ കാലിനു പിന്നിൽ അമ്മയുടെ ഇടതു കാൽ വച്ചു നെഞ്ചത്ത് തള്ളി മറിച്ചിട്ടു നല്ല രീതിയിൽ വേദനയായി കാണണം. അവൻ കിടന്നു പിടയുന്ന കണ്ടു അപ്പോഴും കൈവരി തട്ടി ഗ്രൗണ്ട് ഫ്ലോറിൽ വീണവന്റെ നിലവിളി കേട്ടുകൊണ്ടേയിരുന്നു തള്ളിമാറിച്ചിട്ടവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടുകൂടി കൊടുത്തു അവൻ ഒന്നുടെ അലമുറയിട്ട് കരഞ്ഞു,
‘മതി ചേച്ചി ‘എന്ന് പറഞ്ഞോണ്ട് ഡോർ തുറക്കുന്ന പയ്യൻ മുന്നോട്ടു വന്നു
അമ്മ അവനെ തുറിച്ചു നോക്കുന്ന കണ്ടു അവൻ പേടിച്ചു പിന്നിലോട്ടു പോയി,
തീയേറ്റർ സ്റ്റാഫ്‌ എല്ലാരും എത്തിയിരുന്നു മാനേജർ എന്ന് തോന്നിക്കുന്ന ആൾ വന്നു
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു അമ്മയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു,
അപ്പോഴേക്കും ഏറെകുറെ എല്ലാവരും ഓടിയെത്തിയിരുന്നു എനിക്കൊന്തോ വല്ലാത്ത ഭയം തോന്നി ഒന്ന് അമ്മയുടെ രൂപo മറ്റൊന്ന് എല്ലാവരും കൂടി ഞങ്ങളെ തന്നെ നോക്കുന്നു ആ സമയത്താണ് അച്ഛൻ അവിടെ എത്തുന്നത് അച്ഛൻ വന്നു അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു,

അവിടുന്ന് ഞങ്ങൾ വേഗം ഹോസ്പിറ്റലിലേക്ക് പോയി എന്റെ നെറ്റിയൊക്കെ ഡ്രസ്സ്‌ ചെയ്തു, ഞങ്ങൾ തീയേറ്ററിൽ നിന്നു ഇറങ്ങുംപൊഴേക്കും അവന്മാരെ ആരോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു. അച്ഛൻ കേസിന്റെ കാര്യത്തിലൊക്കെ ഇന്റലിജിൻറ് ആയതുകൊണ്ട് അമ്മയെയും എന്നെയും അഡ്മിറ്റ്‌ ചെയ്തു. സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു വൈകീട്ട് പോലീസ് വന്നു ഞങ്ങളുടെ മൊഴിയെടുത്തു അവന്മാരുടെ കാര്യം പോലീസ് അച്ഛനോട് പറയുമ്പോഴാണ് ഞാൻ കേട്ടത് ഒരുത്തന്റെ നട്ടെല്ലിനും നെഞ്ചിലും ക്ഷതം പറ്റിയുട്ടുണ്ട് മറ്റവന്റെ രണ്ടു മൂന്ന് പല്ലും പോയി നെഞ്ചിനുള്ളിൽ നീര് കല്ലിച്ചിട്ടുണ്ട്. കേസിന്റെ സ്ഥിതി അച്ഛൻ അവരോടു സംസാരിക്കുന്നുണ്ടായിരുന്നു അന്നത് മനസിലായില്ലേലും പിന്നീട് എനിക്ക് മനസിലായി സ്ത്രീപീഡനം, പൊതു സ്ഥലത്ത് അപമാനിക്കാൻ ശ്രമം, പിന്നെ വധ ശ്രമം പാവം എന്നെ…
വനിതാ കമ്മീഷൻ കേസ് വേറെ വരും എന്നും അറിഞ്ഞു ധൈര്യമായിരിക്കാൻ പറഞ്ഞു പോലീസ് പോയി.
അത്ഭുതപ്പെടുത്തിയത് എന്താന്ന് വച്ചാൽ എല്ലാം കേട്ടു കഴിഞ്ഞു അച്ഛൻ പറഞ്ഞ ഡയലോഗ് ഞങ്ങളെ തളർത്തി

ചെയ്തത് ശരിയായില്ലാട്ടോ

അമ്മയും ഞാനും മുഖത്തോട് മുഖം നോക്കി അച്ഛനിൽ നിന്നും ഒട്ടു പ്രതീക്ഷിച്ചില്ല അത്. അമ്മയുടെ മുഖം വാടാത്തത് ഞാൻ ശ്രദ്ദിച്ചു.

‘കൊടുത്തത് ഒട്ടും പോര ആദ്യമേ അവനു രണ്ടെണ്ണം കൊടുത്തൂടയിരുന്നോ, ഇതിപ്പോ ഇത്ര നടന്നിട്ടും കൊടുത്തത് തികഞ്ഞില്ല’

എന്ന് പറഞ്ഞു അച്ഛൻ ചിരിച്ചു അമ്മയും ഞാൻ അത്ഭുധത്തോടെ നോക്കി, എനിക്ക് അവരുടെ കോമ്പിനേഷൻ പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.പരസ്പരം ബഹുമാനം വിശ്വാസം സ്നേഹം ഒരു രക്ഷയുമില്ലാത്തതാണ് അച്ഛൻ എന്നാൽ അമ്മയ്ക്ക് ദൈവം ആണ് തിരിച്ചു അച്ഛനും.
സംസാരങ്ങളില്ലാതെ ഉള്ള കമ്മ്യൂണിക്കേഷൻ അത് എത്ര പേർക്കുണ്ടാവും എന്നറിയില്ല പക്ഷെ അവർ തമ്മിൽ അങ്ങനൊരു ബോണ്ട്‌ ഉണ്ട് അതാണ് പ്രേത്യേകത. അച്ഛൻ വരാന്തയിൽ ഇരിക്കുമ്പോൾ അമ്മയെ വിളിച്ചാൽ മതി അമ്മയ്ക്കറിയാം അച്ഛന് വെള്ളം വേണോ ചായ വേണോ മൊബൈൽ വേണോ അതോ വേറെന്തെങ്കിലും വേണോ എന്ന് അതെങ്ങനെയാണെന്നു എനിക്കിത് വരെ മനസിലായിട്ടില്ല.

എനിക്ക് 6 വയസു കാണും അന്ന് നടന്നതാ ആ തീയേറ്റർ ഇൻസിഡന്റ് അത് ഇന്നും ഞാൻ ഓർത്തിരിക്കുന്നു എങ്കിൽ സാറിനു മനസിലാക്കാമല്ലോ ആ സീൻ എങ്ങനെയുണ്ടായിരുന്നു എന്ന്.അതാണ് ഞാൻ പല്ലവിയെ കാളിയെന്നു വിളിക്കാത്തത്.

മ്മ് ശരി ശരി സഞ്ജീവ് ചിരിച്ചികൊണ്ട് പറഞ്ഞു.

ഇപ്പോൾ പക്ഷേ സാറിന് തോന്നുന്നുണ്ടാവും അമ്മ ഭയങ്കര ദേഷ്യക്കാരിയാണെന്നു എന്ന് സത്യത്തിൽ വളരെ പാവമാണ് ഇതിന്റെ ട്വിസ്റ്റ്‌ എന്താണെന്ന് വെച്ചാൽ ആ ഞരമ്പന്മാരെ കാണാൻ അവരുടെ വീട്ടിലേക്ക് എന്നെയും കൂട്ടി അമ്മ പോയി എന്നതാണ് ഫ്രൂട്ട്സ്മായി, ഒരുത്തൻ പിന്നെ കിടപ്പിലായിരുന്നല്ലോ

ഞങ്ങൾ ഹോസ്പിറ്റൽ വിട്ടശേഷം നാട്ടിലെ നാരായണൻ മാഷ് ഞങ്ങളെ കാണാൻ വന്നിരുന്നു അതിൽ ഒരുത്തൻ വിസ വന്നു ഗൾഫിൽ പോകാൻ വേണ്ടി കാത്തിരിക്കുകയാണെന്നും മറ്റവന്റെ പെങ്ങളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ് എന്ന്,
കേസ് പിൻവലിച്ചില്ലെങ്കിൽ രണ്ട് കുടുംബം വഴിയാധാരമാകും അവർക്ക് വേണ്ടി അദ്ദേഹം ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞു. നാരായണൻ മാഷ് നാട്ടിലെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു എല്ലാരും ബഹുമാനിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ വാക്കുകൾ തട്ടിക്കളയാൻ പറ്റിയില്ല ഞങ്ങൾ കേസ് പിൻവലിച്ചു.അത് അങ്ങനെ പറഞ്ഞു മാധ്യസ്ഥത ആക്കി അങ്ങനെയാണ് അമ്മ അവരെ കാണാൻ പോയത് അല്ലെങ്കിലും അമ്മ പോവുമായിരുന്നു നാരായണൻ മാഷ് കാണാൻ വരുന്നതിന്റെ തലേദിവസം അമ്മ അതേപറ്റി അച്ഛനോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു . ഞങ്ങൾ പോയി രണ്ടുപേരെയും കണ്ടു സംസാരിച്ചു സമാധാനപ്പെടുത്തി വന്നു. അതാണ് എന്റെ അമ്മ…

അങ്ങനെ ഒരു സ്വഭാവം പിന്നീട് കണ്ടത് പല്ലവിയിലാണ്

Updated: October 14, 2021 — 10:39 am

24 Comments

  1. കുഞ്ഞളിയൻ

    Bro next part enthaayi?

    1. കാളിചരൺ

      വന്നിട്ടുണ്ട്, കമന്റ്‌ മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട്‌ ചോദിച്ചതിൽ സന്തോഷം

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      ?

  3. Adutha partinayi wait cheythirikkan oru kadha koode aayi

    1. കാളിചരൺ

      വളരെ സന്തോഷം

  4. കുഞ്ഞളിയൻ

    Nalla kadha bro
    Adhikam vaykathe thanne next part idnm
    Waiting….

    1. കാളിചരൺ

      Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
      Ithu veruthe 10 page ayachatha appo publish ayi athanu perokke englishil

  5. ♥♥♥♥♥

    1. കാളിചരൺ

      ❤️

  6. ഭൃഗു മോൻ

    നന്നായിട്ടുണ്ട് കേട്ടോ

    1. കാളിചരൺ

      Tnks bro

  7. യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട്‌ ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കാളിചരൺ

      സസ്നേഹം ?

  8. Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️

    1. കാളിചരൺ

      ❤️❤️❤️

    2. കാളിചരൺ

      Mikkavarum adutha partil ee abhiprayam marum

      1. Ayysheri ?

    1. കാളിചരൺ

      ❤️❤️❤️

  9. Super starting bro??❕
    Eagerly waiting for next part ❤️

    1. കാളിചരൺ

      ❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️

Comments are closed.