Nerpathi [Kaalicharan] 275

 

3

അതും പറഞ്ഞു അയാൾ എഴുന്നേറ്റു ചാവിയും എടുത്ത് മറ്റു പോലീസുകാരോടായി പറഞ്ഞു

“ഇങ്ങനെ ഒരാൾ ഇവിടെ വന്നിട്ടില്ല നമ്മൾ കണ്ടിട്ടില്ല ok? ”

” ok sir” മറ്റുപോലീസുകാർ ഒറ്റക്കെട്ടായി സഞ്ജീവിന് മറുപടി നൽകി

” ഞാൻ വീട്ടിൽ ഉണ്ടാവും എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി ”

” k sir ”
എന്നു മറുപടികൊടുത്തു എല്ലാരും സല്യൂട്ട് സഞ്ജീവിന് ചെയ്തു.

സഞ്ജീവ് ദേവനെയും കൂട്ടി ജീപ്പിൽ കയറി സ്പീഡിൽ ഓടിച്ചു പോയി അല്പം ദൂരെയെത്തിയ ശേഷം വണ്ടി നിർത്തി dr. അനന്ദിനെ വിളിച്ചു വീട്ടിലുണ്ടോ എന്നന്വേഷിച്ചു അങ്ങോട്ടേക്ക് വണ്ടിയെടുത്തു.

“ആനന്ദ് മലയാളിയാണ് എന്റെ ഫ്രണ്ട് അതാ നമുക്ക് സേഫ് ”
സഞ്ജീവ് പോകും വഴി പറഞ്ഞു

“ആർത്രേയ സാറിനെ എങ്ങനെ അറിയാം ”

ദേവയ്ക്കു ചോദിയക്കാതിരിക്കാൻ ആയില്ല

“അത് സീക്രട്ട് ആണ് എന്നാലും തന്നോട് പറയാം തനിക്ക് SOT എന്നാൽ എന്താണെന്ന് അറിയാമോ”

ഇല്ല എന്ന് ദേവ തലകുലുക്കി

“SOT എന്നാൽ സ്പെഷ്യൽ ഓപ്പറേഷൻ ടീം താൻ ഇടയ്ക്ക് കേൾക്കാറില്ലേ ഗാങ് വാർ കുറേപേരുടെ മരണങ്ങൾ അതുപോലെ ഗാങ്സ്റ്റേഴ്സിന്റെ ദുരൂഹമരണങ്ങൾ എൻകൗണ്ടർ അതൊക്കെ ചെയ്യുന്നത് ഞങ്ങളാണ് ആന്റി സോഷ്യൽ എലമെന്റ്സ് ആയിട്ടുള്ളവരെ ഞങ്ങൾ ആണ് നീക്കം ചെയ്യുന്നത് ഇതിനായി ഓരോ സ്റ്റേറ്റിലെ യും ട്രെയിൻ ആയിട്ടുള്ള ഓഫീസേഴ്സ് അടങ്ങുന്ന ടീമാണ് SOT, ഒരുപാട് പേരുണ്ട് ഒരുപാട് ടീം ഓരോ ടീമിലും എല്ലാ മേഖലയിലും കഴിവുള്ളവർ ഉണ്ടാവും കറക്റ്റ് sketch ഇടൂo നടപ്പാക്കും,ഞങ്ങളുടെ ടീം ലീഡർ ആണ് ആർത്രേയ സർ എന്റെ ആരാധ്യപുരുഷൻ, സാറിന്റെ പ്ലാൻ ഇതുവരെ പാളിയിട്ടില്ല ഒരു സിംഗിൾ casuality പോയിട്ട് ഒരു പോറൽ പോലും ഞങ്ങളുടെ ടീം മെമ്പേഴ്സിന് ഉണ്ടായിട്ടില്ല, അങ്ങേരുടെ പ്ലാൻ ഒടുക്കത്തെ പെർഫെക്ഷൻ ആണ് ”

സംസാരിച്ചുകൊണ്ട് തന്നെ ഒരൊറ്റപ്പെട്ട വീടിനു മുന്പിൽ അവർ എത്തി
സഞ്ജീവിന് പിന്നാലെ ദേവയും വണ്ടിയിൽ നിന്നിറങ്ങി വണ്ടിയുടെ ശബ്ദം കേട്ടിട്ടെന്നോണം ഒരാൾ ഇറങ്ങി വന്നു 35 വയസു തോന്നിക്കുന്നയാൾ വെളുത്ത ശരീരം അധികം പോക്കമില്ല ക്ളീൻ ഷേവ് വരയുള്ള പാന്റും ടീഷർട് ആയിരുന്നു വേഷം
അയാൾ ചിരിച്ചുകൊണ്ട് സഞ്ജീവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു

“ഇത് എന്റെ ഫ്രണ്ടാണ് ദേവ ചെറിയൊരു അപകടം ഉണ്ടായി ഇവന്റെ പുറത്തു മുറിവ് പറ്റിയിട്ടുണ്ട് ഒന്നു ഡ്രസ്സ്‌ ചെയ്യണം”

സഞ്ജീവ്
ആനദിനോടായി പറഞ്ഞു അയാൾ ദേവയെ നോക്കി ചിരിച്ചു ഒരു ഹായ് പറഞ്ഞു ദേവയും തിരിച്ചു ഒരു ഹായ് പറഞ്ഞു ഷേക്ക്‌ഹാൻഡ് ചെയ്തു.
ആനന്ദ് അവരെയും കൂടി വീടിനോട് ചേർന്ന് എന്നാൽ പുറത്തുള്ള ഒരു മുറി തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടു അതൊരു കൺസള്റ്റിംഗ് റൂമായിരുന്നു ദേവയോട് ബനിയൻ ഊരി ബെഡിൽ കിടക്കാൻ പറഞ്ഞു
ദേവ കമിഴ്ന്നു കിടന്നു ആനന്ദ് മുറിവ് നോക്കി ശേഷം സഞ്ജീവിനെ നോക്കി അപ്പോൾ സഞ്ജീവ് രണ്ടും കണ്ണും ഒന്നു അടച്ചു കാണിച്ചു.
കാര്യം ആനന്തിന് ഏറെ കുറെ മനസിലാക്കി

“സ്റ്റിച് ഇടുന്നതാണ് നല്ലത് അതാകുമ്പോൾ പെട്ടന്ന് ഉണങ്ങും പക്ഷെ തരിപ്പിക്കാനുള്ള ഇൻജെക്ഷൻ ഇവിടെയില്ല.”

അനന്ദും സഞ്ജീവും എന്തു ചെയ്ഹും എന്നർത്ഥത്തിൽ പരസ്പരം നോക്കി.

“കുഴപ്പമില്ല “.

എന്ന ഉത്തരം കേട്ടു രണ്ടുപേരും ദേവയെ നോക്കി അവന്റെ വാക്കിലെ ദൃഠത കേട്ടാവണം രണ്ടുപേരും പിന്നീടൊന്നു പറഞ്ഞില്ല. സഞ്ജീവ് അവിടെയുള്ള ചെയറിൽ ഇരുന്നു. ആനന്ദ് മരുന്ന്, കോട്ടൺ, സിസ്സർസ് തുടങ്ങി വേണ്ടുന്ന സാധനങ്ങൾ എടുത്തു ദേവയ്ക്കു നേരെ നീങ്ങി
മുറിവ് ക്ലീൻ ചെയ്തു സ്റ്റിച്ചിട്ടു.
തേല്ലുപോലും വേദന കാണിക്കാത്ത ദേവയെ രണ്ടുപേരും അത്ഭുതത്തോടെ നോക്കി നിന്നു. കണ്ടാൽ തന്നെ കുട്ടിത്തം തോന്നുന്ന മുഖം ആവശ്യത്തിന് ഉയരവും നിറവും സൗന്ദര്യവുമുള്ള പയ്യൻ ജിം ബോഡി ആണ് ദേവയെ സഞ്ജീവ് സ്കാൻ ചെയ്തു സഞ്ജീവ് ഒന്നു ഉറപ്പിച്ചു ഇവന്റെ ഉള്ളിൽ പുകഞ്ഞു നീറുന്ന വേദന എന്തോ ഉണ്ട്, .അവന്റെ കണ്ണിലുള്ള പക അതു താൻ നേരത്തെ ശ്രദ്ധിച്ചതാണ് അതു ഉണങ്ങാത്ത മനസിന്റെ മുറിവ് തന്നെയാവണം അല്ലാതെ എങ്ങനെയാ ശരീരം തൂന്നിക്കൂട്ടുമ്പോൾ വേദനിക്കാതിരിക്കുക ഇവൻ എന്തിനാവും ഈ പട്ടിക്കാട്ടിലേക് വന്നത് വരട്ടെ ചോദിക്കാം,
ഡ്രസ്സിംഗ് കഴിഞ്ഞു അനന്തിനോട് യാത്ര പറഞ്ഞു അവർ സഞ്ജീവിന്റെ വീട്ടിലേക്ക് പോയി.

ഒരു ഓടിട്ട വീട്ടിലേക്കു അവർ കയറി. വണ്ടിയിൽ വച് ദേവ തിരിച്ചു ലോഡ്ജിൽ പോകാം എന്നു പറഞ്ഞെങ്കിലും സഞ്ജീവ് അവിടുത്തെ സാഹചര്യം പറഞ്ഞു അവനെ വീട്ടിലേക്കു കൊണ്ട് വരികയായിരുന്നു പോരാത്തതിന് സഞ്ജീവ് ഒറ്റയ്ക്കാണ് താമസം എന്നുള്ളത് അവനു ആശ്വാസമായി . ദേവ വീട് ഒന്നു നോക്കി പഴയ വീടാണ് ഒറ്റമുറി വീട് ചെറിയ അടുക്കള ഒരു ഹാൾ, ഈ ഗ്രാമത്തിൽ എല്ലാം ഇതുപോലുള്ളവീടുകളാണ് ഒന്നുകിൽ ഓടിട്ടത് അല്ലെങ്കിൽ ഓല മേഞ്ഞത് പത്തു ഇരുപത് വീടുകൾ അടുത്തടുത്തു ഉണ്ടാകും പിന്നെ ഒഴിഞ്ഞ ഭൂമി ചിലതിൽ കൃഷിയുണ്ട് പരിഷ്കാരം ഇതുവരെ കടന്നു വന്നിട്ടില്ലാത്ത സ്ഥലമായിരുന്നു ആ ഗ്രാമം .
അകത്തുകയറി അവർ ഭക്ഷണം കഴിച്ചു ഹാളിലിരുന്നു. സഞ്ജീവ് ദേവയ്ക്ക ഓപ്പോസിറ്റ് കസേര വലിച്ചിട്ടു ഇരുന്നു.

“ഇനി പറ ദേവ എന്താ പ്രശ്നം? ”

“എനിക്ക് ഒരാളെ കണ്ടെത്തണം, സർ എന്നെയൊന്നു സഹായിക്കണം, അതൊരു പെൺകുട്ടിയാണ് ”
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു തീർത്തു

സഞ്ജീവ് ചിരിച്ചുകൊണ്ടു ചോദിച്ചു

” ദുർഗയെ ആണോ ? ”

സഞ്ജീവിന്റെ ചോദ്യം കേട്ടു നെട്ടിക്കൊണ്ട് ദേവ കണ്ണുമിഴിച്ചു പിന്നെ എന്തോ ഓർത്തിട്ടു അവൻ തുടർന്നു

” സർ, എങ്ങനെ? ”

“ഡോ തന്നെ ഞങ്ങൾ അറസ്റ്റ് ചെയ്തു കൊണ്ടു വരുമ്പോൾ താൻ, ദുർഗ….. ദുർഗ… ഞാൻ വരും എന്നൊക്കെ പറയുന്നുണ്ടായിരുന്നു, ശേഷം സ്റ്റേഷനിൽ എത്തി ഞങ്ങൾ നിന്നെ പരിശോദിച്ചു, അപ്പോഴാണ് മുറിവ് ഒക്കെ കണ്ടത് പിന്നെ രക്തം കട്ടപ്പിടിച്ചത് കൊണ്ട് കാര്യമാക്കാതിരുന്നതാ പിന്നെയാണ് തന്നെ ഞങ്ങൾ വിളിച്ചതും താൻ നേട്ടിയുണർന്നതും , നിന്നെ കണ്ടപ്പോഴേ നീയൊരപ്പാവിയാണ് എന്നെനിക്ക് മനസിലായി പിന്നെ ചുമ്മാ ഒന്നു വിരട്ടിയതാ മാവോയിസിറ്റാണോ എന്നൊക്കെ ചോദിച്ചു “.

ദേവ ഒന്നു ചിരിച്ചു

” സർ മാവോയ്സ്റ് ഇവിടെ… ”

” അതെ ദേവ ഇവിടെ പ്രധാനമായും 8 ജാതിക്കാരുണ്ട് 4 മുന്തിയതും 4പിന്നോക്കമുള്ളതും, ഈ മുന്ത്യവന്മാരാണ് ഓഫീസ് ജോലിക്കൊക്കെ പോകാൻ പാടുള്ളു താഴെയുള്ളവര് അടിമപ്പണിയും ഇത് പോരാഞ്ഞു മുന്ത്യവന്മാർക്ക് 2 പാർട്ടി ഉണ്ട് എപ്പോ കണ്ടാലും തമ്മിൽ തല്ലും,
ഇപ്പൊ ഭരിക്കുന്ന MLA യുടെ ആൾകാർ മുൻ MLAയുടെ മോനെ പഞ്ഞിക്കിട്ടു. പാർട്ടിക്കാർ ചോദിക്കാൻ MLA യുടെ വീട്ടിനുമുനിലെത്തിയതും രണ്ടു പാർട്ടിക്കാരും തമ്മിൽ അടി അതിനിടയിൽ താഴ്ന്ന ജാതിക്കാരെ സപ്പോർട്ട് ചെയ്യുന്ന എന്ന വ്യാജേന മാവോയിസ്റ്റ് എന്ന് സ്വയം പറഞ്ഞു നടക്കുന്നവന്മാരുടെ വക ബോംബെറും വെടിവെപ്പും ആകപ്പാടെ ജഗപൊഗ 9 എണ്ണം സ്പോട്ടിൽ തട്ടിപ്പോയി കുറെ എണ്ണം ആശുപത്രിയിൽ ആണ്, അവിടെയ രാത്രി നേരത്ത് താൻ ഇരുന്നത്”

സഞ്ജീവ് തീരെ താല്പര്യമില്ലാതെ പെട്ടന്ന് പറഞ്ഞു നിർത്തി.

“ഹോ “ദേവ നെടുവീർപ്പിട്ടു

“ഞാൻ അറിഞ്ഞില്ല സർ,”

“താൻ ബാക്കി പറഞ്ഞില്ല “സഞ്ജീവ് അറിയാനുള്ള ആകാംഷയിൽ ചോദിച്ചു

“അതുപിന്നെ സർ പറഞ്ഞ ദുർഗ അതു ഞാൻ വിളിക്കുന്ന പേരാണ് അവളുടെ യഥാർത്ഥ പേര് പല്ലവി എന്നാണ്, അവൾ രണ്ടര വർഷമായി മിസ്സിംഗ്‌ ആണ്.അവളെ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്. സർ എന്നെ സഹായിക്കണം പ്ലീസ് “”

 

 

Updated: October 14, 2021 — 10:39 am

24 Comments

  1. കുഞ്ഞളിയൻ

    Bro next part enthaayi?

    1. കാളിചരൺ

      വന്നിട്ടുണ്ട്, കമന്റ്‌ മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട്‌ ചോദിച്ചതിൽ സന്തോഷം

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      ?

  3. Adutha partinayi wait cheythirikkan oru kadha koode aayi

    1. കാളിചരൺ

      വളരെ സന്തോഷം

  4. കുഞ്ഞളിയൻ

    Nalla kadha bro
    Adhikam vaykathe thanne next part idnm
    Waiting….

    1. കാളിചരൺ

      Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
      Ithu veruthe 10 page ayachatha appo publish ayi athanu perokke englishil

  5. ♥♥♥♥♥

    1. കാളിചരൺ

      ❤️

  6. ഭൃഗു മോൻ

    നന്നായിട്ടുണ്ട് കേട്ടോ

    1. കാളിചരൺ

      Tnks bro

  7. യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട്‌ ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കാളിചരൺ

      സസ്നേഹം ?

  8. Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️

    1. കാളിചരൺ

      ❤️❤️❤️

    2. കാളിചരൺ

      Mikkavarum adutha partil ee abhiprayam marum

      1. Ayysheri ?

    1. കാളിചരൺ

      ❤️❤️❤️

  9. Super starting bro??❕
    Eagerly waiting for next part ❤️

    1. കാളിചരൺ

      ❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️

Comments are closed.