Nerpathi [Kaalicharan] 275

“ഹലോ, സർ ഞാൻ ദേവ ആണ് ”

“ആ ദേവ തന്നെ ഞാൻ എത്ര വിളിച്ചേടോ
ഫോൺ ഓഫണല്ലോ ”

“ഓഫ്‌ല്ല സർ റേഞ്ച് പ്രോബ്ലം ആണ്,സർ ഞാൻ ചെറിയൊരു പ്രശ്‌നത്തിലാണ് ”

“അതു പറയാനാണ് ഞാൻ വിളിച്ചത് നീ പോയ സ്ഥലത്തെ കണ്ടിഷൻ ഇപ്പൊ അത്ര ശരിയല്ല അവടെ വെടിവെപ്പും ബോംബെറും ഉണ്ടായെന്നു റിപ്പോർട്ട്‌ എനിക്ക് കിട്ടിയിരുന്നു ”

ദേവ ഒന്ന് ഞെട്ടി അപ്പൊ വെറുതെയല്ലേ സജീവ് എന്നോട് ആദ്യം തന്നെ മാവോയ്സ്റ് ആണോ എന്നു ചോദിച്ചത് അവൻ തുടർന്നു

“അതല്ല സർ എന്നെ പൊലീസ് അറസ്റ്റ് ചെയ്തു ഞാൻ ഇപ്പൊ സ്റ്റേഷനിലാണ് ”

“എന്തുണ്ടായി ”
ആർത്രേയ അറിയാനുള്ള ആകാംഷ പ്രകടിപ്പിച്ചു

“അതുപിന്നെ ഞാൻ അവളെയൊന്നു കാണാൻ ശ്രമിച്ചു അവിടെയുള്ള ഗുണ്ടകൾ എന്നെ കണ്ടു അവിടുന്ന് ഓടി രക്ഷപ്പെട്ടു വരുന്നവഴി ഏതോ MLA യുടെ വീട്ടിനടുത്തു വച് എന്നെ അറസ്റ്റ് ചെയ്തു ഇപ്പൊ എന്നോട് സത്യം എന്താണെന്നു ചോദിച്ചു കൊണ്ടിരിക്കുവാ, സർ പറഞ്ഞതാണല്ലോ ഇവിടെയുള്ള പോലീസുകാരെയൊന്നും വിശ്വസിക്കാൻ പറ്റില്ല എന്നു അതാ ഞാൻ സാറിനെ വിളിച്ചത് ”

“അതാണ് ദേവ ഞാൻ പറഞ്ഞ വെടിവെപ്പ് ആ MLA യുടെ വീടിനു മുന്പിൽ വച്ചാണ് നടന്നേക്കുന്നത്, അതുപോട്ടെ നിനക്കെന്തെങ്കിലും പറ്റിയോ ”

“കള്ളം സാറിനോട് ഞാൻ പറയുന്നില്ല, ഒരുത്തൻ ഒരു കാടാരാ എറിഞ്ഞയിരുന്നു അതു തറിച്ചു ചെറിയ മുറിവ് പുറത്തുണ്ട്”

ദേവൻ അല്പം മടിയോട് പറഞ്ഞു

“ഷിറ്റ്…, അല്ലേലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല എത്ര ഞാൻ പറഞ്ഞതാ സൂക്ഷിക്കണം അവന്മാർ കൊല്ലാൻ മടിയില്ലാത്തവൻമാരാണെന്നു ”

ആർത്രേയ ദേഷ്യപ്പെട്ടു, ഇതുകേട്ട് അൽപം പുഞ്ചിരിയോടെ ദേവൻ പറഞ്ഞു

“സർ അതല്ല ഇപ്പോഴത്തെ പ്രശ്നം എനിക്ക് ഇവിടെയുള്ള ഓഫീസർ ഇൻസ്‌പെക്ടർ സഞ്ജീവിനെ പറ്റി അറിയണം സത്യസന്ധനാണോ അല്ലയോ എന്നു, പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സാറിന്റെ നമ്പർ അയാളുടെ ഫോണിൽ സേവ്ഡ് ആണ് ഞാൻ ഇപ്പൊ സംസാരിക്കുന്നത് അയാളുടെ ഫോണിൽ നിന്നാണ്, ചിലപ്പോ അയാൾക് എന്നെ സഹായിക്കാൻ കഴിയും ”

ആർത്രേയ ഒന്നു ഞെട്ടി

“ഓഹോ…., സഞ്ജീവ്…… ഓർമ കിട്ടുന്നില്ലല്ലോ നീയൊന്നു ചെയ്യ് ദേവ ഫോൺ അയാളുടെ കയ്യിൽ കൊടുക്ക് ഞാൻ സംസാരിക്കാം ”

“ശരി “എന്നു പറഞ്ഞു ഫോണുമായി സഞ്ജീവിന്റെ അരികത്തേക് ദേവ നടന്നു
ഡിസ്പ്ലേ സഞ്ജീവിനു കാണിച്ചുകൊണ്ട് ദേവ പറഞ്ഞു

“ആർത്രേയ സർ ലൈനിലുണ്ട് സാറിനോട് സംസാരിക്കണം എന്നു,”

തന്റെ ഫോണിൽ സേവ് ചെയ്ത പേരുകണ്ടപ്പോൾ സഞ്ജീവ് ആശ്ചര്യത്തോടെ ഫോൺ വാങ്ങി എഴുനേറ്റു നിന്നു, ഫോൺ ചെവിയിൽ വച്ചു സംസാരിച്ചു

“ഹലോ സർ, ഗുഡ് ഈവെനിംഗ് ഞാൻ SI സഞ്ജീവ് ആണ് സംസാരിക്കുന്നത്”

അതിൽ സഞ്ജീവിനു ആർത്രേയയോടുള്ള എല്ലാ ബഹുമാനവും ആ ശബ്‍ദത്തിലുണ്ടായിരുന്നു

“ഗുഡ് ഈവെനിംഗ്, സഞ്ജീവിനെ എനിക്കങ്ങോട്ട് മനസിലായില്ല ദേവ പറഞ്ഞു എന്റെ പേർസണൽ നമ്പർ തന്റെ ഫോണിൽ സേവ്ഡ് ആണെന്ന്, എന്റെ ചുരുക്കം ഫ്രണ്ട്‌സിനു മാത്രമേ ഈ നമ്പർ കൊടുക്കാറുള്ളു If I guess right I know you well…. ”

ആർത്രേയ പറഞ്ഞു തീരുമ്പോഴേക്കും സജീവ് ഇടക്ക് കയറിപ്പറഞ്ഞു

Updated: October 14, 2021 — 10:39 am

24 Comments

  1. കുഞ്ഞളിയൻ

    Bro next part enthaayi?

    1. കാളിചരൺ

      വന്നിട്ടുണ്ട്, കമന്റ്‌ മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട്‌ ചോദിച്ചതിൽ സന്തോഷം

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      ?

  3. Adutha partinayi wait cheythirikkan oru kadha koode aayi

    1. കാളിചരൺ

      വളരെ സന്തോഷം

  4. കുഞ്ഞളിയൻ

    Nalla kadha bro
    Adhikam vaykathe thanne next part idnm
    Waiting….

    1. കാളിചരൺ

      Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
      Ithu veruthe 10 page ayachatha appo publish ayi athanu perokke englishil

  5. ♥♥♥♥♥

    1. കാളിചരൺ

      ❤️

  6. ഭൃഗു മോൻ

    നന്നായിട്ടുണ്ട് കേട്ടോ

    1. കാളിചരൺ

      Tnks bro

  7. യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട്‌ ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കാളിചരൺ

      സസ്നേഹം ?

  8. Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️

    1. കാളിചരൺ

      ❤️❤️❤️

    2. കാളിചരൺ

      Mikkavarum adutha partil ee abhiprayam marum

      1. Ayysheri ?

    1. കാളിചരൺ

      ❤️❤️❤️

  9. Super starting bro??❕
    Eagerly waiting for next part ❤️

    1. കാളിചരൺ

      ❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️

Comments are closed.