10
ഒന്നാമത് അവളെ നോക്കിയ ഒരുത്തനെയും അവൾ വെറുതെ വീട്ടിട്ടില്ല. ഇപ്പൊ ഞാൻ അവളെ നോക്കുന്ന കണ്ടിട്ടും അവൾ എന്നെ ഇടിക്കാത്തത് എന്താണെന്നു മനസിലായില്ല.
പെണ്ണാണെങ്കിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് പോരാഞ്ഞു എന്തൊക്കെയോ martialarts ഒക്കെ വശമാക്കിയിട്ടുണ്ട്. അതോണ്ട് അഞ്ചാറു പേര് വന്നാലൊന്നും ഒന്നും ചെയ്യാൻ പറ്റില്ല അമ്മാതിരി ഇടിയാണ് ഹോ….
സാധനങ്ങൾ എല്ലാം എടുത്ത ശേഷം പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തു.എന്തൊക്കെയോ ശബ്ദങ്ങൾ ചീവിടിന്റെയോ തവളകളുടെയോ മറ്റെന്തൊക്കെയോ ജീവികളുടെ ശബ്‍ദങ്ങൾ കൂടെ മഴയുടെ ശബ്ദവും. മഴ ശക്തി അൽപം കുറവാണെങ്കിലും അത്യാവശ്യം നല്ലോണം ഞങ്ങളെ നനയ്കുന്നുണ്ട്.
അൽപം വേഗത്തിൽ ഓരോ മരച്ചുവട്ടിൽ കയറി നിന്നുകൊണ്ടാണ് ഞങ്ങൾ ഓടിക്കൊണ്ടിരുന്നത്. ഉരുളൻ കല്ലുകൾക് മുകളിലൂടെ നീങ്ങവേ ഞാൻ വേഗത കുറച്ചു. നല്ല വഴുക്കലുണ്ടായിരുന്നു.
‘വേഗം വാടാ അധികം നനയാൻ നിക്കണ്ട ‘
എന്റെ വേഗത കുറഞ്ഞത് കണ്ട് അവൾ ഓട്ടം നിർത്തി പറഞ്ഞു
‘പറ്റത്തില്ല നല്ല വഴുക്കലുണ്ട് വീണാൽ പണിയാകും ‘
അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ പറഞ്ഞു
‘എടാ അറിയാൻ പാടില്ലാണ്ട് ചോദിക്ക നിനക്ക് ലോകത്ത് പേടിയില്ലാത്ത എന്തേലും ഉണ്ടോ?’
അവളുടെ പുച്ഛത്തിലുള്ള ആ ചോദ്യത്തിന് മറുപടിയൊന്നും ഞാൻ പറഞ്ഞില്ല
‘വേഗം നടക്കാൻ നോക് ചെക്കാ ‘
അവൾ വീണ്ടും പറഞ്ഞു
ഞങ്ങൾ വീണ്ടും വേഗത്തിൽ നടന്നു നീങ്ങി, ഞനാണെങ്കിൽ വളരെ ശ്രദ്ദിച്ചു നീങ്ങുകയാണ്
എന്തോ ശബ്‍ദം കേട്ടു ഞാൻ നോക്കുമ്പോൾ കാണുന്നത് വഴുതി വീഴുന്ന അവളെയാണ് , അഹങ്കാരം അല്ലാതെന്താ ചിരി ഞാൻ അടക്കി പിടിച്ചു ഇല്ലേൽ ഒരു ഇടിക്കുള്ള വകുപ്പുണ്ട്.ഞാൻ വേഗം പോയി പിടിച്ചു എഴുന്നേൽപ്പിച്ചു. കൈ കുത്തി വീണതിനാൽ വലിയ പരിക്കൊന്നുമില്ല കയ്യിലെ തൊലി അൽപം പോയിട്ടുണ്ട് ഇല്ലായിരുന്നേൽ ഒന്നു എടുത്തുനടക്കായിരുന്നു.
‘ഇപ്പൊ എന്തായി?’ഞാൻ
‘ഒന്നു വഴുക്കി അത്രേയുള്ളൂ ഇനി പറഞ്ഞു ചളാക്കണ്ട’അവൾ
‘അത്രെയേ ഞാനും പറഞ്ഞുള്ളു’, ഞാനും വിട്ടുകൊടുത്തില്ല.
രണ്ടാളും വേഗം നടന്നു നീങ്ങി മഴ ഇപ്പൊ വീണ്ടു ശക്തി കുറഞ്ഞു എന്നാലും രണ്ടാളും നനയുന്നുണ്ട്, അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത് അവൾക് നടക്കാൻ എന്തോ പ്രയാസമുണ്ട് വീഴ്ചയിൽ കാൽ അടിച്ചുപോയി കാണണം.
‘മിന്നമ്മേ ഞാൻ help ചെയ്യണോ?’
ഒരു പൊട്ടിത്തെറി പ്രേതീക്ഷിച്ചെങ്കിലും ഒന്നു തിരിന്നു നോക്കുക മാത്രമേ അവൾ ചെയ്തുള്ളു. പാവം നല്ല വേദനയുള്ളത് പോലെയുണ്ട്. ഞാൻ ഒന്നുടെ അടുത്ത് ചെന്നു
‘താൻ തല്ലതില്ലേൽ ഞാൻ ആ കൈ പിടിക്കാം, അപ്പൊ നടക്കാൻ കുറച്ചു സുഖമുണ്ടാകും.’
അതിനൊന്നും മിണ്ടിയില്ലേലും അവളുടെ വലത് കൈ ഒന്നു എന്റെ നേരെ നീക്കിയത് ഞാൻ കണ്ടു. ഞാൻ അതിൽ പിടിച്ചു പയ്യെ നടന്നു നീങ്ങി. അന്നേരം എന്റെയുള്ളിൽ ഞാൻ തുള്ളിച്ചടുകയായിരുന്നു അപ്പോഴുണ്ടായ സന്തോഷം എന്റമ്മോ പറഞ്ഞറിയിക്കാൻ പറ്റില്ല
കാട്ടിലെ മഴ , നേർപാതിയുടെ കോർത്തുപിടിച്ച കൈ,തൊട്ടൊരുമിയുള്ള നടത്തം ആഹാ……അന്തസ്
‘മിന്നമ്മേ നല്ല വേദന ഉണ്ടോ ‘
അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് നല്ല വിഷമം തോന്നി ഞാൻ ചോദിച്ചു,,, അല്ലായിരുന്നേൽ കൈ പോയിട്ട് അവളുടെ വിരല് തൊടാൻ അവൾ സമ്മതിക്കതില്ല
‘ആ കുറച്ച് ‘ അവൾ മറുപടി പറഞ്ഞെങ്കിലും. നല്ല വേദനയില്ലാതെ അവൾ ഇങ്ങനെ എന്റെ കൈ താങ്ങി നടക്കത്തില്ല എന്നെനിക്ക് ഉറപ്പാണ്.
അടിയുoപിടിയും ആയി നടക്കുന്ന ഇവൾക്കിങ്ങനെ വേദനയൊക്കെ ആവുമോ, ഇനി എന്റെ കൈ പിടിച്ചു നടക്കാൻ ആഗ്രഹിച്ചാണോ…… ഞാൻ മനസിലോർത്തു
പടച്ചോനെ ഞാൻ എന്തൊക്കെയാ ചിന്തിക്കണേ ഈ പിശാശ് ഇതറിന്നാൽ എന്നെ കൊല്ലും ഉറപ്പാണ്.
ഇടയ്ക്ക് അവളുടെ മുഖത്ത് നോക്കി ഞാൻ മുന്നോട്ടു നടന്നു കൊണ്ടിരിക്കെ അവൾ പെട്ടന്ന് ഒരു ചോദ്യം മുന്നോട്ടു വച്ചു
എനിക്ക് നിന്നോടൊന്നു ചോദിക്കാനുണ്ട് ‘
‘ചോദിച്ചോ ‘
‘ടാ ഞാൻ നിന്നെ എത്രവട്ടം തല്ലിയിട്ടുണ്ട്, പിന്നെയും നീയെന്തിനാ എന്നോട് കൂട്ട്കൂടി പിന്നാലെ വരുന്നേ, നിനക്കെന്നോട് വെറുപ്പൊന്നും തോന്നുന്നില്ലേ, കുറെയായി നിന്നോട് ഇത് ചോദിക്കണം എന്നു വിചാരിച്ചിട്ട്.
പോരാഞ്ഞു നീ ഐശ്വര്യയെ പ്രേമിക്കുന്നു എന്നു പറഞ്ഞിട്ട് നിങ്ങൾ ആ രീതിയിൽ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല?
പിന്നെ……. അന്ന്…. കാറിൽ… നീ… ‘
പടച്ചോനെ പെട്ടല്ലോ, ഇവളോട് ഞാൻ എന്തു പറയും സത്യം പറഞ്ഞാൽ ഇന്നെന്റെ അന്ത്യകൂതാഷ ഇവൾ ചൊല്ലും, ഞാൻ ഐശ്വര്യയും തമ്മിലുള്ള അഡ്ജസ്റ്മെന്റ് ആണത് എന്നെങ്ങനെ പറയും, അതറിഞ്ഞാൽ അവളുടെ കാര്യത്തിലും തീരുമാനമാവും, ഇതിനു ദേഷ്യം വന്നാൽ പ്രാന്താണ് കാടാണ് റോഡാണ് എന്നൊന്നും നോക്കില്ല
‘നീയൊന്നും പറഞ്ഞില്ല ‘വീണ്ടും അവൾ
പതറി നാറി നിൽക്കുന്ന ഞാൻ എന്തു പറയാനാ എന്റെ അവസ്ഥ
‘താനെന്റെ….. ഫ്രണ്ടല്ലേ അതോണ്ട് ‘
ഞാൻ എങ്ങനെയോ വിക്കി പറഞ്ഞൊപ്പിച്ചു
‘അത്രേയെ ഉള്ളോ’
‘ആ അത്രെയേ ഉള്ളു’
‘അപ്പൊ ഐശ്വര്യ’
‘തനിക്കറിയാവുന്നതല്ലേ അവളുടെ കല്യാണം കഴിഞ്ഞു ചാപ്റ്റർ close ആയതല്ലേ, അല്ലേലും അവൾ yes ഒന്നു പറഞ്ഞില്ലല്ലോ’ ഞാൻ എങ്ങനെയോ പറഞ്ഞു നിർത്തി..
പക്ഷെ ഇതിനിടയ്ക് ഞാൻ ശ്രദ്ദിച്ച ഒന്നുണ്ട് അവളുടെ കള്ളച്ചിരി എന്തോ കള്ളം കണ്ടുപിടിച്ചപോലെയുള്ള ആക്കി ചിരി
ദൈവമേ ഇതിനിനി എല്ലാം മനസ്സിലായോ.
‘എന്താന്ന് വച്ച എനിക്ക് ചില ഡൌട്ട്സ് ഉണ്ടായിരുന്നു, നിന്റെ ചിലനേരത്തെ നോട്ടം സംസാരം കേറിങ് അനുസരണ പിന്നെ….പിന്നെ…. പലതും’അവൾ
‘ആ… എനിക്കറിയില്ല’നാനൊന്നുമറിന്നില്ല രാമനാരായണ എന്ന ഭാവത്തിൽ ഞാൻ മൊഴിഞ്ഞു
ഹ്മ്…. അവളൊന്നു അമർത്തി മൂളി
പിന്നീട് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, നടന്ന വഴിയിൽ നിന്നു മാറി ഒരാൾക്കു മാത്രം നടക്കാവുന്ന കാടിനിടയിലേക് അവളും ഞാനും നടന്നു നീങ്ങി. എനിക്ക് അൽപം പേടി തുടങ്ങിയിരുന്നു ഒന്നാമത് കാട് പോരാഞ്ഞു ഇരുട്ട്, മുന്നിൽ നടക്കുന്ന പിശാഷിന് മുൻപ് വന്നിട്ടുള്ള പരിചയവും ധൈര്യവും ഉള്ളത്കൊണ്ട് പ്രശ്നമില്ല. എങ്ങോട്ടൊക്കെയോ പോകണ്‌ണ്ട്.
അവസാനം ഒരു വലിയ മരത്തിനു മുന്നിലായി ഞങ്ങൾ എത്തി അവൾ മുകളിലോട്ടു നോക്കി നില്കുന്നു. ഞാനും നോക്കി വൗ ഞാൻ മനസ്സിൽ പറഞ്ഞു കാടിന്റെ സൗന്ദര്യത്തിൽ തലയുയർത്തി നിക്കുന്ന ആ മരത്തിന്റെ ചില്ലകൾ താങ്ങി നിർത്തുന്ന നല്ല ഒരു ഏറുമാടം
‘ഭാഗ്യം ആരും ഇല്ല, ഇവിടേക്ക് ആരും വരാറില്ലന്ന തോന്നണേ ‘
ആദ്യം കയറിൽ മരക്കമ്പുകൾ പടികളാക്കിയ ഏണി നോക്കി ശേഷം ചുറ്റും കാടു പിടിച്ചത് കാണിച്ച അവൾ പറഞ്ഞു
‘നീ അതു അഴിക്കു.’
ഏണി മറ്റൊരു മരത്തിൽ കയറിട്ടു കെട്ടിയിരുന്നു, ആ കയർ അഴിക്കുമ്പോൾ ഏണി താഴ്‌ന്നു വരും അതാണ് സിസ്റ്റം.വല്ല മൃഗങ്ങളും വലിച് പൊട്ടിക്കാതിരിക്കാൻ ചെയ്തതാവും
ഞാൻ അതഴിച്ചെടുത്തു. പെട്ടന്ന് ഞാൻ നിശ്ചലനായി. എന്റെ മാറ്റം കണ്ടു അവൾ ‘എന്താടാ ‘എന്നു ചോദിച്ചു
ഞാൻ എന്റെ ചുണ്ടിൽ വിരൽ വച് മിണ്ടല്ലേ എന്നു ആംഗ്യം കാണിച്ചു
കാട്ടിനുള്ളിൽ നിന്നും ഇലകൾ ചവിട്ടിയമരുന്ന ശബ്ദം. അതു ഞങ്ങളുടെ അടുത്തടുടുത്തേക്കായി വരുന്നു. അവൾക്കും പേടി തോന്നി തുടങ്ങി. ആ ശബ്ദം കേട്ട ദിക്കിലെ കാടു വല്ലാതെ അനങ്ങുന്നുണ്ട് അതു അടുത്തടുത്തേക്കായി വന്നോണ്ടിരുന്നു. ഭയം കാരണം രണ്ടുപേർക്കും ഓടനായില്ല. നിശ്ചലമായി നിൽക്കാനേ കഴിഞ്ഞുള്ളു. പിന്നെയും അടുത്തേക്ക് വന്നപ്പോൾ അമറുന്ന ശബ്‍ദം കേട്ടു. ആന ഞാൻ ഒറപ്പിച്ചു മറ്റൊന്നുകൂടി ഉറപ്പിച്ചു ഞങ്ങൾ തീർന്നു അൽപം കഴിഞ്ഞപ്പോൾ എനിക്ക് സ്വബോധം വീണ്ടുകിട്ടി. ഞാൻ അവളുടെ മുന്പിൽ കയറി നിന്നു അവളെ പിന്നിലാക്കി. അതു അടുത്തെത്തിയിരുന്നു ശബ്‍ദം കേട്ട ഭാഗം നോക്കി ഞാൻ പറഞ്ഞു
‘നീ പേടിക്കേണ്ട എനിക്കെന്തേലും പറ്റിയിട്ടേ നിനക്ക് പറ്റത്തുള്ളൂ അതു എന്നെ ആക്രമിക്കും അപ്പൊ നീ ഓടി രക്ഷപ്പെട്ടോണം എന്നെ നോക്കണ്ട ‘ അല്ലാതെ സിനിമയിൽ കാണുന്നപോലെ ഓടി രക്ഷപ്പെടാനൊന്നും പറ്റില്ല എന്നെനിക്കുറപ്പായിരുന്നു
അതു പറഞ്ഞപ്പോഴേക്കും അവൾ പിന്നിൽ നിന്നും എന്റെ വലത്തേ കൈമുട്ടിനു മുകളിൽ രണ്ടും കൈകൊണ്ടും പിടിച്ചിരുന്നു . അതിൽ നിന്നും അവൾ വിറക്കുന്നുണ്ട് എന്നു എനിക്ക് മനസിലായി. എന്റെ നെഞ്ചിടിപ്പ് കൂടി അപ്പോഴേക്കും തുമ്പി കൈ പുറത്തു വന്നിരുന്നു. അതു കണ്ട് നെട്ടിയെങ്കിലും തെല്ലൊരാശ്വാസം തോന്നി. ആന കാടു വകഞ്ഞു മാറ്റി മുൻപിലേക് വന്നു. ഞാൻ ശ്വാസം വിട്ടു അതൊരു കുട്ടിയാനയായിരുന്നു.തുമ്പികയ്യുടെ വലിപ്പം കണ്ടപ്പോഴേ തിരിച്ചു കിട്ടിയ പകുതി ശ്വാസം മുഴുവനായി കിട്ടിയ പോലെ.
എങ്കിലും കാട്ടിലെ ആനയല്ലേ പേടിക്കണം. അതു ഞങ്ങളെ രണ്ടുപേരെയും നന്നായി വീക്ഷിച്ചു തുമ്പി കൈ നീട്ടി എന്റെ മുഖം തൊട്ടു. എന്റെ പേടി കൂടി. അൽപം അകലെ നിന്നും ഒരു ചിഞ്ഞം വിളികേട്ടു. ഉടനെ തന്നെ അതും എന്തോ ശബ്ദം ഉണ്ടാക്കി ഓടിപ്പോയി.
തുടരും…….
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️