9
‘എന്തോ കാണിക്കും എന്നു പറഞ്ഞു സ്റ്റീറിങ് വാങ്ങിയില്ലേ അതെങ്ങെടുത്ത് കാണിച്ച മതി.’
അൽപം ദേഷ്യത്തിൽ ഞാൻ മറുപടി നൽകി.
പിന്നെ അവളൊന്നും മിണ്ടിയില്ല തല താഴ്ത്തി സീറ്റിലിരിക്കുന്നത് കണ്ടു എനിക്ക് ചിരി വന്നു.
ഞാൻ മുന്നിലേക്ക് പോയി. കൈ കൊണ്ടു എന്റെ മുടിയൊന്നു ഒതുക്കി തല അകത്തോട്ടിട്ടു പറഞ്ഞു.
“ഡോ താൻ വിഷമിക്കാൻ പറഞ്ഞതല്ല. രണ്ടു മൂന്ന് പേരില്ലാതെ ഒന്നും നടക്കില്ല.ആരെങ്കിലും വരുന്നത് വരെ വെയിറ്റ് ചെയ്യാൻ പറ്റത്തുമില്ല.”
‘നീ അകത്തു കയറു വെറുതെ മഴ കൊള്ളണ്ട’
സ്നേഹത്തോടെയുള്ള അവളുടെ ശാസനം. ആഹാ എന്താ സുഖം ഞാൻ വേഗം അപ്പുറത്തെ ഭാഗത്തു മുന്നിലെ സീറ്റിലേക്ക് കയറിയിരുന്നു.
‘ഇനി എന്തു ചെയ്യും ഇവിടുന്നു പത്തു ഇരുപത് കിലോമീറ്റർസ് എങ്കിലും ഉണ്ട് ആ ഊരിലേക്. കാറിലിരിക്കുന്നത് ഒട്ടു സേഫ് അല്ല ചിലപ്പോ ആനയൊക്കെ വരാൻ ചാൻസ് ഉണ്ട്’
ഞാൻ എന്റെ സംശയം അവളോട് പറഞ്ഞു.
‘ ഹ്മ് എനിക്കറിയാം. ഇതിലെ ആന വെള്ളം കുടിക്കാൻ പോകുന്ന path ആണ് ‘
‘ദേവ്യേ ‘ എന്റെ ആത്മഗദം ആയിരുന്നെങ്കിലും അൽപം ഉച്ചതിലാണ്.
‘സത്യാണോ മിന്നമ്മേ പറഞ്ഞെ ‘
ഞാൻ സംശയത്തിൽ ചോദിച്ചു. ഞാൻ അവളെ ഇടയ്ക് മിന്നമ്മേ എന്നു വിളിക്കാറുണ്ട് അവളുടെ വീട്ടിൽ വിളിക്കുന്ന പേരാണ് മിന്നു ഞാനത് മിന്നമ്മയാക്കി എനിക്ക് പെണ്ണിന്റെ പേരിന്റെ കൂടെ അമ്മ കൂട്ടി വിളിക്കുന്നത് ഒരു ശീലവും ഇഷ്ടവും ആണ്.
‘എന്ത് പേടിത്തൊണ്ടനാടാ നീ ‘അവള് ചോദിച്ചു
ഞാൻ ഇളിഭ്യനായി ചിരിച്ചു. അതും കണ്ടു അവളും ചിരിച്ചു.
‘എടാ ഇവിടുന്നു കുറച്ചു ദൂരം പോയാൽ ഒരു ഏറുമാടം ഉണ്ട് അതിൽ ആരും ഇല്ലേൽ ഏണി അവിടെയുണ്ടാവും നമുക്ക് രാത്രി അവിടെ തങ്ങാം. രാവിലെ ഊരിൽ പോയി ആരേലും കൂട്ടിവന്നു കാറെടുക്കാം അല്ലാതെ ഇപ്പൊ നമ്മൾ നടന്നു അങ്ങോട്ട് എത്തുമെന്ന് തോന്നണില്ല ‘അവൾ പറഞ്ഞു നിർത്തി
‘അതെന്താ ‘ഞാൻ ചോദിച്ചു
’20 കിലോമീറ്റർ ഇരുട്ടത് നടക്കുമ്പോഴേക്കും നമ്മളെ വല്ല പുലിയും തിന്നും ഒന്നു ഇല്ലേലും ആനയുടെ ചവിട്ടേലും കിട്ടും ‘
‘അയ്യോ……….,എനിക്ക് ഇപ്പോ എന്റെ അമ്മേയെ കാണണം ‘
അധികം ഒന്നു പേടിച്ചില്ലേലും ഞാൻ ഒന്നഭിനേയിച്ചു ചിണുങ്ങി.
അതു മനസിലാക്കി അവൾ ചിരിച്ചു.അവൾ ചിരിക്കുമ്പോൾ എന്താ മൊഞ്ച് മുത്തുമണികൾ പൊഴിയും പോലെ, എനിക്ക് അവളുടെ ചിരി ഒരുപാടിഷ്ടമാണ് പക്ഷെ എന്തു ചെയ്യാൻ കലിപ്പത്തി വല്ലപ്പോഴേ ചിരിക്കു. അല്ലേലും പ്രേമിക്കുന്ന പെണ്ണ് എന്തു കൊണിഷ്ട് കാണിച്ചാലും നമ്മൾക്കു ഭയങ്കര സംഭവം ആയിരിക്കും.
ഒരു പ്ലാസ്റ്റിക് കവർ എടുത്തു അത്യാവശ്യം വേണ്ട സാധനങ്ങൾ അവൾ കവറിലാക്കി.എന്റെ മൊബൈലും വാങ്ങി കവറിലാക്കി.അച്ഛനെ വിളിച്ചു അവൾ കാര്യം പറഞ്ഞു. അപ്പോഴും ഞാൻ അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു.
‘എന്താ നിനക്ക് വീട്ട്ൽ വിളിക്കണ്ടേ ‘
എന്റെ ഫോൺ കാണിച്ചിട്ട് അവൾ ചോദിച്ചു.
ഞാൻ വേഗം ഫോൺ വാങ്ങി അമ്മയെ വിളിക്കാൻ ഡയൽ ചെയ്തു.
‘കുറച്ചു മയത്തിൽ നോക്കെടാ ‘
അവൾ പതിയെ ഞാൻ കേൾക്കാത്ത രീതിയിൽ പറഞ്ഞു. പക്ഷെ വ്യക്തമായി ഞാൻ കേട്ടുവെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു
‘എന്തേലും പറഞ്ഞാരുന്നോ?’
‘ആ പറഞ്ഞു നിനക്ക് ഒരു പെടയുടെ കുറവുണ്ട് എന്നു ‘
അവളുടെ കലിപ്പ് മോഡ് ആയതുകൊണ്ടും എന്റെ കാൾ കണക്ട് ആയതുകൊണ്ടും ഞാൻ പിന്നീട് ഒന്നും ചോദിച്ചില്ല.
അമ്മയോട് കാര്യം പറഞ്ഞു.
‘ശ്രദ്ദിക്കണേ മോനെ ‘എന്നു ചുന്ദരി അമ്മ
‘ആ ‘
‘എന്റെ മോളെവിടെ ‘
‘അമ്മ പതുക്കെ, ഇവിടെയുണ്ട് ‘
‘ഹ്മ് നോക്കിക്കോണേ ‘
‘ആ ,Love യു അമ്മ ‘ എന്നു ഞാൻ പറഞ്ഞു അപ്പുറത് നിന്നു അമ്മ
‘ love യു മോനെ ഉമ്മ’
എന്നു പറഞ്ഞത് കെട്ടിട്ടാണ് ഫോൺ വച്ചത്.
എന്റെ സംസാരം നോക്കി നിന്ന അവളുടെ മുഖത്തെ ഭാവം എന്താണെന്നു മനസിലായെ ഇല്ല.കണ്ണിമാവെട്ടാതെ നോക്കി നില്കുന്നു.
‘നിനക്കും ലേശം മയത്തില് നോക്കാം ‘
അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു തോട്ടു മുൻപ് അവൾ എനിക്കിട്ടു വച്ചത് ഞാൻ തിരിച്ചു വച്ചു.
അപ്പോഴാണ് നേരത്തെ പറഞ്ഞത് ഞാൻ കേട്ടിരുന്നു എന്നു അവൾക് മനസിലായത്.
ഇതിൽ പരം മാനക്കേട് കലിപ്പതിക്കില്ലാത്തത് കൊണ്ടാവാം അവൾ ഒന്നും മിണ്ടിയില്ല, ഇല്ലേൽ അമ്മ എന്താ പറഞ്ഞത് എന്നും ചോദിച്ചു തലയിൽ കയറും .
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️