8
സംഗതി എന്റെ ചെവിയിൽ നിന്നാണ്. കവിൾ മുളകുപൊടിയിട്ടപോൽ നീറുന്നുണ്ട്.അവളുടെ അടി അത്ര ഗംഭീരമാണ്.മുൻപ് കിട്ടിയിട്ടുണ്ടെങ്കിലും ഇത്ര വേദനിച്ചിട്ടില്ല. അവൾ ഇറങ്ങി പോയതൊന്നും ഞാനറിഞ്ഞില്ല. ഒരുപാട് നേരം കഴിഞാണ് അവൾ വണ്ടിയിൽ വന്നു കയറിയത് . ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അവളുടെ വീട്ടിലേക്കു വിട്ടു. എന്നെ ഇടയ്ക് നോക്കുന്നുണ്ടായിരുന്നു പ്രേത്യേകിച്ചു കവിളിൽ കണ്ണാടി ചരിച്ചു വെച്ച് നോക്കിയപ്പോൾ കാര്യം മനസിലായി നാലു വിരല് കല്ലിച്ചു പൊന്തി കിടപ്പുണ്ട് കവിളിൽ. എന്റെ ബസ് സ്റ്റോപ്പ്
എത്തിയപ്പോൾ ഞാൻ ഇറങ്ങി അവൾ ഡ്രൈവിംഗ് സീറ്റിലേക് ഇരുന്നു വണ്ടിയെടുത്തു പോയി. എന്തോ ഞാൻ ഒന്നു ചോദിച്ചില്ല അവൾ ഒന്നു പറഞ്ഞില്ല. പക്ഷെ ആ മോമെന്റിൽ കാറിനുള്ളിൽ മുഖാമുഖം അവളുടെ കണ്ണിൽ നോക്കിയപ്പോ എന്റെ സാറെ…….. .
ഡാ….. നീ എന്താ ആലോചിച്ചിരിക്കുവ വണ്ടിയെടുക്ക്
അപ്പോഴാണ് ഞാൻ തിരിച്ചു ആ ചുരത്തിലേക് എത്തിയത്.
ഒടുക്കം വണ്ടികൾ ചലിച്ചു തുടങ്ങി ഞങ്ങളും. അതിനിടയിൽ ആണ് ഒരു മോഡിഫിയ ചെയ്ത ജീപ് കടന്നു പോയത് അതിന്റെ ഇരമ്പൽ കേട്ടാൽ തന്നെ നാലാളു നോക്കും,
‘എനിക്ക് അതുപോലൊരു വണ്ടിയെടുക്കണം , അച്ഛൻ സമ്മതിക്കാത്തതുകൊണ്ടാണ് ‘
വളരെ ആവേശത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ടു ഞാൻ ആ ജീപ്പിനെ നോക്കി
‘നീ എന്നേലും ഒരു വണ്ടി വാങ്ങുമ്പോൾ അതു വാങ്ങിയ മതി ‘
അവൾ എന്നോടായി പറഞ്ഞു
അതുകേട്ടു ഞാൻ ചിരിച്ചു
‘ഹ ഹ ഞാനെ വണ്ടി പിന്നെ….. ‘
‘എന്താടാ ഇത്ര ഇളിക്കാൻ ഒക്കെ നടക്കും ‘
‘നടന്നത് തന്നെ ആദ്യം സ്വന്തമായി വീടുണ്ടാവട്ടെ എന്നിട്ടല്ലേ വണ്ടി ‘
പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല
ചുരം കയറി കുറച്ചധികം ഓടി കഴിഞ്ഞപ്പോൾ മഴ തുടങ്ങി. മങ്ങിയ കാഴ്ചകൾക്കിടയിലൂടെ കാട്ടിനുള്ളിലേക് വിട്ടു. കുറച്ചു പോയി കഴിഞ്ഞപ്പോൾ പിന്നെയുള്ളത് ഓഫ് റോഡ് ആണ് ഒരു മൺപാത കുറച്ചു ദൂരം പിന്നിട്ടപൊഴേക്കും നല്ല മഴ. ഒത്തൊപ്പിച് എങ്ങനെയോ ഓടിച്ചു. ഒടുക്കം പാറകഷണങ്ങളാൽ നിറഞ്ഞ ഒരു വഴിയെത്തി.
പതുക്കെ മുന്നോട്ട് നീങ്ങി കുറച്ച് ദൂരം പിന്നിട്ടു.
പെട്ടന്ന് വണ്ടി ഓഫായി. ഞാൻ വീണ്ടും സ്റ്റാർട്ട് ചെയ്തു എടുക്കാൻ നോക്കിയപ്പോഴേക്കും വീണ്ടും ഓഫായി അങ്ങനെ പലവട്ടം പക്ഷെ ഒന്നുo നടന്നില്ല.
‘നീ എന്തു കാണിക്കയ മാറു ഞാൻ നോക്കാം’
അവൾ ദേഷ്യപ്പെട്ടു
‘ചളിയിൽ താന്നതാണ് നോക്കിയിട്ട്’
എന്നു പറഞ്ഞു സീറ്റിനിടയിലൂടെ ഞാൻ പിന്നിലേക്ക് കയറി
മഴ നല്ല കനത്ത് പെയ്യുന്നുണ്ട് കാട്ടിലാണെങ്കിൽ ഇരുട്ട് കയറി തുടങ്ങി. സമയം സന്ധ്യയോടടുക്കുന്നുള്ളൂ എങ്കിലും വലിയ മരങ്ങൾക്കിടയിലൂടെയുള്ള നേർത്ത പ്രകാശം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു.
അവൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടിയെടുത്തു. ദൈവാനുഗ്രഹം എന്തോ ഇതുവരെ സ്റ്റാർട്ട് ആയ വണ്ടി നല്ല ശബ്ദത്തോടെ ഓഫായി പിന്നെ ഓണായും ഇല്ല.
അടിപൊളി
ഞാൻ അതു പറഞ്ഞു പുറത്തിറങ്ങി വണ്ടി തള്ളി കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല. വെള്ളവും മണ്ണും കൂടെ ഒരു കുഴമ്പ് രൂപത്തിൽ ചളിയിൽ ആണ് ടയർസ്. അടുത്ത് കിടന്ന മരക്കഷണങ്ങളൊക്കെ വച് ട്രൈ ചെയ്തെങ്കിലും അതും പരാജയമായി. ഞാൻ ആണെങ്കിൽ നനഞു നാറി. ഇടയ്ക്കിടെ ഇടിയും മിന്നലും മാറി മാറി വന്നോണ്ടിരിക്കുന്നുണ്ടായിരുന്നു. ഇരുട്ടും കൂടുതൽ കനം വയ്ക്കുകയായിരുന്നു.
‘ഇനി എന്തു ചെയ്യും ‘
ചമ്മി നാറിയ മുഖത്തോടെ ഗ്ലാസ് താഴ്ത്തി തല അൽപം വെളിയിലെക്കിട്ട് അവൾ ചോദിച്ചു
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️