നീതിയുടെ വിധി 1
Neethiyude Vidhi Part 1 Author: Kiran Babu
“സംഹാരതാണ്ഡവമാടെണം വിധിയുടെ സൂചികൾ മാറ്റേണം ചുവന്ന തുള്ളികളൊഴുകേണം ചോരപ്പുഴയിൽ നനയേണം ”
ജയിലഴികൾക്കിടയിലൂടെ ഘോര ശബ്ദത്തിൽ
അസ്വസ്ഥ ഈണത്തോടെ ഈ വരികൾ ഉയർന്നുകൊണ്ടിരുന്നു…….
ജയിലഴികളിൽ അയാളോടൊപ്പം തളച്ചിരുന്ന ഇരുട്ടിനെ പ്രഭാതരശ്മികൾ തുടച്ചു മാറ്റി…….
അയാൾ ദേവൻ, ഇവിടെ അന്തേവാസിയായി മാറിക്കഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്…………
നിയമം നൽകിയ 12 വർഷംകൊണ്ട് അയാൾക്ക് നരച്ച മുടിയും ആരോഗ്യമുള്ള ശരീരവും ഒരു ലൈബ്രറി വിജ്ഞാനവും ലഭിച്ചിരിക്കുന്നു…
ദേവനായി മാത്രം അഞ്ഞൂറോളം പുസ്തകങ്ങൾ അവിടെ പുറത്തു നിന്ന് വാങ്ങി സൂക്ഷിച്ചിരുന്നു……
ഇന്ന് ശിക്ഷാകാലാവധി കഴിഞ്ഞ് ദേവൻ പുറത്തിറങ്ങുകയാണ്, ഒരു ജോഡി വസ്ത്രവും കുറച്ചു പണവും ദേവന്റെ ആകെ സമ്പാദ്യം……
വിശാലമായ ആ വളപ്പിൽ നിന്ന് പുറത്തിറങ്ങിയ അയാൾ ജ്വലിക്കുന്ന കണ്ണുകളോട് കൂടി പ്രധാന കവാടത്തിലേക്ക് നോക്കി…….
അയാളുടെ പൂർവജീവിതം അയാളിൽ നിന്ന് വെളിപ്പെടാൻ