തലയാട്ടി ചിരിച്ചുകൊണ്ട് ബസിലേക്ക് കയറി. പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു ബസ്സിൽ ഒരു വെള്ളാരം കണ്ണുള്ള ഒരു ചുള്ളൻ ചെക്കൻ പ്രിൻസിയുടെ കണ്ണിൽപ്പെട്ടു .”കാത്തു നോക്കടി ഒരു കിടിലൻ സാധനം പുറകിൽ നിൽക്കുന്നു.
സീറ്റിൽ ഇരുന്ന ഏതോ ഒരു അമ്മയുടെ കൈയിൽ ബാഗും കൊടുത്ത് അവൾ പുറകിലോക്ക് ഒന്ന് നോക്കി കട്ട തടിയും സ്റ്റൈലൻ മുടിയും നല്ല മുണ്ടൊക്കെ ഉടുത്ത ഒരു മലയാളി മങ്കൻ.
അടിമുടിയൊന്ന് നോക്കിയപ്പോഴേക്കും അവൾ അവനെ നോക്കുന്നത് അവൻ്റെ കണ്ണിൽപ്പെട്ടു. ആ നോട്ടം കണ്ട് കാത്തു ഒന്നു വിരണ്ടു നോക്കാത്ത ഭാവത്തിൽ നിന്നു.
മുഖം ചുളിച്ചെങ്കിലും അവൾ അവനെ ഒന്നുകൂടി നോക്കി… ആ നോട്ടം കൃതൃം അവൻ്റെ കണ്ണുകളിലോക്ക് ആണ് എത്തിയത്
മ്….. എന്താ….. പുരികംചുളിച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു. ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ച് അവൾ രക്ഷപ്പെട്ടു.ബസ്സ് സ്റ്റോപ്പിൽ നിർത്തി ബാഗും പുറത്തിട്ട് അവൾ ഇറങ്ങി വണ്ടി വിടുന്നതിനു മുൻപ് ഒന്നുകൂടി തിരിഞ്ഞു നോക്കി. പിന്നിൽ അയാളെ കണ്ടില്ല പുരികം ചുളിച്ച് അവൾ മനസ്സിൽ എന്തൊക്കെയോ പിറുപിറുത്തു മുൻപോട്ടു നടന്നു കൈയിലിരുന്ന പൈസ ബാഗിൽ ഇടുന്നതിനനിടെ ദാ കിടക്കുന്നു പൈസ താഴെ
തറയിൽ വീണ് പോയ പൈസയും എടുത്തുകൊണ്ട് നിവർന്നപ്പോൾ ബസിലെ താരം തൊട്ടുമുൻപിൽ നടന്നു പോകുന്നു.
മുണ്ടും മടക്കിക്കുത്തിയുള്ള ആ നടപ്പ് അവളും ആസ്വദിച്ചു. വീട് എത്തുന്നതുവരെ അവൻ അവളെ തിരിഞ്ഞു നോക്കിയില്ല.
ഹും…… എന്തൊരു ജാഡ……മനസ്സിൽ എന്തൊക്കെയോ പിറുപിറുത്ത അവൾ നടന്നു.
മോളെ…..നിൽക്കടീ ഞാനും വരുന്നു പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട അവൾ തിരിഞ്ഞു നോക്കി
അമ്മയോ എവിടെ പോയതാ……
കടയിൽ പോയതാ മോനെ …..അമ്മയുടെ കൈയിൽ നിന്ന് സാധനങ്ങൾ വാങ്ങി അവൾ പിടിച്ചു.മുൻപോട്ട് നടന്നപ്പോൾ അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു അവിടെയെങ്ങും അവനില്ലാ തൻ്റെ പടിക്കൽ ഒരു ബൈക്ക് ഇരിക്കുന്നത് അവൾ ദൂരെ നിന്ന് കണ്ടു .
ആരാ അമ്മേ വീട്ടിൽ വന്നത് പുരികം ചുളിച്ചു കൊണ്ട് അവൾ അമ്മയുടെ ചോദിച്ചു
അറിയത്തില്ല മോളേ……. ഞാൻ പോകുന്നതുവരേ ആരും ഇല്ലാരുന്നു .
എന്തൊക്കെയോ ആലോചിച്ച് അവൾ നടന്നു……….(തുടരും)
Nirthi poo m…. Enganaaneel ezhuthy bhuthimuttanam bills
Puchikkade bro
ബ്രോ.. നൈസ് ആയിട്ടുണ്ട്? ഞാൻ ആരോടും പറയാത്തതാ.. പക്ഷെ പേജ് ഒരിത്തിരി കൂട്ടണം..?? ഒരു രണ്ടു ദിവസം കൂടുതൽ എടുത്താലും വായിക്കാൻ മാത്രം പേജുണ്ടെങ്കിൽ നന്നാവും.. അധികം ഒന്നും വേണ്ട, ഒരു 5 പേജൊക്കെ.. അല്ലെങ്കിൽ തീരെ ഇടവേളകൾ ഇല്ലാതെ, ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ടു രണ്ടു പേജ് വെച്ചു ഇടണം..ശ്രമിക്കുമല്ലോ..?
Nice ??
Mr കൽക്കി പേജുകൾ കുറക്കണം. വായിച്ചിട്ടു തീരുന്നില്ല.
അളിയാ കളിയാക്കാതെ വളരെ കുറച്ചു സമയം മാത്രമേ free ആകുന്നുള്ളു അതാ……
Page kutti ayduga
വളരെ നന്നായിട്ടുണ്ട്
പേജ് കൂട്ടിയെഴുതാൻ ശ്രെമിക്കണം