നീലക്കുറിഞ്ഞി [വിബിൻ] 36

ദൈവമേ ഇങ്ങനെ ഒരു ദുർവിധി. എന്നും നീലക്കുറിഞ്ഞിപൂക്കളിലൂടെ അവൾ നടന്ന് വരുന്നതായി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ഇതിനെപ്പറ്റി ചർച്ചയുമുണ്ടായിരുന്നു, കുറച്ചുനാൾ വരെ. അതുകഴിഞ്ഞപ്പോൾ അതും നിന്നു. എങ്കിലും ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങളിലേക്ക് പോകുമ്പോഴാണ് എന്നോട് വീട്ടുകാർ പറഞ്ഞത്,
“മതി, മാധവ നീ ഇവിടെ നിന്നത്, ഗൾഫിലേക്ക് പോകാൻ നോക്ക്.”
അങ്ങനെ ആ നീണ്ട പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഞാൻ തിരിച്ചെത്തുന്നു. ഇന്നും ഞാൻ അവളെ ഫോളോ ചെയ്യുന്ന പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യാറുണ്ട്.
“HELLO Mr. MADHAV “……
അപ്പോഴാണ് എൻറെ നേരെ വരുന്ന കൈ ശ്രദ്ധയിൽപ്പെട്ടത്.
“ ഹലോ, ഞാൻ ജിബിൻ, ഇത് എൻറെ ഭാര്യ ഷാനില“.
അവരുടെ തൊട്ടപ്പുറത്ത് 11 വയസ്സ് തോന്നിക്കുന്ന പെൺക്കുട്ടി നിൽക്കുന്നു.
അവർ തുടർന്നു.
“ ഞങ്ങൾ മായയെപ്പറ്റി“
അവരെ അത് മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവരുടെ നേരെ പാഞ്ഞടുത്തു.
“ ഞങ്ങൾ 2 പേരും 2 വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ്. ഒളിച്ചോടാൻ തീരുമാനിച്ച വിവരം വീട്ടുകാർ അറിഞ്ഞ നിമിഷം ഞങ്ങൾ വൈകിച്ചില്ല, കൂട്ടുക്കാരുടെ കാർ എടുത്തുകൊണ്ട് ദൂരെ പോകുമ്പോഴാണ് വഴിയിൽ ഒരു അപകടം ശ്രദ്ധിച്ചത്. അവിടെ നിന്നവർ എല്ലാവരും കൂടി ഒരു ചോര ഒലിച്ച പെൺക്കുട്ടിയെ പിൻസീറ്റിൽ ഇരിക്കുന്ന ഷാനിലയുടെ മടിയിൽ കിടത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ പതറിപ്പോയി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു മുരക്കം മാത്രം കേട്ടു. ആ ശരീരത്തിൽ നിന്നും ജീവൻ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞിരിക്കുന്നു. ഷാനില എൻറെ തോളിൽ അമർത്തിപ്പിടിച്ചു.
ഒളിച്ചോടുന്ന സമയത്ത് ഒരു ഡെഡ്ബോഡിയും കൊണ്ട് ആശുപത്രിയിൽ പോയാൽ ഒരു നൂറ് ചോദ്യമുണ്ടാകും. ഒടുവിൽ ഞങ്ങൾ പേടിയോടെ വഴിയരികിൽ ഉപേക്ഷിച്ചു. ദൂരെ ചെന്നപ്പോൾ ഒരു മനസ്സാക്ഷിക്കുത്ത് തോന്നി. ഏതെങ്കിലും ആശുപത്രിയുടെ മുന്നിൽ ഉപേക്ഷിക്കാമെന്ന് കരുതി തിരിച്ചെത്തിയപ്പോഴേക്കും മലനിരകളിലൂടെ ആ ജീവനറ്റ ശരീരം താഴ്വരയിലേക്ക് വീണിരുന്നു.
നിങ്ങളുടെ ഫോളോഅപ്പ് ഞങ്ങൾ എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇത് ഇപ്പോഴെങ്കിലും നിങ്ങളോട് പറയണമെന്ന് കരുതി,അതാ ഞങ്ങൾ. “
ഇതെല്ലാം കേട്ട്കൊണ്ട് നിശബ്ദനായി നിൽക്കാനെ എനിക്ക് സാധിച്ചുള്ളു.
വണ്ടി അവളെ ഉപേക്ഷിച്ച സ്ഥലത്ത് എത്തിയപ്പോൾ ഞാനിറങ്ങി, മലനിരകളിലേക്ക് നോക്കി ഞാൻ ഉറക്കേ വിളിച്ചു.
“ മായാ………….
ഈ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്നത് നിൻറെ ശരീരത്തിൽ ആണ്. നീ ഒരുപാട് കൊതിച്ചിരുന്ന നീലക്കുറിഞ്ഞി നിനക്ക് മാത്രം സ്വന്തമായിരിക്കുന്നു. “

16 Comments

  1. Ishtaayi ❤

    1. താങ്ക്സ്

  2. വിബി.. അവസാന നിമിഷം വരെ ഒരു ‘ഇന്നലെ’ സിനിമ പ്രതീക്ഷിച്ചു. പക്ഷെ ഞെട്ടിച്ചു?
    നന്നായിട്ടുണ്ട് ബ്രോ..??

    1. താങ്ക്സ്.

  3. നന്നായിരിക്കുന്നു…

    1. താങ്ക്സ്

  4. ??????
    ???❤️??❤️❤️❤️❤️

    1. ??????????

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❣️

    1. ❤️❤️❤️❤️❤️

  6. ഫാൻഫിക്ഷൻ

    കഥ നന്നായിട്ടുണ്ട്

    1. താങ്ക്സ്

  7. വിബിൻ ബ്രോ
    കഥ നന്നായിരുന്നു എന്നാലും മുൻപ് എഴുതിയ കഥയുടെ ഫീൽ കിട്ടിയില്ല ഒരു ചെറു നൊമ്പരം പ്രതീക്ഷിച്ചിരുന്നിട്ടും
    എങ്കിലും നന്നായിരുന്നു

    1. ഒരാൾ എഴുതുന്ന ഏറ്റവും നന്നായി എഴുതുന്ന കഥ അയാളുടെ ജീവിതം ആയിരിക്കും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…… മറ്റുള്ളതിൽ എന്റെ ജീവിതം ആണ് ഉണ്ടായിരുന്നത്…

      1. എനിക്കത് തോന്നി

        1. ❤️❤️❤️❤️❤️

Comments are closed.