നീലക്കുറിഞ്ഞി [വിബിൻ] 36

Views : 1208

നീലക്കുറിഞ്ഞി

Neelakkurinji | Author : Vibin

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി, ഇത്രയും കാലത്തെ പ്രവാസം കഴിഞ്ഞ് ഞാൻ തിരിച്ച് വന്നത് അവ കാണുന്നതിന് വേണ്ടിയാണ്. പന്ത്രണ്ട് വർഷത്തിന് മുൻപ് ഞാൻ വന്നത് എന്റെ കല്ല്യാണത്തിന് വേണ്ടിയായിരുന്നു. കല്ല്യാണത്തിന് വന്ന എന്നെ എതിരേറ്റത് ഹൃദയം തകർത്ത വാർത്തയായിരുന്നു.
കല്ല്യാണത്തിന് ഒരാഴ്ച്ചമാത്രം ബാക്കിനിൽക്കേ മായ വന്നുകൊണ്ടിരുന്ന ബസ് ഒരപകടത്തിൽപ്പെട്ടിരിക്കുന്നു. നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരാഴ്ച്ചക്ക്ശേഷം നടക്കാനിരുന്ന ഞങ്ങളുടെ വിവാഹത്തിന് വന്ന ഞാൻ കാണുന്നത് അപകടത്തിൽപ്പെട്ട ബസ്സിനുള്ളിലും പുറമേയും ചിതറിക്കിടക്കുന്ന മാംസാവശിഷ്ടങ്ങളും ചോരയും ആയിരുന്നു. പ്രണയിനി എന്ന പദത്തിൽ നിന്നും ഭാര്യാപദത്തിലേക്ക് മാറാനിരിക്കുമ്പോഴാണ് എന്നെ തകർത്ത അപകടം നടന്നത്. ആംബുലൻസുകൾ പരിക്കേറ്റവരെയുംകൊണ്ട് ചീറിപാഞ്ഞ് പോകുന്നു. അവിടെയെല്ലാം തിരഞ്ഞിട്ടും മായയെ കാണാതായപ്പോൾ അവിടെയുള്ളവർ പറഞ്ഞതനുസരിച്ച് ഞാനും യദുവും ആശുപത്രിയിലേക്കോടി.
“മാധവ്, നീ വിഷമിക്കാതെ മായക്ക് ഒന്നും സംഭവിച്ചുകാണില്ല.” അവിടെയും അവളെ കണ്ടില്ല.
അപ്പോഴാണ് അവിടെ നിന്നിരുന്ന ഒരു പോലീസുക്കാരൻ കുറച്ചു കുട്ടികൾ മരിച്ചിട്ടുണ്ട് എന്നും മോർച്ചറിയിൽക്കൂടി നോക്കാമായിരുന്നില്ലേ എന്ന് പറഞ്ഞത്. അവിടെ പോകാനുള്ള ധൈര്യമില്ലാത്തതിനാൽ യദുവിനെ ഞാൻ പറഞ്ഞയച്ചു. മായ അവിടെ ഇല്ലെന്ന് യദു വന്ന് പറഞ്ഞ ആ ഒരു നിമിഷം, എവിടെ നിന്നോ വന്ന കണ്ണുനീർ ഒരു നിമിഷംകൊണ്ട് വറ്റിപ്പോയി. ആരോ പറഞ്ഞു ഒരു കാറിൽ ചോര വാർന്നൊലിച്ച പെൺകുട്ടിയെയും കൊണ്ട്പോകുന്നത് കണ്ടു. ആരും ആ ബഹളത്തിനിടയിൽ വണ്ടിയുടെ നമ്പറോ,അടയാളമോ ഒന്നും ശ്രദ്ധിച്ചില്ല. പോലീസുകാർ അന്വേഷണം തുടങ്ങി. എങ്ങോട്ട് പോയെന്നറിയാതെ അവളുടെ വീട്ടുകാരും ഞാനും ആകെ വിഷമത്തിലായി. ദിനരാത്രങ്ങൾ കഴിഞ്ഞ്പോയിട്ടും മായയെപറ്റി ഒരറിവും ലഭിച്ചില്ല. ആശുപത്രിയിൽ അഡ്മിറ്റ് ആയ ആവസാന കുട്ടിയും ഡിസ്ചാർജ് ചെയ്തുപോയി. പോലീസുകാരും പതിയെ കൈയൊഴിഞ്ഞു. അവർ എത്രയോ സംഭവങ്ങൾ ഇതുപോലെ കണ്ടിരിക്കുന്നു.
ആ നേരത്തെ ഞാനിന്ന് ശപിക്കുന്നു. അന്ന് അവളുടെ ചോദ്യത്തിന് ‘ NO’ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് അവൾ എൻറെ ഭാര്യയായി ഈ തറവാട്ടിൽ ഉണ്ടായിരുന്നേനെ.
‘പ്ലീസ്… മാധവേട്ടാ ഞാനും പൊയ്ക്കോട്ടെ അവസാനം കൂട്ടുകാരോടൊപ്പം കോളേജിൽ നിന്നും പോകുന്നതാണ്. അതും പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ. മനസ്സിൽ അവളെ വിടുമെന്നുള്ള ഉറപ്പ് വച്ച് കൊണ്ട് പുറമെ ഗൌരവക്കാരനായി പോകണ്ട എന്ന് പറയുമ്പോൾ അവൾ കേൾക്കാതിരിക്കാൻ ഞാൻ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു.
‘എന്തിനാ വെറുതെ പൈസ കളയുന്നത്?.
ഒരാഴ്ച്ച കഴിഞ്ഞാൽ നമ്മുടെ കല്ല്യാണമല്ലേ? അന്ന് രാത്രി തന്നെ നമ്മൾ മല കയറും. അവിടെ വച്ച് നീലക്കുറിഞ്ഞിയുടെ സൌന്ദര്യം മുഴുവനും ഞാൻ നിൻറെ മുഖത്ത് കാണിച്ചു തരാം’
കുറച്ചൊന്ന് റൊമാൻറെിക് ആകാൻ നോക്കിയപ്പോൾ അത് ചീറ്റിപ്പോയി. അവസാനം അവളുടെ ഇഷ്ടത്തിന് ഞാൻ സമ്മതം മൂളി. എന്തിനായിരുന്നു

Recent Stories

The Author

വിബിൻ

16 Comments

  1. Ishtaayi ❤

    1. താങ്ക്സ്

  2. വിബി.. അവസാന നിമിഷം വരെ ഒരു ‘ഇന്നലെ’ സിനിമ പ്രതീക്ഷിച്ചു. പക്ഷെ ഞെട്ടിച്ചു😪
    നന്നായിട്ടുണ്ട് ബ്രോ..😍😍

    1. താങ്ക്സ്.

  3. നന്നായിരിക്കുന്നു…

    1. താങ്ക്സ്

  4. 😢😢😢😭😭😭
    💕💕💕❤️💕💕❤️❤️❤️❤️

    1. 💘💘💘💘💘💔💔💔💔💔

  5. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❣️

    1. ❤️❤️❤️❤️❤️

  6. ഫാൻഫിക്ഷൻ

    കഥ നന്നായിട്ടുണ്ട്

    1. താങ്ക്സ്

  7. വിബിൻ ബ്രോ
    കഥ നന്നായിരുന്നു എന്നാലും മുൻപ് എഴുതിയ കഥയുടെ ഫീൽ കിട്ടിയില്ല ഒരു ചെറു നൊമ്പരം പ്രതീക്ഷിച്ചിരുന്നിട്ടും
    എങ്കിലും നന്നായിരുന്നു

    1. ഒരാൾ എഴുതുന്ന ഏറ്റവും നന്നായി എഴുതുന്ന കഥ അയാളുടെ ജീവിതം ആയിരിക്കും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…… മറ്റുള്ളതിൽ എന്റെ ജീവിതം ആണ് ഉണ്ടായിരുന്നത്…

      1. എനിക്കത് തോന്നി

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com