മുഖംമൂടികള്‍ 22

നാലു വര്‍ഷത്തെ സന്തോഷം നിറഞ്ഞ ദാമ്പത്യം…ഒരു കുഞ്ഞിനെ ദൈവം തന്നില്ല…..അതിലൊന്നും പരാതിയില്ലാതെ രവിയേട്ടന്‍ എന്നെ സ്നേഹിച്ചു….പലരും മച്ചിയെന്നു വിളിച്ചു…!!

എന്തിനു രവിയേട്ടന്റെ അമ്മ വരെ പലപ്പോഴും കുത്തിനോവിക്കാന്‍ തുടങ്ങി….അപ്പോഴൊക്കെ…ആ കുത്തുവാക്കുകളില്‍ നിന്നൊക്കെ രവിയേട്ടന്‍ എന്നെ സംരക്ഷിച്ചു…ആശ്വസിപ്പിച്ചു…!!

ആ സ്നേഹം അധികനാള്‍ നീണ്ടു നില്‍ക്കാന്‍ വിധി സമ്മതിച്ചില്ല…ഒരാക്സിഡന്റിന്റെ രൂപത്തില്‍ രവിയേട്ടനെ മരണം കൊണ്ടു പോയി…..!!

മച്ചി..പോരാത്തതിനു എന്റെ ജാതകദോഷം കൊണ്ടാണു രവിയേട്ടനു അങ്ങനെ സംഭവിച്ചതെന്നും രവിയേട്ടന്റെ അമ്മ പറഞ്ഞു നടന്നു….ആശ്വസിപ്പിക്കാന്‍ വന്ന പലരും എന്നില്‍ വേറൊരാശ്വാസം ലക്ഷ്യം വെച്ചപ്പൊ,ഒടുവില്‍ വീട്ടിലേക്ക് പോന്നു…!!

ഓരോന്നു ആലോചിച്ചു നില്‍ക്കുന്നതിനിടക്കു ബസ് വന്നു…കയറിയിട്ട് പിറകിലേക്കു നോക്കിയപ്പൊ അയാളും കയറുന്നു…മനസ്സില്‍ അല്‍പം പേടി തോന്നാതിരുന്നില്ല…..!!!

ബസ് ജംഗ്ഷനില്‍ നിര്‍ത്തി… ഇറങ്ങിയിട്ട് ചുറ്റും നോക്കി….അകലെ കുറെ ചെറുപ്പക്കാര്‍ നില്‍ക്കുന്നു..അതാ അതില്‍ ഹിഷാമുമുണ്ട്….കൈയ്യാട്ടി വിളിച്ചു…അവന്‍ അടുത്തേക്ക് വന്നു….!!

എന്താ ചേച്ചീ താമസിച്ചോ…??? ഞാനും വീട്ടിലേക്ക് പോകാന്‍ നില്‍ക്കുവാ…വാ ഞാനുമുണ്ട്….ഞാന്‍ കൊണ്ടാക്കാം..അപ്പോഴാണ് ശ്വാസം നേരെ വീണതു…!!

തിരിഞ്ഞു നടന്നപ്പോഴാണ് അയാളവിടെ നില്‍ക്കുന്നതു കണ്ടത്..അതെ അയാളും ഇവിടെ ഇറങ്ങിയിരിക്കുന്നു…!!

ഹിഷാമിനോട് കാര്യം പറഞ്ഞു…അവന്‍ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു…ചേട്ടാ..ഈ സ്ഥലം അത്ര ശരിയല്ല…വിട്ടോ..വിട്ടോ….!!

അയാള്‍ ചിരിച്ചു കൊണ്ട് പിന്‍വാങ്ങി…
ഇടവഴിയിലേക്ക് കയറി..നല്ല ഇരുട്ട് വീണിരിക്കുന്നു….ഹിഷാം മൊബൈലിലെ വെട്ടം തെളിച്ച് കയ്യില്‍ തന്നു….ചേച്ചി മുന്നില്‍ നടന്നോ,വെട്ടം നോക്കി നടക്കാല്ലോ…??

വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയെ ഓര്‍ത്തപ്പൊ നടത്തത്തിനു വേഗത കൂടി…..!!
വഴിയുടെ വശത്ത് കാടു മൂടി കിടക്കുന്നത് ഇരുട്ടിനു ശക്തി കൂട്ടി…!!

പെട്ടെന്നാണ് ചുമലില്‍ ഒരു കൈ പതിച്ചത്….ഞെട്ടിതിരിഞ്ഞപ്പൊ ചുമലില്‍ കൈ ഒന്നുകൂടി മുറുകി….മൊബൈലിന്റെ വെളിച്ചത്തില്‍ കണ്ട മുഖം ഞെട്ടിച്ചു കളഞ്ഞു..!!!

1 Comment

  1. Beautiful theem and very well narrated.. Keep it up… Expecting more from you dear friend…

Comments are closed.