അന്ന് അവിടെ നിന്നും ഇറങ്ങിയതാണ്..പിന്നെ പോയിട്ടില്ല…പിന്നീടു പലരും പറഞ്ഞറിഞ്ഞു…പറഞ്ഞുനടന്നു…എന്നെ സ്വഭാവദൂഷ്യം കൊണ്ട് പറഞ്ഞു വിട്ടതാണത്രെ….!!
പലരും അതു വിശ്വസിച്ചു…പോരാത്തതിനു താനൊരു വിധവയും…..!!
ആളുകള്‍ക്ക് ഇതൊക്കെ വിശ്വസിക്കാന്‍ ഇതും ഒരു കാരണമായി…..വിധവയാണെന്കില് പറഞ്ഞുപരത്തുന്ന കഥക്ക് രസം കൂടുമല്ലോ..???
പിന്നീട് പട്ടിണിയുടെ നാളുകളായിരുന്നു..!!
ഇടക്ക് സഹായം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സൈനുത്താത്തയാണ്….അവരുടെ ഭര്‍ത്താവും മകന് ഹിഷാമുമൊക്കെ സഹായിക്കാറുണ്ട്..!!
എന്നാലും ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു…അങ്ങനെയാണ് രാമേട്ടന്റെ കടയില്‍ ജോലി തരപ്പെട്ടത്….സ്നേഹം നിറഞ്ഞൊരു മനുഷ്യന്…!!!
ഈശ്വരാ ഇനി അടുത്ത ബസ് വരുന്നതു വരെ കാത്തുനില്ക്കണമല്ലോ…തിരികെ കടയിലേക്ക് പോകാമെന്നു വെച്ചാല്‍ അവിടേക്കും കുറച്ചു നടക്കാനുണ്ട്…!!
എന്തായാലും ഇവിടെ നില്ക്കുക തന്നെ….!!അമ്മ ഇപ്പോള്‍ വിഷമിക്കുന്നുണ്ടാകും….വയ്യാതെ കിടക്കുന്ന അച്ഛനെ ഇട്ടിട്ടു അമ്മ ഒറ്റക്കു ഇടവഴിയിലൂടെ തന്നെ നോക്കി വരുന്നുണ്ടാകുമോ..???
ഇടവഴിയുടെ ഒരുവശം മുഴുവന്‍ കാടു പിടിച്ചു കിടക്കുകയാണ്…..ഈശ്വരാ വല്ല ഇഴജന്തുക്കളും….???മനസ്സില്‍ ഭയപ്പെടുത്തുന്ന ചിന്തകള്‍ താളം ചവിട്ടി തുടങ്ങി…!!!
ബസ് പോയല്ലേ…????
ചോദ്യം കേട്ടു മുഖമുയര്‍ത്തി നോക്കിയപ്പൊ അയാള്‍ മുന്നില്‍ നില്ക്കുന്നു…..!!
അതെ…പോയി..അതിനു നിങ്ങള്‍ക്കെന്തു വേണം….ദയവു ചെയ്ത് ശല്യപ്പെടുത്തരുത്…എനിക്കിനി ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ വയ്യ…..!!
അയാള്‍ ചിരിച്ചുകൊണ്ട് നടന്നു പോയി..അടുത്ത കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങി പുകച്ചു കൊണ്ട് അവിടെ നില്ക്കാന് തുടങ്ങി..!!
ഇതിപ്പൊ കുറേ നാളുകൊണ്ടുള്ള ശല്യമാണ്…ആദ്യമൊക്കെ കടയില്‍ മാത്രമേ വരുമായിരുന്നുള്ളൂ….ഇപ്പൊ ബസ് സ്റ്റോപ്പിലും പുറകെ കൂടിയിരിക്കുന്നു…എന്തു പറഞ്ഞാലും ഒരു ചിരി മാത്രം….!!
ഒരിക്കല്‍ രാമേട്ടന് പറഞ്ഞാണു ഞാനറിഞ്ഞത്..അയാള്‍ക്കെന്നെ വിവാഹം കഴിക്കണമെന്ന്….ആറു വയസ്സുള്ള ഒരു മകളുണ്ട്…ഭാര്യ മരിച്ചു പോയത്രെ…!!
ഇല്ലാ…തന്റെ രവിയേട്ടന്റെ സ്ഥാനത്ത് തനിക്കു വേറൊരാളെ കാണാന്‍ കഴിയില്ല….!!
Beautiful theem and very well narrated.. Keep it up… Expecting more from you dear friend…