MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 860

“ആർക്ക് വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്തത്..? അവൾ തന്നെയാണ് അത്..

നമ്മൾ തേടി വന്നവൾ തന്നെ..

നക്ഷത്രങ്ങളുടെ റാണി, മൂൺലൈറ്റ്..”

ഡിസംബർ ആണ് അത് പറഞ്ഞത്.. എല്ലാവരും അതിശയത്തോടെ അവളെ നോക്കി…
അവൾക്ക് പുറകിൽ മീനാക്ഷിയും ജൂഹിയും ഉണ്ടായിരുന്നു.. അവൾ എങ്ങനെ ആണ് പുറത്ത് വന്നത് എന്ന് അവർക്ക് മനസ്സിലായി..

തീ ഒന്ന് കൂടെ പുറത്തേക്ക് ചാടാൻ വെമ്പി.. അവൾ ഒന്ന് അലറിക്കൊണ്ട് അവളുടെ ഇരു കൈകളും ആഞ്ഞു ഞെരിച്ചു…

അവൾ നിലത്തേക്ക് ഒരു മുട്ട് കുത്തി എന്തോ ഉരുവിട്ട് കൊണ്ട് കൈകൾ ഞെരിച്ചു പിടിച്ചപ്പോൾ വല്ലാത്തൊരു സ്ഫോടന ശബ്ദത്തോടെ തീ ഉള്ളിലേക്ക് കയറി..

കുഴിയിൽ ഒരു ചെറിയ പന്തിന്റെ വലിപ്പത്തിൽ മാത്രം ആയി അത് ചുരുങ്ങി വന്നപ്പോൾ അവൾ അതിനെ ശക്തമായി മണ്ണിന്റെ ഉള്ളിലേക്ക് അമർത്തി..

വല്ലാത്തൊരു ശബ്ദത്തോടെയും ഒരു കുലുക്കത്തോടെയും അത് നിലത്തേക്ക് താഴ്ന്നു പോയി.. അത് കണ്ടു നിന്നവർ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു നിന്നു..

“ഹോൽ എൻ..”

അവൾ മന്ത്രം പോലെ അത് പറഞ്ഞ ശേഷം അതിൽ ഒരു കൈ കൊണ്ട് മണ്ണ് മൂടി..

അവൾ കൈ ഒന്ന് കൂടെ നീട്ടിയപ്പോൾ മൂടിയ കുഴിയിൽ നിന്നും ഒരു കൊച്ച് ശബ്ദത്തോടെ ജലം താഴെ നിന്നും ഒഴുകി വന്നു പുറത്തേക്ക് വന്ന് ഒരു അരുവി ആയി ഒഴുകാൻ തുടങ്ങി..

അവൾ എത്രത്തോളം ശക്ത ആണെന്ന് അത് കണ്ടു നിന്ന ഏവർക്കും മനസ്സിലായി.. അത് മുന്നിൽ കണ്ട് കൊണ്ടാണ് അവളെ എങ്ങനെയോ ഇവർ പിടിച്ച് വെച്ചതും..

“കിങ് വേൾഡ് ബിലോ.. എന്റെ അഭിവാദ്യങ്ങൾ..”

എഴുന്നേറ്റ് നിന്ന മൂൺലൈറ്റ് റോഷനെ കണ്ടപ്പോൾ ഒരു മുട്ട് മടക്കി നിലത്ത് ഇരുന്ന് അവനെ വണങ്ങി..

“കിങ്ങ് വേൾഡ് ബിലോ..”

എല്ലാവരും ഒരു മുട്ട് നിലത്ത് കുത്തി അവനെ വണങ്ങി.. ഒരുമിച്ച്.. ഇഗ്ഗിയാത്തിന വരെ.. അത് കണ്ട് ജെയിംസും കൂട്ടരും അത്ഭുധത്തോടെ അത് തന്നെ ചെയ്തു..

അവർക്ക് അത് മനസ്സിൽ നിന്നും വന്ന തോന്നൽ ആണ്.. അവരെ ജീവനോടെ നിർത്തിയത് അവന്റെ വരവ് ആണെന്ന് അവർക്ക് അറിയാം..

“യുവർ ഹൈനെസ്.. ഒരിക്കലും അത് ചെയ്യരുത്..”

റോഷൻ വേഗം ചെന്ന് മൂൺലൈറ്റിനെ വലിച്ച് പൊക്കി ആലിംഗനം ചെയ്തു.. അവൾ തിരിച്ചും..

“ക്വീൻ വയലിൻ ഒരുപാട് വിലപ്പെട്ട ഒരാൾ ആണ്.. വയലിന്റെ സഹോദരി അവൾക്ക് തുല്യ ആണ്.. ഒരിക്കലും എന്റെ മുൻപിൽ മുട്ട് മടക്കരുത്.. ആരും.. ഞാൻ ഒരു സാധാരണ വെക്തി ആണ്..”

അവൻ അത് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു..

“എന്നെ ഇവിടെ നിന്നും രക്ഷിക്കാൻ ഒരുപാട് ലോകത്ത് നിന്നും നിങ്ങൾ വന്നു.. അതിന്റെ നന്ദി എന്നും എൽവിഷ് ലോകം നിങ്ങളോട് കാണിക്കും.. ഇത് എന്റെ ജീവനിൽ ഉറപ്പിച്ച വാക്ക്..”

അവൾ എല്ലാവരെയും നോക്കി തല കുനിച്ചു.. ഏവരും അത് സ്വീകരിച്ചു എഴുന്നേറ്റ് നിന്നു..

“ഡിസംബർ…”

മൂൺലൈറ്റ് ഡിസംബറിന്റെ അടുത്തേക്ക് ചെന്ന് അവളെ ആലിംഗനം ചെയ്തു.. അവൾ ആണ് ഇത്ര വലിയ ഒരു യുദ്ധം നിയന്ദ്രിച്ചത് എന്ന് മൂൺലൈറ്റിന് അറിയാമായിരുന്നു..

അവൾ അതിന് ശേഷം ജെയിംസിന് നേരെ തിരിഞ്ഞു..

“നന്മ ഉള്ളവർ ആണ് നിങ്ങൾ.. പക്ഷെ എന്റെ കടമകൾ തീർന്നിട്ടില്ല.. എനിക്ക് ഉടനെ എന്റെ ലോകത്ത് എത്തണം..”

“പക്ഷെ നീ ആരോഗ്യവദി അല്ല മൂൺലൈറ്റ്..?”

ഡിസംബർ ആകുലതയോടെ അവളെ നോക്കി..

“എനിക്ക് പോയെ തീരൂ.. ട്രിനിറ്റി..?”

അവൾ ട്രിനിറ്റിയെ നോക്കി.. അവൾ അത് പറഞ്ഞപ്പോൾ ട്രിനിറ്റി ഒന്ന് കൈ തട്ടി.. അവളുടെ സ്പേസ് ഷിപ് അടുത്തേക്ക് വന്നു താഴ്ന്നു നിന്ന് വാതിൽ തുറന്നു..

“ഞാൻ പോയി വരാം.. എന്റെ ലോകം ആപത്തിൽ ആണ്.. അവിടുത്തെ നിയമങ്ങൾ കാരണം എനിക്ക് ഇത് ഒറ്റക്ക് ചെയ്യേണ്ട കടമയാണ്..”

അവൾ എല്ലാവരെയും നോക്കി അത് പറഞ്ഞപ്പോൾ എല്ലാവരും തലയാട്ടി..

“ഞാൻ കൂടെ വരുന്നു.. എന്റെ കൂടെ കടമയാണ് അത്..”

പെട്ടെന്ന് ഒരു പെൺ സ്വരം കെട്ട് അവൾ തിരിഞ്ഞു നോക്കി.. ജൂഹി.. മീനാക്ഷി അവളുടെ ചങ്ങല പൊട്ടിച്ചപ്പോൾ മൂൺലൈറ്റ് ജൂഹിയെ കണ്ടിരുന്നില്ല.. അവൾ അവിടെ വീണ് കിടക്കുക ആയിരുന്നു..

മൂൺലൈറ്റിന്റെ കണ്ണിൽ ഒരു സംശയം വന്നു..

“ഹാഫ് ബ്രീഡ് എൽഫ്..? അതും ഒരു യുവതി..?”

മൂൺലൈറ്റ് അതിശയത്തോടെ ഡിസംബറിനെ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു.. ശരിയാണ് എന്നുള്ള അർത്ഥത്തിൽ..

“സഹോദരി.. കൂടെ വരിക..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ ജൂഹി അവളുടെ അടുത്തേക്ക് ചെന്നു.. ഉടനെ ജെയിംസ് അവരുടെ ആളുകളെ നോക്കി..

“കുമാരി..? ഞങ്ങളും വരാൻ ആഗ്രഹിക്കുന്നു.. തീർച്ച ആയും ആൾ ബലം വേണം എന്ന് ഞങ്ങൾക്ക് അറിയാം.. ഞങ്ങൾ വന്നോട്ടെ..?”

ജെയിംസ് അത് ചോദിച്ചപ്പോൾ മൂൺലൈറ്റ് പുഞ്ചിരിച്ചു.. അതിന് ശേഷം തല കുലുക്കി..

“വെയിറ്റ്..? സാധാ മനുഷ്യർക്ക് അവിടേക്ക് വരുമല്ലോ അല്ലെ..? ഞങ്ങൾ കൂടെ വരട്ടെ..?”

മെറിൻ റോഷനെ ഒന്ന് നോക്കി അത് ചോദിച്ചപ്പോൾ മൂൺലൈറ്റ് റോഷനെ ആണ് നോക്കിയത്.

“എന്റെ നല്ല പാതിയിൽ ഒരാൾ ആയത് കൊണ്ട് പറയുന്നത് അല്ല.. രണ്ടുപേരും ഉപകാരപ്പെടും.. യുവർ ഹൈനെസ്..”

അവൻ അത് പറഞ്ഞപ്പോൾ മൂൺലൈറ്റ് പുഞ്ചിരിച്ചു.. ജെയിംസും കൂട്ടരും റോബോട്ടുകളുടെ കയ്യിൽ നിന്നും എടുത്ത മിനി ഗണ്ണുകൾ ഷിപ്പിൽ നിറച്ചു..

“ഞങ്ങൾ പോയി വരാം..”

മെറിനും ലിസയും റോഷനോട് അത് പറഞ്ഞപ്പോൾ അവൻ തല കുലുക്കി.. ഒരു നിമിഷം പോലും കളയാൻ ഇല്ലായിരുന്നു..

ജെയിംസും കൂട്ടരും ഷിപ്പിൽ കയറി… പുറകെ മെറിനും ലിസയും..

“എല്ലാവർക്കും നന്ദി.. ഉടനെ കാണാം..”

മൂൺലൈറ്റ് എല്ലാവരെയും നോക്കി അത് പറഞ്ഞു കൊണ്ട് ജൂഹിയുടെ കൈ പിടിച്ചു ഷിപ്പിലേക്ക് കയറി.. അവർ നോക്കി നിന്നപ്പോൾ ഷിപ്പിന്റെ ഡോർ അടഞ്ഞു..

ഷിപ് ഒന്ന് മുരണ്ട ശേഷം വല്ലാത്ത ശബ്ദത്തോടെ ആകാശത്തേക്ക് ഉയർന്നു മേഘങ്ങളുടെ ഇടയിൽ മറഞ്ഞു..

“അവിടെ എത്തിയാൽ എന്താണ് നമ്മുടെ പ്ലാൻ..?”

കുതിച്ചു പൊങ്ങുന്ന ഷിപ്പിൽ ഇരുന്ന് ജെയിംസ് എല്ലാവരെയും നോക്കി ചോദിച്ചപ്പോൾ മൂൺലൈറ്റ് അകത്ത് നിന്നും ഇറങ്ങി വന്നു.. അവൾ ഷിപ്പ് ഓട്ടോമാറ്റിക് മോഡിൽ ആക്കിയിരുന്നു..

“അവിടെ കണ്ട കാര്യങ്ങൾ നിങ്ങൾ എനിക്ക് ഒന്ന് പറഞ്ഞു തരണം.. എൽവിഷ് ലോകത്ത് എത്തിയത് മുതൽ..”

അവൾ അത് പറഞ്ഞപ്പോൾ ജൂഹി അവർ എത്തിയത് മുതൽ അവിടെ നടന്ന കാര്യങ്ങൾ എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു… ചുരുക്കി എന്നാൽ ഒന്നും വിടാതെ തന്നെ എല്ലാം..

“ശരി.. അപ്പോൾ അവിടെ ഉള്ള ചുവന്ന മനുഷ്യരെ നിയന്ദ്രിക്കാൻ ഒരാൾ ഉണ്ടാകും.. അത് ആരാണെന്ന് അറിയില്ല.. നേരിൽ കാണാം എന്ന് കരുതുന്നു..

നമ്മൾ അവിടെ എത്തുമ്പോൾ ജെയിംസും കൂട്ടരും ഇലവനുകൾ നിലവിൽ താമസിക്കുന്ന ആ ഭാഗത്തേക്ക് ചെല്ലണം.. അവരെ ആരെയെങ്കിലും നേരിൽ കണ്ടാൽ യുദ്ധത്തിന് തയാറാകാൻ പറയണം..”

ജെയിംസ് അത് കേട്ടപ്പോൾ സംശയത്തോടെ അവരെ നോക്കി..

“അല്ല.. ഞങ്ങൾ തടവ് ചാടി വന്നവർ ആണ്.. അപ്പോൾ അവർ ഞങ്ങളെ വിശ്വസിക്കുമോ..?”

“വിശ്വസിക്കും.. ഇത് അവരുടെ കയ്യിൽ കൊടുത്താൽ മതി..”

മൂൺലൈറ്റ് അവളുടെ കയ്യിൽ കിടന്ന ഒരു സ്വർണ നിറമുള്ള വള ഊരി എടുത്ത് അതിലേക്ക് ഒന്ന് ഊതിയ ശേഷം അത് ജെയിംസിന്റെ കയ്യിൽ കൊടുത്തു..

അയാൾ അത് കയ്യിൽ വാങ്ങി..

“ഞാനും ജൂഹിയും പിന്നെ ഇവരും ഞങ്ങളുടെ കൊട്ടാരം ലക്ഷ്യം ആക്കി സഞ്ചരിക്കുമ്പോൾ ജെയിംസ്, നിങ്ങൾ ഇലവനുകൾ താമസിക്കുന്ന ഇടത്തേക്ക് ചെല്ലുമ്പോൾ കഴിയുന്നതും ആരുടെയും കണ്ണിൽ പെടാതെ നോക്കുക.. ഞാൻ ഉദേശിച്ചത് ശത്രുക്കൾ ആണ്..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ അവർ തലയാട്ടി.. ഷിപ്പ് ഒന്ന് ഉലഞ്ഞപ്പോൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു.. മൂൺ
ലൈറ്റ് അകത്തേക്ക് പോയി.. അവൾ ഷിപ്പിന്റെ കണ്ട്രോൾ ഏറ്റെടുത്തു..

ഇരുമ്പ് ഞെരുങ്ങുന്ന സ്വരം.. എൽവിഷ് ലോകത്തേക്ക് കയറുകയാണ് എന്ന് അവർക്ക് മനസ്സിലായി..

ഷിപ്പ് ആകെ മൊത്തം വല്ലാതെ വിറക്കുന്ന ഒരു അവസ്ഥയും കഴിഞ്ഞു പെട്ടെന്ന് ഷിപ് ശാന്തമായ ഒരിടത്തേക്ക് എത്തി.. അത് എൽവിഷ് ലോകത്തിന്റെ അന്തരീക്ഷത്തിലേക്ക് കയറി എന്ന് എല്ലാവർക്കും മനസിലായി..

“പറഞ്ഞത് ആരും മറക്കണ്ട.. സ്വന്തം ജീവൻ കളയരുത്.. അത് സംരക്ഷിക്കണം..”

മൂൺലൈറ്റ് ഒന്ന് കൂടെ അത് പറഞ്ഞു.. അവൾ ചെന്ന് കണ്ട്രോൾ റൂമിൽ ഇരുന്നു..

“നോക്ക്…??”

ജൂഹി മുൻപോട്ട് കൈ ചൂണ്ടിയപ്പോൾ അവൾ മുൻപിലേക്ക് നോക്കി. ഷിപ്പിന് നേരെ പാഞ്ഞു വരുന്ന തീയുണ്ടകൾ..

“കണ്ടു.. പിടിച്ചു ഇരുന്നോളു..”

മൂൺലൈറ്റ് കൺട്രോളിൽ കൈ വച്ച ശേഷം അത് പറഞ്ഞപ്പോൾ എല്ലാവരും പിടി മുറുക്കി ഇരുന്നു.. അന്നത്തെ അതെ അവസ്ഥ.. പക്ഷെ അന്ന് ഷിപ്പ് നിയന്ദ്രിക്കാൻ ആരും ഉണ്ടായില്ല.. ഇന്ന് പക്ഷെ ആളുണ്ട്..

16 Comments

  1. പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..

    നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

    1. Super bro onnum parayan ella manhoos poliyan

  2. ❤❤❤❤❤❤❤❤

  3. കുഞ്ഞളിയൻ

    Oru rekshaym illa poli story

  4. മൃത്യു

    ഈ പാർട്ടും സൂപ്പർ ?

  5. Sk മാലാഖ

    Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?

    (Mariyathek adutha bhajam pettanu
    Taranam ithu bisani alla abhesha annu)

  6. Rndha mk itrem kuranju poyathu orupadu pratheeshichu

  7. Super story ?
    Next part climax anno??

  8. കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ്‌ ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…

    1. നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.

    2. True.
      കഥാകഥനം വേഗത കൂടിയിട്ടുണ്ട്.

  9. ,?????????????????????????? പോളി പോളി പോളി.

  10. പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….

Comments are closed.