അവൻ തിരിഞ്ഞ് ഇഗ്ഗിയാത്തിനയെ നോക്കി..
“ഇതിനെ തടുക്കാൻ എനിക്ക് കഴിയില്ല റോഷൻ..”
അവൾ ആകെ പരിഭ്രമിച്ചിരുന്നു.. എല്ലാ കണ്ണുകളിലും ഭയം കണ്ടപ്പോൾ ആർമെഡ മാത്രം പൊട്ടി ചിരിച്ചു..
“ആരും ജീവനോടെ ഇവിടെ നിന്നും പോകില്ല..! ഞാൻ പറഞ്ഞില്ലേ.. ആരും ഇവിടെ നിന്നും ജീവനോടെ പോകില്ല..!”
അവൾ അലറി വിളിച്ചു..
ആ അഗ്നിയുടെ ചുഴി ഒന്ന് കൂടെ ശക്തം ആയി.. അതിൽ നിന്നും ലാവ പുറത്തേക്ക് ചീറ്റാൻ തുടങ്ങി..
“പൊള്ളി മരിക്കാൻ ആണ് നമ്മുടെ വിധി.. അവൻ വന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു.. സീ യു ഇൻ ഹെൽ ഗയ്സ്..”
ആലിസ് അത് പറഞ്ഞപ്പോൾ അവർക്ക് അത് ശരിയാണ് എന്ന് തോന്നി. ഇപ്പോൾ ആ അഗ്നി എല്ലാവരെയും വിഴുങ്ങും..
മാവിക്കോ ട്രിനിറ്റിയുടെ കൈ പിടിച്ച് നിന്നു.. അവൾ മകളെ ചേർത്ത് പിടിച്ചു..
റോഷന് എന്ത് ചെയ്യണം എന്ന് ഒരു അറിവും ഇല്ലായിരുന്നു. ഇത് തടുക്കാൻ ആർക്കും കഴിവില്ല..
“പറ ഇതെങ്ങനെ നിർത്താം..?”
സ്കാർലെറ്റ് ഒരു കൈ കൊണ്ട് ആർമെഡയെ എടുത്തു പൊക്കി.. അപ്പോഴേക്കും തീ കൂടുതൽ ശക്തം ആയിരുന്നു..
“അത് നിർത്താൻ ഈ ലോകത്തിൽ ആർക്കും കഴിയില്ല.. പറഞ്ഞില്ലേ.. ഇവിടെ നിന്നും ആരും ജീവനോടെ പോകില്ല.. അഗ്നി ശരീരത്തിൽ കൂടെ ഓടുന്ന മീനാക്ഷിക്ക് പോലും ഒന്നും ചെയ്യാൻ ആകില്ല..”
അവൾ ശ്വാസം ആഞ്ഞു വലിച്ച് എടുത്ത് അത് പറഞ്ഞപ്പോൾ സ്കാർലെറ്റ് അലറിക്കൊണ്ട് അവളുടെ കഴുത്തിന്റെ കുഴിയിൽ ഇരു കൈകളും പിടിച്ച് ആഞ്ഞു വലിച്ചു..
തുണി കീറും പോലെ അവൾ ആർമെഡയുടെ ശരീരം വലിച്ച് കീറിയത് കണ്ടപ്പോൾ റോഷൻ അടക്കം ഒന്ന് വിറച്ചു..
അവളെ ഇതുപോലെ ഒരിക്കലും ആരും കണ്ടിട്ടില്ല..
ഇരു കഷണങ്ങൾ ആയി കിടക്കുന്ന ആർമെഡയെ കണ്ടതും എല്ലാവർക്കും ഒരു തരിപ്പ് തോന്നി..
“മരിക്കുന്നു എങ്കിൽ നീ ആദ്യം..!”
സ്കാർലെറ്റ് അവളുടെ ശരീരം എടുത്ത് ശക്തമാകുന്ന തീ ചുഴിയിലേക്ക് എറിഞ്ഞു..
ലാവ ചീറ്റി തെറിച്ചു ശക്തമായ ഒരു സ്ഫോടനം അവിടെ വീണ്ടും നടന്നു.. തന്റെ സഹോദരിയുടെ മറ്റൊരു ഭാവം കണ്ട ഡിസംബർ പകച്ചു പോയിരുന്നു..
ചൂട് കൂടി കൂടി വന്നു.. മെറിൻ ലിസയുടെ കൈ പിടിച്ചു നിന്നു.. കൃതിരിൻ കുട്ടികൾ പരസ്പരം കെട്ടിപിടിച്ചു നിന്നു..
ആലിസും എമ്മയും ജെയിംസിനെ ചുറ്റി പിടിച്ച് നിന്നു..
എല്ലാവരും മരണം മുൻപിൽ കണ്ടു.. ലൈമേത്രിയും ഇതുപോലെ ഒരു സാഹചര്യം കണ്ടിട്ടുണ്ടായിരുന്നില്ല.. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഉള്ള അവസ്ഥ..
“ക്വീൻ..?”
റോഷൻ ഇഗ്ഗിയാത്തിനയെ വിളിച്ചു.. അവൾ അവനെ നോക്കി..
“ലൈമേത്രിയെ കൂട്ടി ഉടനെ ഇവിടെ നിന്നും പോകൂ.. ഉടനെ… പറ്റുന്നവർ എല്ലാം ഉടനെ പോകുക.. ഇതൊരു ഉത്തരവ് ആണ്..!”
അവൻ ഉറക്കെ അത് പറഞ്ഞതും ശക്തമായ ചൂട് ഒന്ന് കൂടെ അടിച്ചു. ലാവ ചീറ്റി തെറിച്ചു അവരുടെ നേരേക്ക് വന്നപ്പോൾ എല്ലാവരും പകച്ചു പോയ ആ ഒരു നിമിഷം..
പെട്ടെന്ന് ആരോ പിടിച്ച് കെട്ടിയത് പോലെ പുറത്തേക്ക് കുതിച്ച അഗ്നി ചുഴി ഒന്ന് ചുരുങ്ങി..
പുറത്തേക്ക് തെറിച്ച ലാവ എല്ലാം തിരിച്ച് അകത്തേക്ക് കയറി.. ആരോ പിടിച്ച് ഞെരിക്കും പോലെ… ചൂട് കുറഞ്ഞു.. ആർക്കും ഒന്നും മനസ്സിലായില്ല.. എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി..
തീ ചുരുങ്ങി വരുന്നു.. ആരോ ഒരു തടസം വച്ചത് പോലെ.. ഇപ്പോൾ ലാവയുടെ കഠിനമായ ചൂട് ഇല്ല..
എന്താണ് നടക്കുന്നത് എന്നറിയാൻ റോഷൻ ചുറ്റിനും നോക്കി..
ഇടത്തെ കൈ മുൻപോട്ട് നീട്ടി, വലത്തേ കൈ മുഴുവൻ നിവർത്താതെ നീളൻ വിരലുകൾ നിവർത്തി പിടിച്ച രണ്ട് പെൺ കൈകൾ ആണ് അവൻ ആദ്യം കണ്ടത്..
സ്വർണ നിറമുള്ള മുടി കാറ്റിൽ ചിതറി തെറിക്കുന്ന വെള്ളച്ചാട്ടം പോലെ.. നീല നിറം ഉള്ള പേട മാൻ കണ്ണുകൾ.. സ്വർണ നിറത്തിൽ ഉള്ള ശരീരം.. ഒരു രാജകുമാരിയുടെ വേഷം..
എല്ലാവരെയും ജീവനോടെ ചുട്ട് എരിക്കാൻ വന്ന അഗ്നിപർവതത്തിനെ അവളുടെ ശക്തി കൊണ്ട് മാത്രം പിടിച്ചു നിർത്തുന്ന ഒരാൾ..
“ആരാ അത്..??”
വെട്ടി തിളങ്ങുന്ന ആ സൗന്ദര്യം കണ്ട എല്ലാവരും ഒരുമിച്ചു ചോദിച്ചു..അതിശയിച്ചു പോയിരുന്നു എല്ലാവരും..
പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..
നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ
Super bro onnum parayan ella manhoos poliyan
❤❤❤❤❤❤❤❤
SUPER
Oru rekshaym illa poli story
ഈ പാർട്ടും സൂപ്പർ ?
Super ??
Superr?
Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?
(Mariyathek adutha bhajam pettanu
Taranam ithu bisani alla abhesha annu)
Rndha mk itrem kuranju poyathu orupadu pratheeshichu
Super story ?
Next part climax anno??
കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ് ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…
നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.
True.
കഥാകഥനം വേഗത കൂടിയിട്ടുണ്ട്.
,?????????????????????????? പോളി പോളി പോളി.
പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….