MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 859

അത് കെട്ട് സ്കാർലറ്റ് പ്രാന്ത് പിടിച്ചത് പോലെ ചുറ്റും നോക്കി.. അവളുടെ കണ്ണുകൾ പതിഞ്ഞത് ആർമെഡയിൽ ആണ്.. അവർ യുദ്ധം നിർത്തിയിരുന്നു..

മിന്നൽ വേഗതയിൽ ആണ് സ്കാർലെറ്റ് ആർമെഡയുടെ അടുത്തേക്ക് പറന്ന് ചെന്നത്..

“ഇതിനൊക്കെ തുടക്കം ഇട്ട നീ മരിക്കണം..!”

സ്കാർലെറ്റ് അവളെ ഇടം കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ച് പൊക്കി എടുത്തു.. ആർമെഡ കണ്ണുകൾ അടച്ചു.. അവൾ ഈ ലോകത്ത് ആരോടും എതിർത്ത് നിൽക്കും.. പക്ഷെ സ്കാർലറ്റ് അടുത്ത് ചെന്നാൽ അവൾക്ക് ഭയം ആണ്..

“സ്കാർലെറ്റ്.. വേണ്ട.. ഇപ്പോൾ വേണ്ട..”

ഡിസംബർ അത് പറഞ്ഞപ്പോൾ അവൾ ഒരു ചിറക് വീശി അവളെ അടിച്ചു നിലത്തേക്ക് ഇട്ട ശേഷം അവളുടെ കൈകൾ കൂട്ടി കെട്ടിയിട്ടു..

“നിന്നെ ഞാൻ കൊല്ലും..”

സ്കാർലെറ്റ് അത് പറഞ്ഞു കൊണ്ട് റോഷന്റെ അടുത്തെക്ക് നോക്കി..

അവൾ ചെയ്തത് എല്ലാം നോക്കികൊണ്ട് ക്രെത്താ നിന്നിരുന്നു.. റോഷൻ നിലത്ത് കിടക്കുന്നു.. അയാൾ ഒന്ന് ചിരിച്ചു..

“ഭൂമിയുടെ സംരക്ഷകർ നിങ്ങൾ അല്ലെ..? എന്നാൽ കേട്ടോളു.. എൽവിഷ് ലോകം കൈ അടക്കിയതിന് ശേഷം ഞാൻ ഭൂമിയിലേക്ക് ആണ് വരുന്നത്.. ഭൂമിയുടെ അടി മുതൽ ഇളക്കി ഞാൻ പുതിയ ഒരു ലോകം ഉണ്ടാക്കും.. എന്റെ അടിമകൾ ആയി കൃതിരിൻ കുട്ടികളും ഉണ്ടാകും.. ബാക്കി എല്ലാവരും ഇവിടെ കിടന്ന് മരിക്കും..”

അയാൾ അത് പറഞ്ഞുകൊണ്ട് ആഞ്ഞു മണ്ണിലേക്ക് ഒന്ന് ഇടിച്ചു.. കൈ അങ്ങനെ താഴ്ന്ന് പോയ അയാളുടെ ദേഹത്തേക്ക് എന്തോ ശക്തി ഇരച്ചു കയറുന്നത് അവർ കണ്ടു.. തീ പടർന്നു കയറും പോലെ..

“ആാാാ…”

അയാൾ കൈ നിവർത്തി അലറിക്കൊണ്ട് ആഞ്ഞൊരു അടി അടിച്ചപ്പോൾ അയാളുടെ കയ്യിൽ നിന്നും ശക്തി ഉള്ള തീ ജ്വാല ചീറ്റി വന്നു..

തീ അവരെ മൂടും മുൻപേ ഇഗ്ഗിയാത്തിന അവരെ ഒരു കവചം കൊണ്ട് മൂടി.. അതിന്റെ ചൂടും ശക്തിയും എന്നിട്ടും അവരുടെ ദേഹത്ത് തട്ടിയിരുന്നു.. എല്ലാവരും ഒരു നിമിഷം ഭയന്നു..

റോഷൻ പതിയെ എഴുന്നേറ്റ് നിന്നു.. അവൻ എല്ലാവരെയും ഒന്ന് നോക്കി.. എല്ലാവരും സങ്കടത്തിൽ ആണ്.. അവൻ മാവിക്കോയെ ഒന്ന് നോക്കി.. അവളുടെ കണ്ണുകൾ അവനിൽ ആണ്..

“കിൽ ഹിം പപ്പാ..”

അവൾ പറഞ്ഞത് അവൻ വെക്തമായി കെട്ടു.. അവൻ അവന്റെ ലോഹത്തിന്റെ പടച്ചട്ട വലിച്ച് പൊട്ടിച്ചു ദൂരേക്ക് എറിഞ്ഞു..

ശ്വാസം ഒന്ന് ആഞ്ഞു വലിച്ച ശേഷം ആകാശത്തേക്ക് കൈ നീട്ടി.. ചുവന്ന ഒരു മിന്നലോടെ ഡിസ്ട്രോയർ അതിന്റെ തനി രൂപത്തിൽ അവന്റെ കയ്യിൽ എത്തി.. ഒരു കലപ്പയുടെ രൂപം..

ശബ്ദം കെട്ട് ക്രെത്താ തിരിഞ്ഞു നോക്കി.. കലപ്പ പിടിച്ച് നിൽക്കുന്ന റോഷൻ.

“നീ വീണ്ടും..?”

അയാൾ അലറിക്കൊണ്ട് അവന് നേരെ കൈ നീട്ടിയപ്പോൾ ആ കയ്യിൽ നിന്നും ശക്തമായ ലവക്ക് തുല്യം ആയ തീ ചീറ്റി.

അവൻ ഡിസ്ട്രോയർ കുറുകെ പിടിച്ചപ്പോൾ അതൊരു വലിയ ഷീൽഡ് ആയി മാറി തീ തടുത്തു..

തീ നിന്നതും അവൻ കൈ അതിൽ പിടിച്ച് ആഞ്ഞു വലിച്ചു നിലത്തേക്ക് ഒരു അടി അടിച്ചു..

പടക്കം പൊട്ടും പോലെയാണ് അതിൽ നിന്നും ചുവന്ന ഒരു മിന്നൽ പാഞ്ഞത്.. അത് തടുക്കാൻ ക്രെത്തക്ക് കഴിഞ്ഞില്ല.. അലർച്ചയോടെ അയാൾ തെറിച്ചു ദൂരേക്ക് വീണു..

എഴുന്നേൽക്കാൻ ശ്രമിച്ചതും നൂറോളം അസ്ത്രങ്ങൾ പാഞ്ഞു വന്നു ദേഹത്ത് കുത്തി കയറി.… അത് തടുക്കാൻ ശ്രമിച്ചതും നെഞ്ചിൽ തന്നെ ഒരു അടി കിട്ടി അയാൾ തെറിച്ചു മുകളിലേക്ക് ഉയർന്നു..

അയാളുടെ പൊക്കത്തിൽ തന്നെ എടുത്ത് ചാടിയ റോഷൻ അന്തരീക്ഷത്തിൽ നിന്നു തന്നെ അയാളുടെ നെഞ്ചിലേക്ക് വീണ്ടും ഡിസ്ട്രോയർ കൊണ്ട് ആഞ്ഞു അടിച്ചു..

നിലം ഒന്ന് കുഴിഞ്ഞാണ് അയാൾ നിലത്തേക്ക് വീണത്..

അനങ്ങാൻ സമയം കിട്ടിയില്ല… അതിനും മുൻപേ അവൻ ശക്തമായി അടുത്ത പ്രഹരം കൊടുത്തിരുന്നു..

അയാൾ ചാടി എഴുന്നേറ്റ് കൈ വീശാൻ ശ്രമിച്ചു.. റോഷന്റെ ആയുധം അതിലും വേഗത്തിൽ ചലിച്ചിരുന്നു..

കലപ്പയുടെ അറ്റം മൂർച്ചയുള്ളത് ആയി മാറി അയാളുടെ ഒരു കൈ മുറിച്ചു കൊണ്ടാണ് അത് നിലത്ത് തട്ടി നിന്നത്..

“ആആആ..”

ലോകം നടുക്കുന്ന അലർച്ച അവിടെ ഉണ്ടായി.. ചോര ചീറ്റുന്ന കൈകളും ആയി അയാൾ അലറി വിളിച്ചപ്പോൾ റോഷൻ ഡിസ്ട്രോയർ ഒന്ന് കൂടെ ചുഴട്ടി ആഞ്ഞു വെട്ടി..

വെട്ട് കൊണ്ട അയാളുടെ നെഞ്ച് ഇരുവശത്തേക്കും പിളർന്നു പോകുന്നത് കണ്ടപ്പോൾ എല്ലാവരും ഞെട്ടി നിന്നു..

“ഞാൻ തിരികെ വരും..”

അയാൾ അത് പറഞ്ഞുകൊണ്ട് നിലത്തേക്ക് ആഞ്ഞു കുത്തി.. അവിടം ഒന്ന് കുലുങ്ങി.. അയാളുടെ കൈ മണ്ണിലേക്ക് ഇറങ്ങി പോയിരുന്നു..

റോഷൻ അലർച്ചയോടെ അവന്റെ ഡിസ്ട്രോയർ ആഞ്ഞു വീശി..

അടുത്ത വെട്ട് അയാളുടെ കഴുത്തിനും തോളിനും ഇടക്ക് ആണ് കൊണ്ടത്.. ചോര ചീറ്റി തെറിച്ചു..

റോഷന്റെ ആ ഭാവം കണ്ട് എല്ലാവരും വിറച്ചിരുന്നു..

“നിനക്ക് ഭൂമി കിട്ടില്ല…”

അവൻ അത് പറഞ്ഞുകൊണ്ട് ആയുധം ക്രെത്തായുടെ കഴുത്തിൽ അമർത്തും മുൻപേ ആണ് ക്രെത്തയുടെ മുകളിൽ ഒരു വലയം തെളിഞ്ഞു വന്നത്… റോഷൻ ഒരു നിമിഷം മുകളിലേക്ക് നോക്കി..

അവന് എന്തെങ്കിലും ചെയ്യാൻ പറ്റും മുൻപേ ആണ് ആ വലയത്തിൽ നിന്നും ഒരു കൈ താഴേക്ക് വന്ന് ക്രെത്തയെ വലിച്ച് പൊക്കി എടുത്തത്..

അയാൾ കണ്ണിൽ നിന്നും മറഞ്ഞു.. പക്ഷെ അയാളുടെ ചോര താഴേക്ക് കുത്തി ഒഴുകി വീണ് കൊണ്ടിരുന്നു..

“റോഷൻ.. ഞാൻ വരും.. നിന്നെയും നിന്റെ ഭൂമിയെയും ചുട്ട് എരിക്കാൻ ഞാൻ വരും.. എന്റെ മകനെ ആണ് നീ ഇല്ലാതെ ആക്കിയത്..”

ഒരു സ്ത്രീയുടെ കോപത്തിൽ ഉള്ള സ്വരം കെട്ടു.. അവരുടെ സ്വരത്തിൽ നിന്നും തന്നെ എത്ര പക ഉണ്ടെന്ന് വെക്തം ആയിരുന്നു..

അത് ആരാണ് എന്നുള്ള സംശയത്തിൽ എല്ലാവരും ഡിസംബറിനെ നോക്കി.. അവളുടെ മുഖഭാവത്തിൽ നിന്നും അവൾക്ക് അറിയില്ല എന്ന് വെക്തം ആയിരുന്നു..

“നീ ആരെയെങ്കിലും ഇനി വന്നാൽ നിന്റെ തല ഞാൻ അരിഞ്ഞെടുക്കും..”

ദേഷ്യത്തോടെ മറുപടി കൊടുത്ത റോഷൻ അലറിക്കൊണ്ട് ഡിസ്ട്രോയർ മുകളിലേക്ക് ഒന്ന് കറക്കി എറിഞ്ഞു.. അത് വലയത്തിന്റെ അകത്തേക്ക് കറങ്ങി കയറി പോയപ്പോൾ ഒരു അലർച്ച കേട്ടു..

അതോടെ വലയം കണ്ണിൽ നിന്നും മറഞ്ഞു.. ഡിസ്ട്രോയർ വലിയ ശബ്ദത്തോടെ താഴേക്ക് വീണു..

ഡിസ്ട്രോയർ വീണതിന്റെ ഒപ്പം പ്രകാശ വലയത്തിൽ നിന്നും ക്രെത്താ ഇടിച്ചു നിലം കുഴിച്ച ഭാഗത്തേക്ക് ചുവന്ന നിറമുള്ള എന്തോ വന്നു വീണു.. അത് വീണതും റോഷൻ അതിലേക്ക് നോക്കി..

ഒരു ചെറിയ തീ ഗോളം.. അവൻ അത് എന്താണ് എന്ന് ചിന്തിക്കും മുൻപേ വലിയ ഒരു പൊട്ടി തെറി ഉണ്ടായി..

അതിന്റെ ശക്തിയിൽ റോഷൻ തെറിച്ചു ദൂരേക്ക് വന്നു ഒന്ന് മലക്കം മറിഞ്ഞു രണ്ട് കാലിൽ തന്നെ നിലത്ത് ഉരസി നിന്ന് അവിടേക്ക് നോക്കി..

അത് കണ്ടു നിന്ന ആളുകളുടെ കണ്ണിൽ സംശയം ആയിരുന്നു..

ആ വസ്തു വീണ ഭാഗത്ത് ഒരു അഗ്നി ചുഴി ഉണ്ടായി വരുന്നു.. അത് മുകളിലേക്ക് പതിയെ ഉയരാൻ തുടങ്ങി..

“അത് ഒരു ലാവ വിത്ത് ആണ്.. അവിടെ ഉടനെ ഒരു അഗ്നിപർവതം ഉണ്ടായി അത് പൊട്ടി തെറിക്കും.. നമ്മൾ എല്ലാം മരിക്കും..”

ഡിസംബർ അലറുന്നത് പോലെയാണ് അത് പറഞ്ഞത്.. എല്ലാവരും അത് കേട്ടപ്പോൾ നാലഞ്ചു അടി പുറകിലേക്ക് മാറി..

റോഷൻ ഓടി ചെന്ന് നിലത്ത് കിടന്ന ഡിസ്ട്രോയർ എടുത്ത് അതിൽ അടിച്ചു നോക്കി.. തീ ആളി പടരുക ആണ് ഉണ്ടായത്..

“ക്വീൻ..?”

16 Comments

  1. പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..

    നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

    1. Super bro onnum parayan ella manhoos poliyan

  2. ❤❤❤❤❤❤❤❤

  3. കുഞ്ഞളിയൻ

    Oru rekshaym illa poli story

  4. മൃത്യു

    ഈ പാർട്ടും സൂപ്പർ ?

  5. Sk മാലാഖ

    Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?

    (Mariyathek adutha bhajam pettanu
    Taranam ithu bisani alla abhesha annu)

  6. Rndha mk itrem kuranju poyathu orupadu pratheeshichu

  7. Super story ?
    Next part climax anno??

  8. കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ്‌ ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…

    1. നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.

    2. True.
      കഥാകഥനം വേഗത കൂടിയിട്ടുണ്ട്.

  9. ,?????????????????????????? പോളി പോളി പോളി.

  10. പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….

Comments are closed.