MOONLIGHT VII
മാലാഖയുടെ കാമുകൻ
Previous Part
ആകാശത്തേക്ക് ഒരുമിച്ച് പറന്ന് ഉയർന്ന ഡിസംബറും സ്കാർലെറ്റും കൊന്ന് തള്ളാൻ കാത്ത് നിൽക്കുന്ന റോബോട്ട് ആർമിയുടെ മുകളിലേക്ക് ഉയർന്നു..
ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന അതൊന്ന് നോക്കി നിന്ന ശേഷം അലറിക്കൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി.. അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി…
അവൾ ഒരു കൈ ഉയർത്തിയതും മേഘങ്ങൾക്ക് ഇടയിൽ നിന്നും പട പട ശബ്ദത്തോടെ മിന്നൽ പിണരുകൾ അവളുടെ കൈയ്യിലേക്ക് കയറി..
അവൾ മറു കൈ ഉയർത്തിയപ്പോൾ ആ കയ്യിൽ നിന്നും അവളുടെ ദേഹത്ത് കയറിയ മിന്നൽ പിണരുകൾ ആകാശത്തിലേക്ക് ഉയർന്ന് ഡിസംബറിന്റെയും സ്കാർലറ്റിന്റെയും ദേഹത്തേക്ക് കയറി..
അവരുടെ ദേഹം മുഴുവൻ നീല നിറമുള്ള മിന്നൽ പിണരുകൾ നിറഞ്ഞു കണ്ണുകൾ ജ്വലിക്കുന്ന നീല നിറം വന്നത് എല്ലാവരും അതിശയത്തോടെ ആണ് കണ്ടത്..
“ഇതെന്താ അമ്മ..?”
മാവിക്കോ ട്രിനിറ്റിയെ നോക്കി..
“ഇവർക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങൾ..”
ട്രിനിറ്റി അത് പറഞ്ഞപ്പോൾ മാവിക്കോ മുകളിലേക്ക് നോക്കി.. ഡിസംബറും സ്കാർലെറ്റും നീല നിറത്തിൽ ആയിരുന്നു.. ശരീരം മുഴുവൻ മിന്നൽ പിണരുകൾ..
പെട്ടെന്ന് അവർ താഴേക്ക് നോക്കിയതും അവരിൽ നിന്നും ആ മിന്നൽ താഴേക്ക് അടിച്ചു..
അവർ നോക്കുന്നവരെ എല്ലാം കരിച്ചു കളയുന്ന മിന്നൽ പിണരുകൾ.. ആകെ ബഹളം.. മിന്നൽ നിലത്തേക്ക് ഇടിച്ചു ഇറങ്ങുമ്പോൾ ഇടി വെട്ടും പോലെയുള്ള സ്വരം.. കരിഞ്ഞ റോബോട്ടുകളുടെയും മറ്റു ആർമിയിൽ ഉള്ള ആളുകളുടെ മാംസത്തിന്റെയും മണം..
ഒറ്റ നോട്ടത്തിൽ തന്നെ റോബോട്ട് ആർമി പകുതിയോളം കരിഞ്ഞു പോയി.. ബാക്കി ഉള്ള റോബോട്ടുകൾ തോക്കുകൾ മുകളിലേക്ക് ഉയർത്തിയത് കണ്ടപ്പോൾ ഓർക്കിഡും റോസും ഒരുമിച്ച് നിലത്തേക്ക് ആഞ്ഞു അടിച്ചു.. അവരുടെ കയ്യിൽ നിന്നും പാഞ്ഞ മിന്നലുകൾ എല്ലാത്തിനെയും ഒന്ന് ഇളക്കിയപ്പോൾ മുകളിൽ നിന്നും വീണ്ടും ശക്തമായ മിന്നൽ അടിച്ചു..
അവരുടെ കയ്യിൽ നിന്നും മുകളിൽ നിന്നും വരുന്ന മിന്നൽ തടുക്കാൻ ഉള്ള ശക്തി അതിൽ ആർക്കും ഉണ്ടായിരുന്നില്ല..
“സ്വപ്നത്തിൽ ആണോ നമ്മൾ ഒക്കെ..?”
ചെവി പൊത്തി പിടിച്ച് ജെയിംസ് കൂട്ടുകാരെ നോക്കി.. അവരും കണ്ണും മിഴിച്ചു ഇതൊക്കെ നോക്കി നിൽക്കുക ആയിരുന്നു..
ജെയിംസ് ചോദിച്ചത് പോലും അവർ കേട്ടില്ല.. എമ്മ ബോധം മറഞ്ഞു താഴേക്ക് വീണപ്പോൾ എല്ലാവരും അവളെ ഒരു നിമിഷം നോക്കി വീണ്ടും കണ്ണുകൾ മുകളിലേക്ക് ഉയർത്തി..
•••
“റോഷൻ..? കിങ് ഓഫ് വേൾഡ് ബിലോ…അവസാനം നീ എന്റെ മുൻപിൽ എത്തി അല്ലെ..?”
ക്രെത്താ മിയോതാലിസ് അവനോട് അത് ചോദിച്ചപ്പോൾ അവൻ ചിരിച്ചു..
“നീ ഒരു കുട്ടി ആണല്ലോ.. ശരിയാണ്.. നിനക്ക് എന്നെപോലെ ഒരു എതിരാളി ഇല്ലാതെ ഇരുന്നത് ആണ് നീ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്..”
അയാൾ വീണ്ടും അത് പറഞ്ഞപ്പോൾ അവൻ മീനുവിനെ ഒന്ന് നോക്കി.. അവളും അവനെ നോക്കി നിൽക്കുക ആയിരുന്നു.. അവന്റെ മുടിയും താടിയും വളർന്നിട്ടുണ്ട്..
ശരീരം ഒന്നുകൂടെ മുറുകിയിരിക്കുന്നു.. കറുത്ത വേഷം ആണ് ധരിച്ചിരിക്കുന്നത്.. പഴയ പടയാളികൾ ധരിക്കുന്നത് പോലെ കറുത്ത നിറമുള്ള ഒരു ലോഹത്തിന്റെ തിളക്കം ഉള്ള പടച്ചട്ട..
അവൻ അവളെ നോക്കിക്കൊണ്ട് നിന്നപ്പോൾ ആണ് കഴുത്ത് ലക്ഷ്യം ആക്കി വരുന്ന വാൾ കണ്ടത്.. അവൻ ഒരു ഇഞ്ച് പുറകോട്ട് മാറിയപ്പോൾ വേഗത്തിൽ വന്ന വാൾ ഭിത്തിയിൽ അടിച്ചു ഭിത്തി ഒരു ഭാഗം ചിതറി..
റോഷൻ അയാളെ നോക്കി ഒന്ന് ചിരിച്ചു.. വാൾ നിലത്തേക്ക് ഇട്ട അയാൾ അലറിക്കൊണ്ട് അവനെ ഇടിച്ചു..
അവൻ ആ ഇടി ഒരു കൈ കൊണ്ട് തടുത്തു വച്ചു..
അയാൾ അമ്പരന്ന് പോയി.. ഒരു നിമിഷം പതറി നിന്ന അയാൾ അടുത്ത ആക്രമണത്തിനു കൈ വീശിയപ്പോൾ അവൻ ചാടി ഉയർന്ന ശേഷം ആഞ്ഞൊരു പഞ്ച് കൊടുത്തു.. അത് അയാൾക്ക് വലിയ അനക്കം ഒന്നും ഉണ്ടാക്കിയില്ല.. അവന്റെ കൈകൾ തെറിക്കുക ആണ് ഉണ്ടായത്..
ക്രെത്താ ഒന്ന് ചിരിച്ചു.
അയാൾ കൈ നീട്ടിയപ്പോൾ അയാളുടെ വാൾ അയാളുടെ കയ്യിലേക്ക് ചെന്നു.. ഗോഡ് വെപ്പൺ പോലെ വിളിച്ചാൽ ചെല്ലുന്ന ആയുധം ആണ് അത് എന്ന് റോഷൻ മനസ്സിലാക്കി..
അയാൾ അത് എടുത്ത് ആഞ്ഞ് വീശി.. റോഷന്റെ തല അറ്റു പോകുന്ന രീതിയിൽ ഉള്ള ശക്തിയോടെ.. പക്ഷെ ഭീകരമായ ശബ്ദം അവിടെ മുഴങ്ങി.. അത് കേട്ട് മീനാക്ഷി ചെവി പൊത്തി പിടിച്ചു നിലത്തേക്ക് ഇരുന്നു..
വാളിൽ നിന്നും തീ ചിതറിയപ്പോൾ അയാൾ സൂക്ഷിച്ചു നോക്കി.
റോഷന്റെ കയ്യിൽ അവന്റെ ആയുധം ആയ ഡിസ്ട്രോയർ.. അത് അവൻ കുറുകെ പിടിച്ചിരിക്കുന്നു… അതിൽ തട്ടിയാണ് വാളിൽ നിന്നും തീ ചിതറിയത്..
അയാൾ വാൾ വലിക്കും മുൻപേ അവൻ അത് വീശി ആഞ്ഞൊരു അടി അടിച്ചു.. ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..
അടുത്തുള്ള ഭിത്തിയും തകർത്ത് കൊണ്ടാണ് അയാൾ പുറത്തേക്ക് തെറിച്ചു പോയത്….
“സ്റ്റേ.. അവിടേക്ക് വരരുത്..”
അവൻ മീനുവിനെ നോക്കി അത് പറഞ്ഞു കൊണ്ട് പൊളിഞ്ഞ ഭിത്തി ബാക്കി നിന്ന ഭാഗം ഇടിച്ചു തകർത്തു കൊണ്ട് പുറത്തേക്ക് എടുത്ത് ചാടി..
•••
അവസാന റോബോട്ടിനെയും ചുട്ട് എരിച്ചു കഴിഞ്ഞപ്പോൾ ഡിസംബറും സ്കാർലറ്റും താഴേക്ക് ഇറങ്ങി വന്നു.. ആരും ജീവനോടെ ഇല്ല…
ഇഗ്ഗിയാത്തിന കൈകൾ താഴ്ത്തി ചുറ്റും നോക്കി.. ഇനി ആർമി വരാൻ ഇല്ല എന്ന് തോന്നി..
ഇനി ഉള്ളത് ആർമെഡയുടെ ആർമി ആണ്. സ്വർണ നിറത്തിൽ ഉള്ള വേഷം ധരിച്ച ആളുകൾ. കയ്യിൽ കുന്തവും ഷീൽഡും.. അവർ പേടിച്ച അവസ്ഥയിൽ ആണ്..
അവരെ കണ്ടതും ഡിസംബർ പറന്ന് ചെന്ന് അവരുടെ മുൻപിൽ ചാടി ഇറങ്ങി.. ആർമി പേടിച്ചു നിൽക്കുക ആയിരുന്നു..
“പറഞ്ഞില്ലേ ഞാൻ നിന്നെ ആദ്യം കൊല്ലും എന്ന്..?”
അവൾ അവനെ നോക്കി.. അവളുടെ വാൾ നിലത്ത് ഇട്ടു കൊടുത്തവൻ.. അവന്റെ മുഖം ഭീതി കൊണ്ട് നിറഞ്ഞു..
ആരോ അലറുന്ന സ്വരം കേട്ടപ്പോൾ അവർ തിരിഞ്ഞു നോക്കി.. ആർമെഡയും ലൈമേത്രിയും അപ്പോഴും യുദ്ധത്തിൽ ആണ്.. ഇരുവരും തുല്യ ശക്തികൾ ആണ്.. ആരും ജയിക്കുന്നതും ഇല്ല തോൽക്കുന്നതും ഇല്ല..
“പറഞ്ഞാൽ വാക്ക് പാലിക്കുന്നവൾ ആണ് ഞാൻ..”
ഡിസംബർ കൈ ഒന്ന് വീശി.. അവളുടെ കയ്യിൽ വന്ന വാൾ തട്ടി അവന്റെ തല തെറിച്ചു പോയി അപ്പുറത്ത് വീണപ്പോൾ ആർമി ഒന്ന് പുറകോട്ട് നീങ്ങി..
“കീഴടങ്ങിയാൽ ആരും മരിക്കില്ല..”
അവൾ അത് പറഞ്ഞതും എല്ലാവരും മുട്ട് കുത്തി ഇരുന്നു.. ആർമി കീഴടങ്ങിയത് വിശ്വസിക്കാൻ ആകാതെ ആർമെഡ ഒരു നിമിഷം പതറി നിന്നു.. അവൾ അപ്പോഴാണ് ഇനി റോബോട്ടുകൾ പോലും ബാക്കി ഇല്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞത്..
പെട്ടെന്ന് കൊട്ടാരത്തിന്റെ അകത്ത് നിന്നും ഒരു അലർച്ച കേട്ടപ്പോൾ എല്ലാവരും അവിടേക്ക് നോക്കി..
ഭിത്തി തകർത്ത് കൊണ്ട് പുറത്തേക്ക് വന്നു വീഴുന്ന ക്രെത്താ മിയോതാലിസിനെ കണ്ടപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു..
പൊളിഞ്ഞ ഭിത്തി അകത്ത് നിന്നും ആരോ ബാക്കി കൂടെ ഇടിച്ചു തകർക്കുന്നത് അവർ കണ്ടു.. ഒരാൾ ചാടി ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ വിടർന്നു..
“റോഷൻ..”
അത് കേട്ടപ്പോൾ ജെയിംസും കൂട്ടരും അവനെ സൂക്ഷിച്ചു നോക്കി. ശക്തനായ ഒരു യുവാവ്.. അവന്റെ കയ്യിൽ വലിയ ഒരു ഗദ പോലെ ഒരു വസ്തു..
“സൊ അവൻ ആണ് ഇവർ പറഞ്ഞ മനുഷ്യൻ ആയി ജനിച്ചു കൃതിരിൻ ആയി മാറി കിങ് ആയവൻ.. അല്ലെ..?”
ആലിസ് അത് ചോദിച്ചപ്പോൾ അവർ തലയാട്ടി.. യുദ്ധം നിർത്തി ആർമെഡയും ലൈമെത്രിയും ഒരു നിമിഷം അവനെ നോക്കി നിന്നു.. എല്ലാവരുടെയും കണ്ണുകൾ അവരിൽ രണ്ടുപേരിൽ മാത്രം..
“സമ്മതിച്ചു.. നീ ശക്തൻ ആണ് റോഷൻ..”
ക്രെത്താ അലറിക്കൊണ്ട് ചാടി എഴുന്നേറ്റ് നിന്ന് വാൾ എടുത്ത് കയ്യിൽ പിടിച്ച് ഒന്ന് ചുഴറ്റി..
റോഷൻ ഡിസ്ട്രോയർ അവന്റെ കാലിൽ ചാരി വച്ച ശേഷം അവന്റെ മുടി ഒന്ന് ഒതുക്കി കെട്ടി വച്ചു..
“അവന് ഒറ്റക്ക് അയാളെ പൊരുതി തോൽപ്പിക്കാൻ ആകുമോ..?”
മെറിൻ ആകുലതയോടെ ഡിസംബറിനെ നോക്കി..
“മെറിൻ.. ക്രെത്താ മിയോതാലിസിന്റെ ശക്തി ആരും ഇതുവരെ മനസിലാക്കിയിട്ടില്ല.. കണ്ടറിയണം..”
അത് കെട്ട് നിന്ന എല്ലാവരും മാനസിക സമ്മർദ്ദത്തോടെ നോക്കി നിന്നു.. അവർ തമ്മിൽ യുദ്ധം ചെയ്താൽ ആര് ജയിക്കും എന്ന് അറിയില്ല.. അയാൾ ഇതുവരെ ആരോടും തോറ്റിട്ടും ഇല്ല..
“ആാാാാ..”
അലറിക്കൊണ്ട് ചാടി ക്രെത്താ വാൾ ആഞ്ഞു വീശിയപ്പോൾ അവൻ ഡിസ്ട്രോയർ കുറുകെ പിടിച്ചു.. വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടായി..
ഡിസ്ട്രോയർ ഒരു വാൾ ആയി മാറിയിരുന്നു..
അവൻ അത് എടുത്ത് അയാളുടെ നേരെ ആഞ്ഞു വെട്ടി.. അതിന് നിന്നും ഒഴിഞ്ഞ അയാൾ പമ്പരം പോലെ കറങ്ങി ചാടി അവന്റെ നെഞ്ചിൽ കൈ വീശി ഒരു അടി അടിച്ചപ്പോൾ അവൻ തെറിച്ചു പോയി ദൂരെ വീണു.. ആയുധം കയ്യിൽ നിന്നും പോയിരുന്നു..
അയാളുടെ ശക്തി അവന് ബോധ്യം ആയി.. അവൻ എഴുന്നേൽക്കും മുൻപേ പത്താൾ പൊക്കത്തിൽ ചാടിയ അയാൾ വാൾ അവന്റെ നെഞ്ചിലേക്ക് കുത്തിയപ്പോൾ അവൻ ഉരുണ്ടു മാറി ചാടി എഴുന്നേറ്റ് നിന്ന് അയാളുടെ കാലിൽ ആഞ്ഞു ചവിട്ടി നിലത്തേക്ക് ഇട്ടു..
നിലത്ത് വീഴും മുൻപേ അയാൾ കാല് വീശി വീണ്ടും അവനെ ചവുട്ടി നിലത്തേക്ക് ഇട്ടിരുന്നു.. റോഷൻ തെറിച്ചു വീണു..
അവൻ എഴുന്നേൽക്കും മുൻപേ അവന്റെ നെഞ്ചിൽ അയാൾ കൈ ചുരുട്ടി ആഞ്ഞു കുത്തി.. അവന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..
കണ്ടു നിന്നവരുടെ നെഞ്ചിൽ ആണ് അത് കൊണ്ടത്.. അവൻ ശ്വാസം വലിച്ചു അനങ്ങി വരും മുൻപേ അയാൾ അടുത്ത അടി അവന്റെ നെഞ്ചിൽ അടിച്ചിരുന്നു..
അവന്റെ വായിൽ കൂടെ ചോര വരുന്നത് കണ്ടപ്പോൾ എല്ലാവരും തല ചെരിച്ചു..
“പാടില്ല..”
മുൻപോട്ട് നീങ്ങാൻ ശ്രമിച്ച സ്കാർലെറ്റിനെ ഡിസംബർ പിടിച്ചു വച്ചു..
“പോകാൻ പാടില്ല.. അവന്റെ പേരിൽ കളങ്കം വരും..”
പ്രത്യേകിച്ച് പറയേണ്ടതില്ല എല്ലായ്പോഴത്തേയും പോലെ.. പൊളിച്ചു… തകർത്തു.. കുടുക്കി… തിമർത്തു..
നമ്മുടെ ഹർഷാപ്പിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ??? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ
Super bro onnum parayan ella manhoos poliyan
❤❤❤❤❤❤❤❤
SUPER
Oru rekshaym illa poli story
ഈ പാർട്ടും സൂപ്പർ ?
Super ??
Superr?
Itreyum wait cheythu vannapol 6pege ithu oru mathiri thepp ayi poyi ennalum kuzhapam illa adutha part in waiting with love?
(Mariyathek adutha bhajam pettanu
Taranam ithu bisani alla abhesha annu)
Rndha mk itrem kuranju poyathu orupadu pratheeshichu
Super story ?
Next part climax anno??
കാമുക,ഞാൻ നിയോഗം വീണ്ടും വായിച്ചിട്ടാണ് ഇത് വായിക്കുന്നത്…വളരെ ഇഷ്ട്ടമുള്ള കഥ ആയതുകൊണ്ട വീണ്ടും വായിച്ചേ, അതിൽ കിട്ടിയിരുന്ന എന്തോ ഒന്ന് ഇപ്പൊ മിസ്സിംഗ് ആണ്… എന്താണെന്ന് പറഞ്ഞു തരാൻ എനിക്ക് അറീല… But something is missing… ഒരു രോമാഞ്ചിഫിക്കേഷന്റെ കുറവുള്ളപോലെ…
നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഞാനും യോജിക്കുന്നു. എന്നാലും കൊള്ളാം.
True.
കഥാകഥനം വേഗത കൂടിയിട്ടുണ്ട്.
,?????????????????????????? പോളി പോളി പോളി.
പറയാൻ വാക്കുകൾ ഇല്ല..വാക്കുകൾക്കതീതമാണ് നിങ്ങൾ…മാലാഖയുടെ കാമുകാ.. നമിക്കുന്നു….