MOONLIGHT IX (മാലാഖയുടെ കാമുകൻ ) 722

മൂന്ന് പെരും അത് ഒരുമിച്ച് ഉരുവിട്ട് കൊണ്ട് അവരുടെ കൈകൾ വെയിലാക്ക് നേരെ നീട്ടി..

മിന്നൽ പായും പോലെ ആണ് മൂവരുടെയും കയ്യിൽ നിന്നും തീ പാഞ്ഞു ചെന്ന് വെയിലായുടെ ദേഹത്തേക്ക് പടർന്ന് കയറിയത്..

“ആആആ…”

അവളുടെ വേദന നിറഞ്ഞ നിലവിളി അവിടെ മുഴങ്ങി..

അവർ നിവർത്തി പിടിച്ചിരുന്ന വിരലുകൾ കൂട്ടി പിടിച്ചു കൈകൾ ചുരുക്കിയപ്പോൾ അഗ്നി വല്ലാത്ത ഒരു ഭാവത്തോടെ വെയിലായെ മുഴുവൻ ആയി വിഴുങ്ങി.. നിമിഷ നേരം കൊണ്ട് കരിഞ്ഞു പോയ വെയിലാ നിലത്തേക്ക് വെറും ചാരം ആയി വീണു..

അവളെ ഇല്ലാതെ ആക്കാൻ സർവ്വ ശക്തിയും എടുത്ത മൂൺലൈറ്റും ജൂഹിയും താഴേക്ക് വീണപ്പോൾ എലനോർ സ്പിയർ കയ്യിൽ എടുത്ത് അവിടേക്ക് നോക്കി നിന്ന മെറിനെ നോക്കി..

മെറിൻ ലിസയെ വലിച്ച് പൊക്കി.. ആർവനെയും വലിച്ച് പൊക്കി മെറിൻ എലനോറിനെ നോക്കി..

അവൾ നിലത്ത് കിടന്ന മൂൺലൈറ്റിനെയും ജൂഹിയെയും നോക്കി നിൽക്കുക ആയിരുന്നു..

•••

വയലിൻ വന്നതോടെ ഇലവനുകൾ വല്ലാത്ത ആവേശത്തിൽ ആയിരുന്നു..

അത്ര നേരം വാൾ കൊണ്ട് പോരാടിയ യുവതികൾ ഇപ്പോൾ മാജിക്‌ കൊണ്ടാണ് പോരാടുന്നത്.. വയലിൻ എഴുന്നേറ്റതോടെ അവരുടെ ശക്തികൾ തിരികെ വന്നു എന്ന് അവർക്ക് തോന്നി..

കൂടുതൽ ആർമി അവിടേക്ക് വന്നപ്പോൾ വയലിൻ പെട്ടെന്ന് കൈകൾ ഉയർത്തി.. അത് കണ്ട ഇലവനുകൾ പെട്ടെന്ന് യുദ്ധം നിർത്തി..

അതെ പോലെ തന്നെ എല്ലാവരും പുറകോട്ട് ഓടി മാറി.. വയലിൻ മാത്രം മുൻപിൽ നിന്നു.. ആർമി തൊട്ട് അരികിൽ എത്തിയിരുന്നു…

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.