MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

MOONLIGHT IV

മാലാഖയുടെ കാമുകൻ

Previous Part  

 

Moonlight

“ഫ്ലാറ്റ് നമ്പർ  B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി.. അവിടെ ചെന്ന് ഒരാളെ കാണാൻ പറഞ്ഞു..”

 

“കൊച്ചിയിലോ ആരെ..?”

 

അത് കേട്ടപ്പോൾ എല്ലാവരും സംശയത്തോടെ ഒരുമിച്ചു ചോദിച്ചു.. 

 

“മീനാക്ഷി..”

 

“മീനാക്ഷി..? അതാരാ.. കണ്ടിട്ട് എന്ത് പറയാൻ..?”

 

ജെയിംസ് സംശയത്തോടെ ജൂഹിയെ നോക്കി..

 

“അത് മാത്രം ആണ് പറഞ്ഞത് ജെയിംസ്.. അവിടെ ചെന്ന് മീനാക്ഷി എന്ന വെക്തിയെ കാണാൻ പറഞ്ഞു.. എനിക്ക് തോന്നുന്നത് അവൾക്ക് സഹായിക്കാൻ കഴിയും എന്നാണ് എന്നാ..”

 

“സഹായം അവർക്ക് ആണോ..? അതോ എൽവിഷ് ജനതക്കോ..?”

 

ജാക്ക് അവളെ നോക്കി ചോദിച്ചു.

 

“ആയിരിക്കും.. കഷ്ടം അല്ലെ അവരുടെ കാര്യം.. പാവങ്ങൾ..”

 

ജൂഹി അത് പറഞ്ഞപ്പോൾ എല്ലാവരും ജെയിംസിനെ നോക്കി..

 

“ജെയിംസ്.. നീയാണ് ഞങ്ങളുടെ ബോസ്സ്.. പറ എന്താണ് വേണ്ടത് എന്ന്..”

 

എല്ലാവരും ജെയിംസിനെ നോക്കി..

 

“എനിക്ക് വിശക്കുന്നുണ്ട്.. നമുക്ക് എന്തെങ്കിലും കഴിച്ചാലോ..?”

 

അയാൾ പുഞ്ചിരിയോടെ ചുറ്റിനും നോക്കി.. അവർ സമ്മതത്തോടെ ബാഗ് ഓപ്പൺ ചെയ്തു പാക്കറ്റുകൾ പുറത്തേക്ക് എടുത്തു..

 

ഒരു കൊച്ച് ടെന്റ് അവർ അവിടെ അടിച്ച ശേഷം ഭക്ഷണം ചൂടാക്കാൻ വച്ചു..

 

അത് തയാർ ആയപ്പോൾ അവർ അത് പതിയെ കഴിക്കാൻ തുടങ്ങി..

 

“ഈ ലോകത്ത് മറ്റുള്ളവർ ചിലർ എന്തൊക്കെയോ സ്ഥാനങ്ങളിൽ ഉണ്ടെന്ന് അല്ലെ അവർ പറഞ്ഞത്..? ആ കൂട്ടത്തിൽ നമ്മൾ ഭാഗ്യം ഉള്ളവർ ആണ്..

27 Comments

Comments are closed.