MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 857

MOONLIGHT CLIMAX

മാലാഖയുടെ കാമുകൻ

Previous Part 

Moonlight

“സഹോദരിമാരെ.. മറ്റു രണ്ട് ലോകങ്ങളിൽ രണ്ട് മക്കൾ ഉണ്ടെന്ന് പിതാവ് മരണപെടും മുൻപേ എന്നോട് പറഞ്ഞിരുന്നു..”

 

വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും അവളെ തന്നെ നോക്കി ആകാംഷയോടെ നിന്നു.. വയലിൻ ഇരുവരെയും ഒന്ന് നോക്കി..

 

“ഭൂമിയിൽ മനുഷ്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി..

അതെ പോലെ അമ്മന്യ ഗ്രഹത്തിൽ അമ്മന്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി..

ഭാവിയിൽ നിങ്ങൾ എല്ലാം ഒരുമിച്ച് യുദ്ധങ്ങൾ നേരിടേണ്ടി വരും എന്ന് പിതാവ് മരണപെടും മുൻപേ പറഞ്ഞിരുന്നു..”

 

വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും കണ്ണിൽ കണ്ണിൽ നോക്കി.. അവർക്ക് അതിശയം തോന്നി. അപ്പോൾ പിതാവിന് അവരെപ്പറ്റി അറിയാമായിരുന്നു.. 

 

“പിതാവ് നിങ്ങളെ ഉപക്ഷിച്ചത് ഒന്നും അല്ല.. ശക്തകൾ ആയി വളരാൻ വേണ്ടിയാണ് നിങ്ങളെ അദ്ദേഹം പരിചരിക്കാതെ ഇരുന്നത്.. പക്ഷെ അദേഹത്തിന്റെ കാവൽ നിങ്ങൾക്ക് ഉണ്ടായിരുന്നു.. എന്നും.. അത് ഒന്ന് ആലോചിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും..”

 

അവൾ ഒന്ന് നിർത്തി..

 

“അന്ന് ജൂഹിയെ കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു നീ എന്റെ സഹോദരി ആണെന്ന്…. പക്ഷെ എന്റെ ആരോഗ്യം വളരെ മോശം ആയിരുന്നു..

 

കൂടാതെ അന്ന് ഞാൻ ഒപ്പം നിർത്തിയിരുന്നു എങ്കിൽ നിനക്ക് ഈ ശക്തികൾ ഒന്നും ഉണ്ടാവില്ലായിരുന്നു.. നീ കടന്ന് വന്ന സാഹചര്യം ആണ് നിനക്ക് ഈ ശക്തികൾ തന്നത്.. നീ ഇലവനുകളുടെ രാജാകുമാരി ആണ് ജൂഹി..”

 

വയലിൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാൻ ആകാതെ നിന്നു പോയി..

 

“നിങ്ങളെ രാജകുമാരിമാർ ആയി വാഴിക്കുന്ന ചടങ്ങ് നടക്കും..

 

ഞാനും ഈ എൽവിഷ് ലോകവും നിങ്ങൾ രണ്ട് പേരോടും കടപ്പെട്ടിരിക്കുന്നു.. ഇത് നിങ്ങളുടെ അവകാശത്തിൽ ഉള്ള ലോകം തന്നെയാണ്.. അതിനാൽ എന്റെ പിതാവ് ഞങ്ങൾക്ക് തന്ന പേരിൽ നിങ്ങൾക്കും അവകാശം ഉണ്ട്..”

 

വയലിൻ പുഞ്ചിരിയോടെ അത് പറഞ്ഞു എഴുന്നേറ്റ് നിന്നു..

 

ഉടനെ എൽഫ് യുവതികളിൽ ചിലർ അവിടേക്ക് വന്ന ശേഷം തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന രണ്ട് കിരീടം അടങ്ങിയ താലം നീട്ടി നിന്നു..

48 Comments

  1. Nice story
    Can you please continue Niyogam
    We need part 4
    Waiting

  2. Deyy kamukkaa ?

  3. ആരെങ്കിലും പ്രൊഫൈൽ പിക് സെറ്റ് ആകുന്നത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് ?

    1. WordPress il aayirunnu ..try it

  4. Your stories are the most awaited together with aparajithan(plz don’t mind).
    It’s beyond words, You are simply opening a multiverse in front. Good bless you.
    Awaiting the upcoming battles with myth, mystery, heroes and legends.
    God bless you

  5. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. Thor?????❤️?

  7. ത്രില്ലടിപ്പിച്ചു കളഞ്ഞല്ലോ എന്റെ പൊന്നുടാവേ…
    ശരിക്കും ഒരു വണ്ടർ വേൾഡ് ടൂർ കഴിഞ്ഞ പോലെയുണ്ട്

  8. സീൻ തന്നെ mahn….
    ആദ്യം ടൈറ്റില്കണ്ടപ്പൊ
    വിചാരിച്ചത് ലൗ സ്റ്റോറി ആയിരിക്കുമെന്നാണ്.എന്നൽ ക്ലൈമാക്സ് ന് ശേഷം ആണ് വായിക്കാൻ തുടങ്ങിയത്.എന്താ പറയാ ഇല്ലവരേം കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം ,പിന്നെ ഇടക്കുള്ള ഓരോരുത്തരുടെ എൻട്രി scne കളും രോമാൻജിഫൈകേഷൻ തന്നെ ആയിരുന്നു.ശക്തരായ ശത്രുക്കളെയും പുതിയ charachters നെയും konduvannathil വളരെ വളരെ സന്തോഷം,എങ്കിലും നായകൻ nammaude റോഷൻ തന്നെ ആകുമല്ലോ…. പിന്നെ അവനെ സ്നേഹിക്കുന്നവരും?.പിന്നെ ലൗ സീൻസ് ഒന്നും illathathiil സങ്കടം ഉണ്ട് കേട്ടോ.ഇനിയും തിരിച്ചുവരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ…അല്ലെങ്കിലും mk yude stories onnum avasanikkunnillallloo ?.എല്ലാത്തിൻ്റെയും അവസാനം ഒരു spark ഇട്ടിട്ട് അങ്ങ് പോകും,ഒരു തീ ആക്കിമാറ്റാനായി?.ഈ mk univers(MKU) iniyum യുദ്ധങ്ങൾ നേരിടട്ടെ,സമാധാനം കൊണ്ടുവരട്ടെ… അതുപോലെതന്നെ റോഷൻ്റെ നിയോഗം തുടരട്ടെ.ഇതൊരു നിയോഗമാണ് ….
    -story teller

  9. ഇത്രയും ഭംഗി ആയി അവസാനിപ്പിച്ചതിന് എംകെ ഏട്ടന് എന്റെ ഹൃദയം ❤️.
    Moonlight Season 2 … കാത്തിരിക്കുന്നു. ?❤️

  10. Thor ഉണ്ടെങ്കിൽ Lokiയും കാണണമെല്ലോ ?

  11. MK universe ?♥️

  12. പറയാൻ വാക്കുകകൾ കിട്ടുന്നില്ല ❤️❤️❤️❤️❤️❤️❤️❤️MK ഇഷ്ട്ടമായി ഒരുപാട് ഒരുപാട്. ഇനിയും കാത്തിരിക്കും നിയോഗം ടീമിനെ എല്ലാവരെയും കൊണ്ടുവരും എന്ന് വിശ്വസിക്കുന്നു. നമ്മുടെ ചെക്കനും ടീമും ഉണ്ടാവുമ്പോൾ കഥ പൊളിയാണ്.ഇനിയും ഞങ്ങളെ അത്ഭുതപെടുത്തുന്നതുപോലെ എഴുതാൻ MK നിങ്ങൾക്ക് കഴിയട്ടെ.

  13. Hemmeee … Ithippp mk universe aanallo…. Shyoooo sherikkum goose bumbs… Waiting for the biggest battle ever⚡⚡⚡

  14. നീലകുറുക്കൻ

    നിന്നെ ഞാൻ കണ്ടെത്തി. നേരെ കേറി ആദ്യം മുതലുള്ള സകലതും വായിച്ചു തീർക്കുകയാണ്.. ☺️☺️

  15. നീലകുറുക്കൻ

    നിന്നെ ഞാൻ pl ൽ കണ്ടെത്തി. നേരെ കേറി ആദ്യം മുതലുള്ള സകലതും വായിച്ചു തീർക്കുകയാണ്.. ☺️☺️

    1. Niyogam uncensored evide kittum?

  16. THIS IS MK UNIVERSE ????❤️❤️??

  17. ഉണ്ണിക്കുട്ടൻ

    കൂടുതൽ ഒന്നും പറയുന്നില്ല.. അണ്ണാ… ഒരിക്കൽ കൂടി ഞങ്ങളെ സ്വപ്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി….

  18. Onnum parayan illa….❤️❤️❤️❤️❤️❤️❤️❤️❤️

  19. Dear M K what a sweet ending.. waiting for next season
    With love The tiger ???

  20. Super ? waitting???

  21. Super,,, ? waitting???

  22. Very good. Waiting for new stories..

  23. ഒന്നും പറയുന്നില്ല. ഇത്രമാത്രം ഗംഭീരം.

  24. Waiting for next adventure.

    1. ??❤❤❤❤❤❤❤

    2. അസാധ്യം… അതിഗംഭീരം… അതിമനോഹരം… അടുത്ത വരവിനായി കാത്തിരിക്കുന്നു… വൈകിപ്പിക്കില്ലെന്ന പ്രതീക്ഷകളോടെ.. ഒരു സംശയം കൂടി ചോദിച്ചോട്ടെ. ഇവയെല്ലാം ( പ്രസിദ്ധീകരിച്ചു കഴിഞ്ഞവ)ഒരൊറ്റ കഥയായി pdf ൽ അപ്‌ലോഡ് ചെയ്തു കൂടെ?… പിന്നീട് വീണ്ടും വീണ്ടും വായിക്കണമെന്ന് തോന്നുന്ന എന്നെപ്പോലുള്ളവർക്ക് അതൊരു വലിയ കാര്യമാകും.. എഴുതുന്നവർ ഇക്കാര്യം കൂടി ഒന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

      1. It’s my request too

Comments are closed.