ലച്ചൂ ഇറങ്ങിവരാൻ തയ്യാറാണോ നീ എന്റെ കൂടെ…
ഇല്ല കണ്ണാ ഇറങ്ങി ഞാൻ വരില്ല..
ഇറങ്ങി ഞാൻ വന്നാൽ എന്റെ അമ്മയെ
പിന്നെ എനിക്ക് കാണാൻ കഴിയില്ല
എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞാൽ അമ്മ ചെയ്യും….
അപ്പൊ പിന്നെ എന്താ ഞാൻ ചെയ്യേണ്ടത് ലച്ചൂ…
നീ പാർട്ടിക്കാരെ വിട്ട് ഏട്ടനോടും വല്യച്ചനോടും
സംസാരിക്കാൻ പറ പാർട്ടിക്കാർ പറഞ്ഞാൽ അവര് കേൾക്കും ഉറപ്പാ…
ശരി എങ്കിൽ ഞാൻ അങ്ങനെ ഒന്ന് അന്വേഷിച്ചു നോക്കട്ടെ എങ്കിൽ…
ശരി കണ്ണാ ഞാൻ പിന്നെ വിളിക്കാം ആരേലും കണ്ടാൽ പ്രശ്നമാണ്…
****
അപ്രതീക്ഷിതമായി വന്ന
കല്യാണാലോചന വീട്ടിലും
എല്ലാർക്കും ഇഷ്ടമായി
ചെകുത്താനും കടലിനും നടുവിലെന്ന
പോലെ പെട്ട ലക്ഷ്മി ഫോണെടുത്തു
കണ്ണനെ വിളിച്ചു
കണ്ണാ എന്റെ കല്യാണം ഏകദേശം
ഉറപ്പിക്കുന്ന മട്ടിലാണ് ഉള്ളത്
നീ അവരെ വിട്ട് അന്വേഷിപ്പിച്ചില്ലേ…
വൈകിപ്പോയി ലച്ചൂ ഞാൻ…..
നിന്റെ കല്യാണം ആരുമായിട്ടോ പറഞ്ഞുറപ്പിച്ചു എന്നാണ് അവർക്ക് കിട്ടിയ റിസൾട്ട്…
നിന്ന നിൽപ്പിൽ ഭൂമി താഴ്ന്നു പോകുന്നത്
പോലെ തോന്നി ലക്ഷ്മിക്ക്
മറുതലയ്ക്കൽ കണ്ണന്റെ ശബ്ദം ഇടറി…
ലച്ചൂ ഇറങ്ങി വരാൻ പറ്റുമോ എന്റെ കൂടെ….
മറുപടി ഒന്നും പറയാനാവാതെ ലക്ഷ്മി
ഫോണും പിടിച്ചു നിന്നു…
കല്യാണത്തിന് ഒരാഴ്ച മാത്രം
ബാക്കി നിൽക്കെ ലക്ഷ്മി
ഫോണെടുത്തു കണ്ണനെ വിളിച്ചു…
കണ്ണാ…
ആ ലച്ചൂ….
ഇടറിയ ശബ്ദത്തോടെ കണ്ണൻ തുടർന്നു
സുഖാണോ…
മ്മ്മ് എനിക്ക് കണ്ണനെ അവസാനമായി ഒന്ന് കാണണം….
നാളെ ഒന്ന് തലശ്ശേരി വരുമോ…
വരാം….
കണ്ണൻ തലശ്ശേരി സ്റ്റാൻഡിൽ എത്തിയതും സ്റ്റാൻഡിൽ നിൽക്കുന്ന ലക്ഷ്മിക്ക് അടുത്തേയ്ക്ക് നടന്നു…
അടുത്തെത്തിയതും ഗദ്ഗദത്താൽ സംസാരിക്കാൻ നന്നേ ബുദ്ധിമുട്ടി…
നമുക്ക് എങ്ങോട്ടെങ്കിലും മാറി ഇരുന്ന് സംസാരിക്കാം..
കുറെ സമയത്തെ മൗനത്തിനു ശേഷം ലക്ഷ്മി പറഞ്ഞു
കണ്ണൻ എന്നോട് ക്ഷമിക്കണം
എന്റെ നിവൃത്തി കേട് കൊണ്ടാണ്
എനിക്ക് ഇതിന് സമ്മതിക്കേണ്ടി വന്നത്…
എനിക്കറിയില്ലേ ലച്ചൂ അത്…
കണ്ണന്റെ കൂടെ ഇറങ്ങിവരണം എന്നെനിക്കുണ്ട്
പക്ഷേ ഞാൻ ഇറങ്ങിവന്നാൽ എന്റെ അമ്മ…
നന്ദുന് പിന്നെ ആരുമുണ്ടാകില്ല….
ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല….
നീ ചെയ്യുന്നതാണ് ലച്ചൂ ശരി
നിന്റെ ഇഷ്ടത്തിന് വേണ്ടി നീ എല്ലാരേയും സങ്കടപ്പെടുത്തുന്നില്ലല്ലോ
നിന്റെ ഇഷ്ടം വേണ്ടെന്ന് വച്ച് അവർക്ക് വേണ്ടി മാറുകയല്ലേ…
കണ്ണാ ഞാൻ…..
വെറുക്കരുത് എന്നെ…
ഹേയ് നിന്നെ വെറുക്കാനോ
നിന്നെ എനിക്ക് അങ്ങനെ വെറുക്കാൻ ഒന്നും പറ്റില്ല എപ്പോഴും ഇഷ്ടമേയുള്ളു
നിന്നെ പോലൊരു പെണ്ണിനെ കിട്ടുന്നവൻ ഭാഗ്യവാനാണ്….
വേണ്ട കണ്ണാ ഇനിയൊന്നും പറയേണ്ട സഹിക്കാൻ കഴിയില്ല എനിക്ക്….
മ്മ്മ് നിനക്ക് നല്ലതേ വരൂ ലച്ചൂ…
ഇരുന്നിടത് നിന്നും എണീറ്റ ലക്ഷ്മി
ഒരു കല്യാണക്കുറിയെടുത്തു കണ്ണന് നേരെ നീട്ടി എന്റെ കല്യാണക്കുറിയാണ്…
അത് കൈ നീട്ടി വാങ്ങുമ്പോൾ കണ്ണന്റെ കൈകൾ വിറച്ചു…
പിന്നെ കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട മൂക്കുത്തി
ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്
ഇല്ലെങ്കിൽ അത് കാണുമ്പോൾ എനിക്ക് സഹിക്കില്ല…..
അവസാനമായി യാത്ര പറഞ്ഞു നീങ്ങിയ
ലക്ഷ്മിയെ ഒരു ജീവച്ഛവം കണക്കെ
കണ്ണൻ നോക്കിയിരുന്നു….
****
കണ്ണാ നീ ഉറങ്ങുന്നില്ലേ
എന്താ നീ ലൈറ്റ് off ചെയ്യാത്തത്…
ഞാൻ ഉറങ്ങിക്കോളാം അമ്മേ…
നാളെ ലച്ചൂന്റെ കല്യാണല്ലേ
പഴയ ചില കാര്യങ്ങൾ ആലോചിച്ചു കിടന്നു പോയതാണ്….
പോട്ടെടാ മോനെ നമുക്കത് വിധിച്ചിട്ടില്ല
എന്റെ മോൻ ലൈറ്റ് off ചെയ്തു കിടന്നുറങ്ങു….
ലൈറ്റ് off ചെയ്തു കിടക്കാൻ സമയത്ത്
ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചു കണ്ണൻ കട്ടിലിലേക്ക് ചാഞ്ഞു…
ചേച്ചി കണ്ണൻ എവിടെ…
ആ അഭിയോ…
നീയെന്താ അഭി രാവിലെ തന്നെ…
അതൊക്കെ പറയാം അവനെവിടെ….
ഓ അവൻ ഇതുവരെ എണീറ്റില്ല
ഉറക്കമാണ്
നീയെന്താടാ ഇത്ര രാവിലെ തന്നെ…..
ഒന്നുല്ല ഞാൻ പറയാം…..
വീട്ടിനുള്ളിലേക്ക് കേറിയ അഭി
കണ്ണന്റെ റൂമിലേക്ക് കേറി…
ഡാ കണ്ണാ…
എണീക്ക് ഒരു കാര്യം പറയാൻ ഉണ്ട്…
എന്താടാ എന്താ കാര്യം…
നിന്റെ ഫോണെന്താ ഓഫാക്കി വച്ചേക്കുന്നത്….
ഓ അതിന്നലെ ചാർജ് ചെയ്യാൻ മറന്നു
നീ കാര്യം എന്താണെന്നു പറ…
ഡാ കാര്യം കുറച്ചു സീരിയസ് ആണ്….
നീ എന്താണെന്നു പറയെടാ….