?മിത്ര [കർണ്ണൻ] 79

അവളുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കുബോൾ പകരം തരാറുള്ള ചുടു ചുംബനങ്ങൾ… കുസൃതി കാണിച്ച് മുന്നിൽ വന്ന് നിന്നുള്ള അവളുടെ ആ കള്ള നോട്ടം…

രാത്രിയുടെ യാമങ്ങളിൽ അവളുടെ മുഖം കൈകുമ്പിളിൽ കവർന്നെടുത്ത് നിക്കുമ്പോൾ വിറക്കുന്ന അധരങ്ങളിലും പിടക്കുന്ന മാൻപേട മിഴികളിലും ഞാൻ കണ്ടിട്ടുണ്ട് അവൾക്കെന്നോടുള്ള പ്രണയം.

ഓരോ സ്പർശനവും…. തലോടലുകളും… ചുംബനവും… വിളമ്പുന്ന ആഹാരവും ഇവയെല്ലാം സ്നേഹത്തിൽ ചാലിച്ച് അവളെനിക്ക് നൽകുന്നത് കണ്ട് ഏത് ദൈവങ്ങൾക്കാണ് എന്നോട് അസൂയ തോന്നിയത്

ഒരു കാലത്തിനും മായ്ക്കാനാവില്ല… രണ്ട് ശരീരവും ഒരു മനസുമായി ഞങ്ങൾ രചിച്ച പ്രണയ കാവ്യങ്ങൾ..

” മിത്രേ…………..”

ബാൽക്കണിയിലെ കൈവരികൾ ഞെരിച്ച് നഖങ്ങൾ ആഴത്തിലിറക്കി മിത്രയെ വിളിച്ച് ഉറക്കെ അലറി കരയുമ്പോൾ എന്റെ ശബ്ദം പുറത്ത് വന്നില്ല…. കണ്ണുനീരൊഴുക്കാൻ മിഴികൾ വിസമ്മതിച്ചു. ഭ്രാന്തമായ അവസ്ഥയിൽ വിദൂരതയിലേക്ക് നോക്കി ഭിത്തിയിൽ ചാരി തളർന്ന് ഇരിക്കുമ്പോൾ എന്റെ മനസ്സ് വേറേതോ ലോകത്തെത്തി.

സാധ്വനത്തിന്റെ ഒരു തണുത്ത കര സ്പർശനം തോളിൽ അമർന്നപ്പോൾ ഞാൻ ഞെട്ടി എഴുനേറ്റു.

അവളെ കണ്ടപ്പോൾ എനിക്കൊന്നും പറയാൻ പറ്റുന്നില്ല തൊണ്ട വറ്റി വരണ്ടു… വായിലെ ജല കണികകൾ കടമെടുത്തപോലെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാനവളെ കെട്ടിപിടിച്ച് കരഞ്ഞു.

അല്പ നേരം അങ്ങനെ നിന്ന ശേഷം അവളെന്നെ അടർത്തി മാറ്റി.. നിറഞ്ഞ കണ്ണുകളോടെ കുറച്ച് നേരം അവളെന്നെ തന്നെ ഉറ്റുനോക്കി നിന്നു.

” വാ ഏട്ടാ നമുക്ക് മുകളിലേക്ക് പോകാം “

അതും പറഞ്ഞ് കുറച്ച് ദൂരം നടന്ന ശേഷം ചലനമില്ലാതെ അവിടെ തന്നെ നിൽക്കുന്ന എന്നെ ഒന്ന് തിരിഞ്ഞ് നോക്കി വീണ്ടും മുകളിലേക്ക് നടന്നു.

യാധ്രികമായി ഞാനും അവൾക്ക് പിന്നാലെ മുകളിലേക്കെത്തി.

അൽപ ദൂരം നടന്ന് ഭിത്തിയിൽ ചാരി ഞാൻ താഴേക്ക് നോക്കി നിന്നു. അവൾ വന്നെന്റെ
കരവലയത്തിനുള്ളിൽ കയറി എന്റെ മാറോട് ചേർന്ന് നിന്നു. കുറച്ച് നേരം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല.

“എന്നോടുള്ള ദേവേട്ടന്റെ പിണക്കം ഇതുവരെ മാറിയില്ലേ “

” എവിടെ പോയി മിത്രാ നീ എന്നെ വിട്ട് ഇത്ര ദിവസം “

താഴെ ദിവങ്ങൾക്കു മുൻപ് കത്തിയെരിഞ്ഞു കഴിഞ്ഞ പട്ടട നോക്കി ഞാനത് ചോദിക്കുമ്പോൾ
ഒരു നിമിഷം അങ്ങോട്ട് നോക്കിയ ശഷം മറുപടി ഒരു ചിരിയിലൊതുക്കി അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു.

ഞാനവളെയും ചേർത്ത് പിടിച്ച് നടന്ന് താഴേക്ക് എത്തി. ഫ്രഞ്ച് ജനൽ പാളികളിൽ കൂടി അരിച്ചിറങ്ങുന്ന നിലാ വെളിച്ചത്തിൽ ചുമരിൽ കിടക്കുന്ന ചിത്രം വ്യക്തമായി കാണാം.

ഞാൻ ചുമരിൽ മാലയിട്ട് തൂക്കിയ മിത്രയുടെയും എന്റെയും ചിത്രങ്ങൾ നോക്കി ഒന്ന് മന്ദഹസിച്ചു

“” മരണമേ… നിന്നെക്കൊണ്ടും… കഴിഞ്ഞില്ലലോ… ഞങ്ങളെ… തമ്മിൽ… അകറ്റാൻ.. “”

༆കർണ്ണൻ࿐

9 Comments

  1. Akhil Etta adipoli aayi,vayichu kazhinjappo kannu niranju..,oru valiya Pranaya katha vayicha feel ee cherukathayil ninnum kitti…..sheriyan maranathin polum nammalil ninnum nammal athmarthamayi snehichavare akattan kazhiyilla.❤️❤️❤️

    1. ༆കർണ്ണൻ࿐

      കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം
      ♥️♥️♥️

      എന്നാലും ക്രെഡിറ്റ് അഖിലിനു കൊടുത്തു കളഞ്ഞല്ലൊ ?

      1. Kkyil ezhuthiya kadha നിർത്തിയോ?

      2. Just awesome ??

  2. ♥♥♥♥♥

    1. ༆കർണ്ണൻ࿐

      ???

  3. Hai bro help me also to publish my story

    1. ꧁༺അഖിൽ ༻꧂

      @kalkki
      ചെക്ക് write to us

  4. കൊള്ളാം ബ്രോ..
    നന്നായിട്ടുണ്ട്..നല്ല ഭാഷ..വലിച്ചുനീട്ടാതെ വൃത്തിയായി കഥ പറഞ്ഞു..??
    അടുത്ത തവണ അക്ഷരത്തെറ്റുകൾ വരുന്നത് കൂടി ശ്രദ്ധിക്കണെ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Comments are closed.