അവൻ :രാവിലെയോ 11 മണി ആയി m*@% ഇന്നലെ പറഞ്ഞത് ഒക്കെ മറന്നോ
അപ്പോളാണ് ഞാനും സമയം നോക്കിയത് ഇന്നലെ അവനോട് അവന്റെ കൂടെ ഒരു സ്ഥലം വരെ പോവാൻ കൂട്ടുവരാം ഇന്ന് പറഞ്ഞിരുന്നു
ഡാ ഒരു 30 മിനിറ്റിൽ ഞാൻ എത്താം നീ ഒരുങ്ങി നില്ക്കു എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് മുറി വിട്ട് ഇറങ്ങി
ഹാളിൽ അപ്പൻ പത്രം വായിച്ചു ഇരിപ്പുണ്ട് എന്നെ കണ്ടപ്പോ ഒന്നും നോക്കി പുച്ഛിച്ചു. പിന്നേം വായന തുടർന്ന് . നമ്മൾ ആരാ മോൻ തിരിച്ചും കൊടുത്തു ഒരു ലോഡ് പുച്ഛം ???
നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. അമ്മയോട് കാര്യം പറഞ്ഞു കുളിച്ചു മാറ്റി ചായയും കുടിച് ബൈക്കും എടുത്ത് ഇറങ്ങി അവന്റെ വീട്ടിലേക്……!
എന്നെ കാത്ത് എന്നോണം അവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വേഗം ഇറങ്ങി പോവും വഴി ഞാൻ അവനോട് ചോദിച്ചു
അളിയാ എങ്ങോട്ട് ആണ് എന്തേലും സാധനം വാങ്ങാൻ ആണോ
അവൻ : അല്ല അളിയാ നമ്മൾ ഇപ്പൊ പോവുന്നത് ഒരു കല്യാണത്തിനാണ് അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ളതാണ് നിന്നോട് പറഞ്ഞാൽ നീ വരില്ല എന്ന് അറിയാമായിരുന്നു അതാ അപ്പൊ പറയാതെ ഇപ്പോൾ പറഞ്ഞത്
ഞാൻ പെട്ടന്ന് വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി അവനോട് പറഞ്ഞു : എടാ നിനക്ക് അറിയാവുന്നത് അല്ലെ എന്റെ കാര്യം എനിക്ക് ഈ ഒരുപാട് ആളുകളെ കാണുമ്പോൾ തന്നെ വിറക്കും അതാ എന്റെ പ്രശ്നം
അവൻ : അളിയാ അങ്ങനെ പറയരുത് എനിക്ക് ഇത്ര ദൂരം ഒറ്റക്ക് പോവാൻ മടി ആയത് കൊണ്ട് അല്ലെ നീ പേടിക്കണ്ട എന്റെ കൂടെ നിന്നാൽ മതി പ്ലീസ് അളിയാ
മനസില്ല മനസോടെ ആണെങ്കിലും ഞാൻ സമ്മതിച്ചു കാരണം ആകെ ഉള്ള ഫ്രണ്ട് അവൻ ആണ് അവൻ കൂടെ പോയാൽ പിന്നെ ഞാൻ പിന്നെയും പഴയ അവസ്ഥയിലേക്ക് പോകും അത് അവനും അറിയാം അതുകൊണ്ട് ആണ് എന്നെ എപ്പോളും കൂടെ കൂട്ടുന്നത്……
അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്ന് ഏകദേശം 1മണിക്കൂർ കൊണ്ട് ഞങ്ങൾ അവിടെ എത്തി……
ഒരു വലിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു കല്യാണം ഞങ്ങൾ കയറിചെല്ലുമ്പോൾ സ്വീകരിക്കാൻ നിൽക്കുന്ന കല്യാണ പെണ്ണിന്റെ അച്ഛൻ അവനെ കണ്ടു ചിരിച് വിശേഷങ്ങൾ തിരക്കി ഞാൻ ആരാണ് എന്നൊക്കെ ചോദിച്ചു അതിനെല്ലാം ഉത്തരം നൽകിയത് അവൻ ആയിരുന്നു….
പുറമെ വലിയ പ്രശ്നം ഒന്നും ഇല്ലെങ്കിലും എന്റ്റെ ഉള്ളിൽ തീ ആയിരുന്നു എന്തോ ഒരുതരം അവസ്ഥ ചുറ്റുമുള്ളവർ നമ്മളെ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നുന്നു ( സെരിക്കും അനുഭവസ്ഥർ ഉണ്ടെകിൽ മനസിലാവും ?) അങ്ങനെ അവിടെ നിൽക്കുമ്പോൾ ആണ് ഒരു കാറ്ററിങ് ബോയ് “WELCOME DRINK” ആയി വന്നത് ഞാനും അവനും എടുത്തു ഒരു സൈഡിലോട്ട് തിരിഞ്ഞു നടന്നു പെട്ടന്ന് ആരോ എന്നെ വന്നു ഇടിച്ചു ക്ലാസ്സ് എന്റെ കയ്യിന്നു പോയി ഇടിച്ച ആളുടെ ദേഹത്തേക്ക് മറിഞ്ഞു ഞാൻ പെട്ടന്ന് തല ഉയർത്തി നോക്കി
ഠപ്പേ
കവിളിലേ. തരിപ്പ് അത് പതിയെ അത് വേദനയിലേക്ക് വഴി മാറുന്നു
അതെ എനിക്ക് ഒരു അടികിട്ടിയിരുന്നു……….!
തല ചുറ്റന്നത് പോലെ തോന്നി പതിയെ ഞാൻ ബോധം കേട്ട് വീണു.
Nb:- ആദ്യം ആയിട്ടാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവും എന്ന് അറിയാം തുടരെ നന്നാക്കാൻ ശ്രമിക്കാം വായിച്ചിട്ട് എല്ലാരും അഭിപ്രായം parayaneeee??
❤️
പേജ് കൂട്ടി അടുത്ത പാർട്ട് പോന്നോട്ടെ….
?? അടി പിന്നെ പ്രണയം ?
തുടക്കം കൊള്ളാം നല്ല അവതരണം ???അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ?♥️♥️♥️♥️♥️♥️♥️
❤️
Adipoli thudakkam❤️❤️
❤️
Nyc beginning….❣️
Waiting…saho