“എന്തായി റൂം കിട്ടിയോ ”
“ഇല്ല കുറച്ചൊന്നു വെയിറ്റ് ചെയ്യേണ്ടി വരും. പ്രീ ബുക്ക് ചെയ്താലേ റൂം കിട്ടോളെന്ന്. പിന്നെ അവർ നോകാം വെയിറ്റ് ചെയ്യാൻ പറഞ്ഞു.”
” ശേ.. കിച്ചു എനിക്ക് നല്ല ഉറക്കം വരണോണ്ട്. പിന്നെ നല്ല പോലെ ട്ടയേർഡാ. ”
ക്ഷീണം അവളുടെ ശബ്ദത്തിൽ നല്ലപോലെ അറിയാൻ പറ്റുമായിരുന്നു.
” നീ പേടിക്കണ്ട ഞാൻ ഒന്ന് അങ്കിളിനെ വിളിച്ചുനോകാം.”
എന്നും പറഞ്ഞു ഞാൻ ഫോണുമെടുത്തു തിരിഞ്ഞതും ഒരാൾ ഞങ്ങളുടെ നേർക്കു നടന്നുവരുന്നത് കണ്ടു.
” റഹീം അങ്കിൾ ” ഞാൻ പറഞ്ഞു.
ഞാൻ നോക്കിനിന്ന സ്ഥലത്തേക്ക് നോക്കി നിളയും എഴുന്നേറ്റു. ഒരു അമ്പതിയഞ്ഞു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. എന്റെ അടുത്തുവന്ന അങ്കിൽ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു. ” എത്രനാളയാടാ കിറുക്കാ നീ പോയിട്ട്, നിനക്കൊന്നു വിളിക്കെങ്കിലും ചെയ്തുടായിരുന്നോ. ” എന്റെ തലക്കിട്ടു ഒന്ന് പതിയെ കൊട്ടികൊണ്ട് അദ്ദേഹം ചോദിച്ചു.
അപ്പയും, മനു അങ്ങിളും, റഹീം അങ്കിളുമായിരുന്നു പണ്ടുതൊട്ടെ വലിയ കൂട്ട്.
അപ്പയുടെ ചൈൽഡ്ഹൂട് ഫ്രണ്ട്സായിരുന്നു
മനു അങ്കിളും , റഹീം അങ്കിളും. അതുണ്ടുതന്നെ ഞാൻ എന്റെ കുട്ടികാലം മുതൽ തന്നെ ഇവരെ കണ്ടാണ് വളർന്നത്.
“പിന്നെ പിന്നെ എന്നേം ഇവളേം ഇവിടന്നു ലെൻഡനിലേക്ക് കേട്ടു കെട്ടിച്ചതിന്റെ പിന്നിൽ അങ്കിളിന്റെ കയ്യുമുണ്ടെന്നെനിക്കറിയാം. ”
“ഹഹഹ… നിന്നെ വീണ്ടും പഴയപോലെ കാണാൻ പറ്റിയതിൽ എനിക്ക് സന്ദോഷമുണ്ടെടാ. അതിന്റെ എല്ലാ ക്രെഡിറ്റും മോൾക്ക് മാത്രമുള്ളതാ ”
അങ്കിൾ നിളയെ നോക്കി പറഞ്ഞു. പക്ഷെ ആള് ഉറക്കംവന്നു കിളിപോയി നിൽക്കുവാ. അവളുടെ നിൽപ്പുകണ്ടു അങ്കിളെന്നോട് ചോദിച്ചു
” അല്ലടാ മോൾക്കെന്തുപറ്റി. വയ്യേ ഹോസ്പിറ്റലിൽ പോണോ ”
” വന്ന ചിരിയടക്കി ഞാൻ പറഞ്ഞു
എന്റെ പോന്നങ്കിളെ ആള് ഉറക്കംവന്നു നിൽക്കുവാ അല്ലാതെ വേറെ ഒരു പ്രോബ്ളവും ഇല്ല. ഇത്രയും നേരം ഫ്ലൈറ്റിൽ ഇരുന്നല്ലേ വന്നേ അതാ. അല്ല ഞങ്ങൾ വന്ന കാര്യം അങ്കിൾ എങ്ങനാ അറിഞ്ഞേ. ഞാൻ അങ്ങോട്ട് വിളിക്കാൻ വരുവായിരുന്നു.”
” ഞാൻ ഇവിടെയുണ്ടായിരുന്നു. അപ്പോഴാ ആരോവന്നു റൂം വേണം ബുക്ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് റിസപ്ഷനിൽ നിന്നും കാൾ വന്നത് പിന്നെ നിന്റെം മോളുടെം പേര് കേട്ടപ്പോൾ ഒരു ഡൌട്ട് അതാ ഞാൻ ഇങ്ങു വന്നേ. അല്ല നിങ്ങളെപ്പോഴാ ലാൻഡ് ചെയ്തേ.”
“എന്റെ പൊന്നങ്കിളെ ദാ ഇപ്പൊ ഒരു 30 മിനിട്സ് ആവും.അല്ല അങ്കിളെ റൂം കിട്ടോ. നല്ല പോലെ ട്ടയേർടാ.”
അപ്പൊത്തന്നെ റൂംബോയ് കീയുമായി വന്നു
Good bro waiting for your next part