??മൗനം സാക്ഷി ?? [Jeevan] 284

വീട്ടിലെത്തിയ അനന്തു ഒന്ന് ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറി. ഷവറിന്റെ ചുവട്ടിൽ നിന്നപ്പോൾ അവന്തികയുടെ മറുപടി അവന്റെ കാതിൽ അലയടിച്ചു, അത് വരേ ഒതുക്കി വച്ച സങ്കടവും പ്രണയവും അണപൊട്ടിയത് പോലെ പുറത്തേക്ക് വന്നു.

അവൻ ഏങ്ങലടിച്ചു കരഞ്ഞു. ഷവറിൽ നിന്നും വീണു കൊണ്ടിരുന്ന വെള്ളം അവന്റെ കണ്ണുനീർ ഒഴുക്കിക്കളഞ്ഞു,  ഒപ്പം വിഷമവും.

 

പിന്നീടുള്ള ദിവസം അനന്തുവിനു അവന്തികയെ ഫേസ് ചെയ്യാൻ തന്നെ ബുദ്ധിമുട്ട് തോന്നി. എങ്കിലും അവളെ കാണാതെ അവന് പറ്റില്ലാരുന്നു. അവൾ കാണാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു.

 

അവന്തിക അനന്തുവിനെയും. അവളുടെ മനസ്സും അവന്റെ പ്രണയത്തിനായി കേഴുകായായിരുന്നു. താപ്പര്യമില്ല എന്ന് അനന്തുവിനോട് പറഞ്ഞ ദിവസം അവന്തിക ആ പറഞ്ഞതോർത്ത്‌ പൊട്ടിപ്പൊട്ടി കരഞ്ഞു. അവനെ ഫേസ് ചെയ്യാൻ അവൾക്കും ആകില്ലായിരുന്നു.

 

അത് അനന്തുവിനോട് ഇഷ്ടമല്ല എന്ന് പറഞ്ഞത് കൊണ്ട് ആയിരുന്നില്ല, പക്ഷേ അവന്റെ ഒരു നോട്ടത്തിൽ അവൾക്കു താൻ പതറിപ്പോകും എന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു.

 

” പ്രിയനേ… നിന്റെ പ്രണയത്തീയുടെ ചൂടിൽ ഈയുള്ളവൾ വെന്തുരുകുകായാണ്… പക്ഷെ ഈ അനാഥപ്പെണ്ണിന് നീ ആഗ്രഹിക്കുന്ന ഒരു ജീവിതം നൽകാൻ ആകില്ല… ഒരിക്കലുമൊരു നല്ല ഭാര്യയാകാനാകില്ല എനിക്ക് … നിനക്കായി ഞാൻ നിന്നെ ഒഴിവാക്കുകയാണ്… എന്നെ സ്നേഹിച്ച, എനിക്ക് സ്വന്തമായവരെ എല്ലാം ഈ ഭാഗ്യമില്ലാത്തവൾക്കു നഷ്ടമായിട്ടേയുള്ളു… ഞാൻ കാരണം ഇനി ആർക്കും നഷ്ടമുണ്ടാകാൻ പാടില്ല…അവന്തികക്ക് എന്നും ഒരു പുരുഷനെ മനസ്സിൽ ഉണ്ടായിട്ടുള്ളൂ… അത് നീ മാത്രമാണ്…  നിന്നെ ഓർത്ത്… നീ തന്ന ഓർമ്മകളോർത്തു മാത്രം  ഇനിയുള്ള കാലം അവന്തിക ജീവിക്കും… ”

അവൾ സ്വയം മനസ്സിലുരുവിട്ടു കൊണ്ടിരുന്നു.

 

<<<<•••>>>>

 

അവന്തികക്ക് പോകാനുള്ള ദിവസം വന്നെത്തി. അന്നേ ദിവസം അനന്തുവിനു ആകെ പരവേശമായിരുന്നു. തൊടുന്നതെല്ലാം അബദ്ധം. ഒന്നിനും ശ്രദ്ധ കൊടുക്കാനാകുന്നില്ല.

മനസ്സ് ആകെ ഒരു മരവിച്ച അവസ്ഥ.

87 Comments

  1. തൃലോക്

    Poliye ❤️

  2. D€ADL¥ CAPTAIN

    Jeeva mwuthe adipoli

  3. ഒരു പാവം പയ്യൻ

    അണ്ണാ കഥ ചുമ്മാ ഒരേ പൊളി ആണ്

  4. ജീവേട്ടാ..

    ഇതിനൊക്കെ കമന്റ് ഇടാൻ എന്റെ കയ്യിൽ ഉള്ള വാക്കുകൾ മതിയാകാതെ വരും, അത്രയും മനോഹരം. ❤️

    ഒട്ടും ബോർ തോന്നാതെ, നല്ല ഫ്ലോ ൽ വായിക്കാൻ സാധിച്ചു..

    ഇവിടെ എടുത്തു പറയേണ്ടത് അനന്തുവിന്റെ വീട്ടുകാരെ ആണ്. തന്റെ. മകന്റെ മനസ്സ് മനസ്സിലാക്കി അവന്റെ ഇഷ്ടത്തിന് കൂട്ടുനിന്ന, ആരും ഇല്ലാത്ത ഒരു കുട്ടിയെ സ്വന്തം മരുമകൾ ആക്കി മോളേ പോലെ നോക്കുന്ന അവരെ ആണ് എനിക്ക് കുടുതൽ ഇഷ്ടപെട്ടത്..

    പിന്നെ അവളുടെ ജീവിതത്തിൽ ഇരുട്ട് നിറച്ചവൻ അതിലേറെ വേദന സഹിച്ചു മരിച്ചു എന്നത് കുറച്ചൊന്നുമല്ല സന്തോഷം തന്നത്..

    ഒരു നിമിഷം ഞാൻ അവന്തിക മരിച്ചു എന്ന് വിചാരിച്ചു. കുട്ടികളെ കൊണ്ട് പെങ്ങൾ എത്തിയത് കൂടി ആയപ്പോൾ ഞാൻ മരണം ഉറപ്പിച്ചിരുന്നു. എന്നാൽ അവിടെ നിങ്ങൾ അവളോട്‌ ദയ കാണിച്ചു. (ഇവിടെ അവളെ കൊന്നിരുന്നേൽ നിങ്ങളെ ഞാനും തീർത്തേനെ )

    അവസാനം മക്കൾക്ക് ടെഡി ബെയർ സമ്മാനം കൊടുത്തത് അടിപൊളി ആയി.

    അടിപൊളി സ്റ്റോറി ❤️

    സ്നേഹത്തോടെ.
    ZAYED ❤️

    1. സയ്ദ് ???
      ഇങ്ങനെ ഓക്കെ വീട്ടുകാർ കാണുമോ.. ഉണ്ടാകില്ല… ബട്ട്‌ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു… അപ്പോൾ ആണ് അനന്തുവിനെ പോലെ നല്ല വ്യക്തികൾ ഉണ്ടാകുന്നത് ❤️… ഈ കഥയിൽ അവന്തികയെ കൊന്നാൽ പിന്നേ എന്നെ എല്ലാരും കൊന്നേനെ… ബൈ ദുബൈ അവളെ അവന്തിക എന്റെ favourite കഥപാത്രം ആണ് ? അതോണ്ട് കൊല്ലില്ല ??? നന്ദി മുത്തേ

  5. Super!!!!!

    1. നന്ദി സുജിത് ???

  6. ഇപ്പോഴാണ് ആലോചിച്ചത് ഈ കഥക്ക് കമന്റ്‌ തന്നിട്ടില്ലലോ എന്ന്….,,,

    ഞാൻ മുൻപ് വായിച്ചിരുന്നു….,,,
    അന്ന് സന്ദർഭം ശരിയല്ലാത്തത് കൊണ്ട് കമന്റ്‌ ചെയ്യുവാൻ പറ്റിയില്ല….,

    അനന്ദുവും അപ്പൂസ്സും അച്ഛനും അമ്മയും അടിപൊളി ആയിരുന്നു…,,,
    മകളെ അവരുടെ ആഗ്രഹത്തിന് വളർത്തി വലുതാക്കി…,,,

    ഒരു അനാഥയായ പെൺകുട്ടിയെ സ്വന്തം മകളെ പോലെ കണ്ടു…,,,

    അവളെ തന്നെ മകന്റെ വധുവാക്കി….❣️❣️❣️❣️

    അവന്തിക..,,,
    ഈ പേരും ഞാനും തമ്മിൽ ചെറിയ ഒരു കണക്ഷൻ ഉണ്ട്…????
    അത് എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല….,,,

    അതുകൊണ്ട് അവന്തിക എന്ന charecter എന്നും എന്റെ മനസ്സിൽ ഉണ്ടാവും…✌️✌️✌️

    സ്റ്റോറി അടിപൊളി ആണ് ❣️❣️❣️❣️

    1. ഞാൻ എന്ത് എഴുതിയാലും നീയുമായി കണക്ഷൻ ആണല്ലോ ??… അവന്തിക പൊളി ആണ് ???… താങ്ക്സ് മുത്തേ ???

      1. ഇത് അവന്തിക രാജ്പുത് ❣️❣️❣️

  7. നിങ്ങള് പൊളിയാട്ടോ അടിപൊളി കഥ
    ♥️♥️♥️♥️♥️♥️

    1. ❤️❤️❤️നന്ദി ഭൈരവാ ??

  8. രാഹുൽ പിവി

    എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ എങ്ങനാ കേട്ടൊണ്ട് നിൽക്കുന്നത് വന്ന അന്ന് ബുക്ക്മാർക്ക് ചെയ്ത് ഇട്ട കഥ ഇന്നാണ് വായിക്കുന്നത് എന്തോ വായിക്കാതെ പോകാൻ തോന്നിയില്ല ഇനി എപ്പോഴെലും മറ്റു കഥകളും ഒന്ന് നോക്കണം ഇല്ലെങ്കിൽ അവർക്ക് വിഷമം ആകൂലോ???

    നല്ലൊരു കഥ ഒട്ടും ലാഗ് ഇല്ലാതെ കടന്ന് പോയി അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് നായകൻ്റെയും നായികയുടെയും ഇടയിൽ വില്ലൻ വന്നില്ല എന്നതാണ് അതിനു മുൻപ് വന്നവന് ദൈവം തന്നെ ശിക്ഷ കൊടുത്തല്ലോ ???

    ആദ്യം തന്നെ അനന്ദുവിൻ്റെ വീട്ടുകാരെ ഇഷ്ടമായി ഒരിക്കലും മക്കൾക്ക് എതിര് നിൽക്കാത്ത അവരെ നേർവഴിക്ക് നയിക്കുവാൻ എന്നും മുന്നിൽ നിൽക്കുന്ന അച്ഛനും അമ്മയും ഒപ്പം മാതാപിതാക്കളെയും സഹോദരനെയും സ്നേഹിക്കുന്ന അപ്പൂസ് ഇങ്ങനെ ഒരു വീട്ടിലേക്ക് വലത് കാലെടുത്ത് വയ്ക്കാൻ പറ്റിയതാണ് അവന്തികയക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ?????♥️♥️♥️

    കോളേജ് അന്തരീക്ഷവും നന്നായിരുന്നു മറ്റുള്ളവർ ജാഡ എന്ന് പറഞ്ഞപ്പോ അത് സത്യം അല്ലെന്നും മറ്റു എന്തൊക്കെയോ അവളിൽ ഒളിഞ്ഞ് ഇരിപ്പുണ്ട് എന്നും അനന്തു മനസ്സിലാക്കി ജീവിതത്തിൽ അനുഭവിച്ച മുറിവിൻ്റെ വേദന മനസ്സിൽ ഉള്ളത് കൊണ്ട് ഇഷ്ടം തോന്നിയവനോട് അടിക്കാൻ ഭയമുള്ള അവന്തിക എങ്കിലും അവനൊരു അപകടം വന്നു എന്ന് അറിഞ്ഞപ്പോൾ അവളുടെ ചങ്കാണ് പിടച്ചത് അവിടെ നിന്ന് അവള് പതിയെ സൗഹൃദം സൃഷ്ടിച്ചു എന്നിട്ടും അനാഥത്വം അവളെ പ്രണയം പറയാൻ വിസമ്മതിച്ചു ഒപ്പം ബാല്യത്തിലെ ശരീരത്തിന് ഏറ്റ മുറിവുകളും???????

    ഒടുവിൽ എല്ലാം പരിഹരിച്ച് വിവാഹവും കഴിഞ്ഞു എന്നിട്ടും പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശ്നം അവർ മനസ്സിലിട്ടു 5 മാസം കളഞ്ഞു പക്ഷേ അവിടെയും മാതാപിതാക്കൾ വേണ്ടി വന്നു എല്ലാം പരിഹരിച്ച് കൊടുക്കാൻ????

    ഒരുപാട് ഇഷ്ടപ്പെട്ടു അഭിപ്രായം ചെറുതായി പോയി എന്ന് തോന്നുന്നു സാരമില്ല ജീവൻ്റെ ഇതിന് മുൻപ് ഇട്ട അനാമിക വായിക്കാൻ ഉണ്ട് അതിൽ ഞാൻ വലിയ കമൻറ് ഇടാം ??

    1. എന്റെ പൊന്നെ… ഇത്രേം വല്യ കമന്റ്‌ ഇട്ടിട്ട് കുറഞ്ഞ പോയി എന്നോ ❤️❤️❤️??… നന്ദി മുത്തേ.. ഈ സപ്പോർട്ട് ആണ് എഴുതാൻ ബലം ❤️… ഇവിടെ വരുന്ന എല്ലാ കഥകൾക്കും നീ കൊടുക്കുന്ന സപ്പോർട്ട് ??… ഒരുപാട് vaaikunathinte ഗുണം കുഞ്ഞികാലിൽ കാണാനും ഉണ്ട് ❤️❣️… ബ്രോ എഴുതുക… അടിപൊളി ആണ് ❤️

  9. ഇന്നലെ വായിച്ചത് ആണ്.കമെന്റ് ഇടാൻ മറന്നു പോയി.
    പൊളി കഥ??

    1. ???അതൊന്നും സാരമില്ല… കമന്റ്‌ ഇട്ടല്ലോ ❤️❤️❤️ നന്ദി മുത്തേ ?

  10. v̸a̸m̸p̸i̸r̸e̸

    ഇത്രയും പേജുകൾ വായിച്ചു തീർക്കാനുള്ള ക്ഷമ ഇപ്പോൾ എന്നിൽ അവശേഷിക്കുന്നില്ല ജീവാ,

    ഹൃദയം ചുവപ്പിക്കുന്നു♥️

    1. വാമ്പു അണ്ണാ ?… പറ്റുമ്പോൾ vaaikkanam… അഭിപ്രായം പറയണം… കാത്തിരിക്കുന്നു ❤️

  11. Othiri ishta pettuuu…❣️

    1. വൈഷ്ണവ് ?❣️

Comments are closed.