മനോഹരം [മുഖം മൂടി] 63

” ശരി….ഞാൻ പോട്ടെ… ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരുന്നുണ്ട്”

ഇതും പറഞ്ഞ് രമേശ് യാത്രയായി.

ആശുപത്രിയുടെ മുന്നിൽ നിന്നപ്പോൾ മനോഹരൻ ജീവിത ലക്ഷ്യം  മുഴുവനും പൂർത്തിയായ പോലെ അയാൾക്ക് തോന്നി.

അയാൾ മുന്നോട്ടു നടക്കാൻ ശ്രമിച്ചു…………..

പക്ഷെ  കാലുകൾ അനങ്ങുന്നില്ല…  എന്താണ് തനിക്ക് പറ്റിയത്… ഒന്നും മനസ്സിലാകുന്നില്ല. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു മുന്നോട്ടു നടന്നു.

ഗേറ്റിൽ നിന്ന സെക്യൂരിറ്റി ആയ കരീം കാക്ക മനോഹരനെ കണ്ടു.

“അല്ലാ ആരിത് നമ്മുടെ മനോഹരനോ…. നിന്നെ കണ്ടിട്ട് കുറെ കാലമായല്ലോ”

“ഇന്ന് ഓപ്പറേഷൻ ഉണ്ട് അതിന്റെ പൈസ കൊടുക്കാൻ വേണ്ടി വന്നതാ… ”

“നീ പേടിക്കണ്ട മോനെ… ഞാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നുണ്ട്. പടച്ചോൻ നമ്മുടെ കാക്കും”

“ശരി കാക്ക ”

ഇത് പറഞ്ഞുകൊണ്ട് മനോഹരൻ കേറി.  പരിചയക്കാരൻ ആണെങ്കിലും അയാളോട് സംസാരിക്കുമ്പോൾ മനോഹരനു എന്തെന്നല്ലാതെ ഒരു അകൽച്ച തോന്നി.  അങ്ങനെ നടന്നു  ആശുപത്രി ഉള്ളിൽ കയറി. ക്യാഷ് കൗണ്ടർ അടുത്തേക്ക് ചെന്നു. അവിടെ സുന്ദരിയായ പെൺകുട്ടി ഉണ്ടായിരുന്നു. അവർ ചോദിച്ചു.

” സാർ may i help you”

” ഞാൻ മനോഹരൻ..  ഇന്ന് എന്റെ മകന്റെ  ഓപ്പറേഷൻ ചെയ്യുന്നുണ്ട്…  കാശ് കൊണ്ട് വന്നിട്ടുണ്ട് ”

ഇതു കേട്ടപ്പോൾ ആ പെണ്ണ് ഒന്നു നിന്നു അവർ ഫോണെടുത്തു.

ആ പെൺകുട്ടി ഫോണിൽ ആരോടോ സംസാരിച്ചു എന്നിട്ട് ഫോൺ വച്ചി.

“ചേട്ടനെ  ഡോക്ടർ വിളിക്കുന്നുണ്ട്…. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”

“അപ്പോൾ ഞാൻ ഈ കാശ് വേണ്ടേ.”

“ആദ്യം ഡോക്ടറെ കാണു ”

മനോഹരൻ  ഡോക്ടറുടെ അടുത്തേക്ക് പോയി

അയാൾ അവിടെ ചെന്നപ്പോൾ അവിടെ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ മൂന്ന് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു 40 വയസ്സ് പ്രായം തോന്നുന്ന സ്ത്രീ കൂടെ ഒരു വൃദ്ധനും.

മനോഹരനെ കണ്ടപ്പോൾ അവൾ ഓടിവന്ന് മനോഹരനെ കെട്ടിപ്പിടിച്ചു

“മനോഹരേട്ടാ…  എന്തായി പോയ കാര്യം”

” ഡോക്ടർ എവടെ ”

“അകത്തുണ്ട്”

അവരവിടെ നീണ്ട നേരം കാത്തു നിന്നു. കുറച്ചുകഴിഞ്ഞ് ഡോക്ടർ പതിയെ  ഓപ്പറേഷൻ തീയേറ്ററിൽ  നിന്നും ഇറങ്ങി വന്നു. അയാൾ തന്നെ മുഖത്തെ മാസ്ക് മാറ്റി മാറ്റി.

“അശ്വിന്റെ ”

“അച്ഛനാണ്”

ഒന്നു മൂളിക്കൊണ്ട് ഡോക്ടർ ദീർഘനിശ്വാസം എടുത്തു മനോഹരന്റെ  കൈപിടിച്ചു.

“വൈദ്യശാസ്ത്രത്തിന് ചെയ്യാൻ പറ്റുന്നതിനും ഒരു പരിധിയുണ്ട്… ആസ് A  ഡോക്ടറെ, എന്നെ കൊണ്ട് ആവുന്നത് ചെയ്തു. ബട്ട്………”

ഡോക്ടർ പയ്യെ താഴേക്ക് നോക്കി…

മനോഹരനു  ഒന്നും പറയാൻ പറ്റാതെആയി.  തന്റെ കാലുകൾ അവിടെ ഉറച്ചു പോകുന്നതായി അയാൾ അറിഞ്ഞു

(കയിഞ്ഞു )

7 Comments

  1. Nannayttund bro❤❤

  2. നല്ല എഴുത്തായിരുന്നു…..?

  3. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… കഥ അവസാനിപ്പിക്കാതെ ഇനിയും എഴുതിക്കൊളോ… ഇനിയും എഴുതുമ്പോൾ കഥയിൽ ഒരു വ്യക്തത വാരിത്തിക്കോളോ….

  4. എപ്പോഴോക്കെയോ കേട്ടുമറന്ന ക്ലീഷേയുടെ നിഴലടിച്ച ജീവിത കഥ
    ഇഷ്ടമായി..!!

  5. ഒറ്റപ്പാലം കാരൻ

    എല്ലാം മറച്ച് വച്ചുള്ള ഒരു എഴുത്ത്???

  6. ??Vayikate bro

    1. എന്താ ഈ കഥയ്ക്ക് പറയുക? കഥയാണോ എന്ന് ചോദിച്ചാൽ
      “അവിടെ നിന്നു പോകുകയും ചെയ്തു എങ്ങും എത്തുകയും ചെയ്തില്ല ” എന്ന അവസ്ഥയാണ്, താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട് പറയാൻ ഉദ്ദേശിക്കുന്നത് തുറന്നു പറഞ്ഞാൽ അല്ലേ വായിക്കുന്നവർക്കും മനസ്സിലാകൂ,
      പേരുപോലെ മുഖംമൂടി ഇട്ട എഴുത്ത്…

Comments are closed.