തന്റെ കയ്യിൽ ഇപ്പോൾ മുപ്പതിനായിരം രൂപ ഉണ്ട്…. ഇതെല്ലാം കൂടെ ചേർത്തുവച്ചാൽ മൂന്നു ലക്ഷം രൂപ ആയി കഴിഞ്ഞിരുന്നു.
അയാൾ പതിയെ റോഡിലേക്ക് നടന്നു തുടങ്ങി. നടത്തത്തിനിടയിലും പലതരം ചിന്തകളായിരുന്നു അയാളുടെ മനസ്സിൽ…..നടന്നു ഹൈവേയിൽ എത്തിയത് അറിഞ്ഞില്ല…..
ബസ്സിൽ കയറി പോകാൻ അയാളുടെ മനസ്സ് അയാളെ അനുവദിച്ചില്ല…. വെറുതെ എന്തിന് പൈസ കളയുന്നു. നടന്നു തന്നെ പോകാം. ആരെങ്കിലും കണ്ടാൽ കൈ കാണിക്കാം…. മനോഹരൻ ഹൈവേയുടെ ഒരു വശം ചേർന്ന് പയ്യെ നടത്തം തുടങ്ങി…
എത്ര നേരമായിയെന്നറിയില്ല അയാൾക്ക് നല്ല മടുപ്പു തോന്നി…. എങ്കിലും വിധി അയാളെ മുന്നോട്ടു കൊണ്ടുപോയ്.
ഈ സമയം പുറകിൽ നിന്ന് ഒരു ബൈക്ക് വന്നു മനോഹരന്റെ അടുത്തു നിർത്തി.
” മനോഹരേട്ടാ….. ”
ബൈക്കിൽ വന്ന ആളെ മനോഹരൻ സൂക്ഷിച്ചുനോക്കി..
“ഹാ.. ഇതാരാ രമേശനോ.. നീ എങ്ങോട്ടാ..”
“ഓ ഞാൻ ഇവിടെ അടുത്ത് ടൗൺ വരെ….. അല്ല… ചേട്ടൻ എങ്ങോട്ടാ ഈ പൊരിവെയിലത് നടക്കണേ….. ബൈക്ക് എന്തിയെ….
“എടാ ബൈക്ക് വിറ്റു… ഞാൻ ഒന്ന് ആശുപത്രി വരെ പോവാ”
“ചേട്ടാ ഞാൻ മറന്നു…. ഡോക്ടർ എന്താ പറഞ്ഞേ”
“മൂന്നുലക്ഷം രൂപയുണ്ടെങ്കിൽ ഓപ്പറേഷൻ നടക്കുമെന്ന് ”
“കിട്ടിയോ ”
“ആം ”
” എന്നാൽ ചേട്ടൻ കേറൂ…. ഞാൻ ആശുപത്രിയിൽ കൊണ്ടുപോയി വിടാം…. ”
” വലിയ ഉപകാരം”
” ഉപകാരമൊക്കെ എന്തിനാ മനോഹരേട്ടാ….. പഠിക്കാൻ പോകുമ്പോൾ വിശക്കുമ്പോൾ ചേട്ടനെ കടേന്ന് ഭക്ഷണം കഴിച്ചിട്ട് അല്ലെ ഞാൻ പോയത്….. മാസാവസാനം പൈസ തരാൻ നേരം മനോഹരേട്ടൻ മാത്രമാണ് എന്നോട് പൈസ വാങ്ങാതിരുന്നത്… അന്നത്തെ സാഹചര്യത്തിൽ…എനിക്ക് വേണ്ടി പുസ്തകങ്ങൾ വായിക്കാൻ ചേട്ടൻ എത്ര പൈസ ആണ് തന്നത്….. ഞാൻ മറക്കുവോ…. അപ്പൊ ഇതെന്റെ കടമ ആണ് ”
മനോഹരൻ ചിരിച്ചു.
അവരങ്ങനെ പയ്യ ബൈക്കിൽ യാത്ര ആരംഭിച്ചു.. യാത്രക്കിടയിൽ മനോഹരനെ പറ്റി ചിന്തിക്കുകയായിരുന്നു രമേശൻ…നന്നായി കഴിഞ്ഞ കുടുംബം.. പെട്ടെന്നാണ് അങ്ങേരുടെ മകൻ….. എന്താണെന്നറിയില്ല ചികിത്സിച്ച് സ്ഥലമൊക്കെ വിറ്റു. ആകെ പേര് മാത്രമുണ്ട് ബാക്കി.
അങ്ങനെ അവർ ആശുപത്രിയുടെ മുന്നിൽ ചെന്നു.
” വലിയ ഉപകാരം രമേശ്”
Nannayttund bro❤❤
നല്ല എഴുത്തായിരുന്നു…..?
ഹായ് ബ്രോ… കഥ അവസാനിപ്പിക്കാതെ ഇനിയും എഴുതിക്കൊളോ… ഇനിയും എഴുതുമ്പോൾ കഥയിൽ ഒരു വ്യക്തത വാരിത്തിക്കോളോ….
എപ്പോഴോക്കെയോ കേട്ടുമറന്ന ക്ലീഷേയുടെ നിഴലടിച്ച ജീവിത കഥ
ഇഷ്ടമായി..!!
എല്ലാം മറച്ച് വച്ചുള്ള ഒരു എഴുത്ത്???
??Vayikate bro
എന്താ ഈ കഥയ്ക്ക് പറയുക? കഥയാണോ എന്ന് ചോദിച്ചാൽ
“അവിടെ നിന്നു പോകുകയും ചെയ്തു എങ്ങും എത്തുകയും ചെയ്തില്ല ” എന്ന അവസ്ഥയാണ്, താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട് പറയാൻ ഉദ്ദേശിക്കുന്നത് തുറന്നു പറഞ്ഞാൽ അല്ലേ വായിക്കുന്നവർക്കും മനസ്സിലാകൂ,
പേരുപോലെ മുഖംമൂടി ഇട്ട എഴുത്ത്…