‘നിങ്ങൾ പെണ്ണുങ്ങളെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. സിംപിൾ ആയി ആണുങ്ങളെ പറ്റിയ്ക്കും. ഒരുത്തനെ പ്രേമിക്കാനും വേറെ ഒരുത്തനെ കെട്ടാനും ഒരു മടിയുമില്ല’
‘ഇച്ചായാ അങ്ങനെയൊന്നും പറയരുത്, അത് ശരിയല്ല’
‘അതിൽ തെറ്റൊന്നുമില്ല. ഈയിടയ്ക്ക് ഒരു വാർത്ത കണ്ടു, ഗൾഫുകാരന്റെ ഭാര്യ സ്ഥിരം യാത്രചെയ്യുന്ന ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടി, എന്നിട്ട് ആ ഓട്ടോക്കാരന്റെ വീട്ടിൽ പണിക്ക് വന്ന ഇലക്ട്രീഷ്യന്റെ കൂടെയും പോയി. എനിക്ക് എന്റെ ജീവിതത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ വയ്യ’
‘ കണ്ടവന്റെയൊക്കെ കൂടെ പോകുന്ന പെണ്ണിന്റെ വാർത്തയേ ഇച്ചായൻ കേട്ടുള്ളൂ? ഭർത്താവിന്റെ ഓർമ്മകളിൽ ജീവിക്കുന്ന വിധവകളായ പെണ്ണുങ്ങളുടെ കഥ കേട്ടില്ലേ? തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മലവും മൂത്രവും എടുക്കുന്ന ഭാര്യയുടെ കഥ കേട്ടില്ലേ? ‘
‘നീ ചൂടാവണ്ട. നിന്നെ എനിക്ക് വിശ്വാസമാണ്. ഈ പരീക്ഷണത്തിൽ നീ വിജയിച്ചപ്പോൾ പൂർണ്ണ വിശ്വാസം’
‘എന്തിനാ ഇച്ചായാ എന്നെയിങ്ങനെ പരീക്ഷിക്കുന്നത്?’
‘ഏതൊരു പെണ്ണിനേയും ഞാൻ കണ്ണടച്ച് വിശ്വസിക്കില്ല. പരിശോധിച്ച് ബോധ്യപ്പെടണം’
‘എനിക്ക് ഭയങ്കര സങ്കടായി ട്ടോ’
‘എന്റെ കുട്ടി സങ്കടപ്പെടണ്ട ട്ടോ. എനിക്കിപ്പോ നിന്നെ വിശ്വാസമാണ്. ഇനി നമുക്ക് നമ്മുടെ മനസ്സമ്മതത്തിന് കാത്തിരിക്കാം’
‘ഇനിയെന്നെ അവിശ്വസിക്കോ ഇച്ചായാ?’
‘അങ്ങനെ ഉണ്ടാകാതെ നീ നോക്കണം. എന്നാൽ നമ്മുടെ ജീവിതം നന്നായി മുന്നോട്ട് പോകും’
‘ഞാൻ ഒരു തെറ്റും ചെയ്യില്ല, തെറ്റ് പറ്റിയാൽ അത് ഉടനെ തിരുത്തും’
‘ഗുഡ്. എന്നാ മോള് ഫോൺ വച്ചോ. പപ്പയെ എന്തെങ്കിലും നുണ പറഞ്ഞ് ഒഴിവാക്ക്, ഞാനാണ് വിളിച്ചതെന്ന് പറയണ്ട ട്ടോ’
‘ഉം’
Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….?
Last polichu
അത് കലക്കി. അത് കലക്കി…