മനസമ്മതം 32

‘ഹലോ,’

‘ആ, ഗ്രീനൂ ഫോണിലെ ചാർജ് തീർന്നു’

‘ഉം, എനിക്ക് തോന്നി. പിന്നെ, ഞാൻ പപ്പയോട് എല്ലാം പറഞ്ഞിട്ടുണ്ട്, ഇച്ചായൻ ഇങ്ങോട്ട് വാ, നമുക്ക് മൂന്നാൾക്കും കൂടി സ്റ്റേഷനിൽ പോകാം’

‘ഛെ, നീയെന്തിനാ പപ്പയോട് പറഞ്ഞത്, ആരോടും പറയണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? കേസും കൂട്ടവുമൊന്നും വേണ്ട. അതൊക്കെ നാണക്കേടാ’

‘അവനെ വെറുതെ വിടണമെന്നാണോ ഇച്ചായൻ പറയുന്നത്? ഇന്ന് എനിക്ക് വന്ന ഈ അവസ്‌ഥ നാളെ വേറെ ആൾക്ക് വരില്ലേ? ഇത്തരം കാര്യങ്ങളിൽ നമ്മൾ പ്രതികരിച്ചേ മതിയാകൂ. പപ്പയും അത് തന്നെയാ പറഞ്ഞത്. ഇപ്പൊ നാണക്കേട് നോക്കിയാൽ ജീവിതം തകരും. ഞങ്ങൾ എന്തായാലും കംപ്ലൈന്റ് കൊടുക്കാ’

‘ഗ്രീനൂ.. ഒരു മിനുട്ട് ഞാൻ പറയുന്നത് കേൾക്ക്. നീ വിഷമിക്കണ്ട’

‘എന്താ ഇച്ചായാ?’

‘നിന്നെ വിളിച്ചത് ഞാൻതന്നെയാ. ആ നമ്പർ എന്റെയാ’

‘എന്താ ഇച്ചായാ പറയുന്നത്?’

‘നിന്നെ ഒന്ന് പരീക്ഷിക്കാൻ ചെയ്തതാ’

‘എന്നെയോ? എന്തിന്?’

‘നിന്നെപ്പറ്റി കൂടുതൽ അറിയാൻ’

‘എന്നെപ്പറ്റി എല്ലാം ഞാൻ ഇച്ചായനോട് പറഞ്ഞതല്ലേ. എന്റെ എല്ലാകാര്യവും അറിയുന്ന ആള് ഇച്ചായൻ മാത്രാ’

‘അതൊക്കെ ശരിയാണ്, പക്ഷെ നീ പറഞ്ഞ പലതും എനിക്ക് വിശ്വാസമായില്ല. ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ല, ബോയ് ഫ്രണ്ട്സ് ഇല്ല, പിന്നെ സെക്സ് സംബന്ധമായ കാര്യങ്ങൾ അങ്ങനെ പലതും. അപ്പൊ അതൊക്കെ ശരിയാണോ എന്നറിയാൻ ചെയ്തതാ’

അവൾക്ക് ആ കേട്ടത് വലിയ ഷോക്ക് ആയി. സങ്കടം കൊണ്ട് ചുണ്ടുകൾ വിതുമ്പി, കണ്ണുകൾ നിറഞ്ഞു.

‘എന്താ ഇച്ചായാ ഇത്,, ഞാൻ എല്ലാം ഇച്ചായനോട് പറഞ്ഞതല്ലേ? ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇനിയും എന്നെ വിശ്വാസമായിട്ടില്ലേ?’

3 Comments

  1. Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….?

  2. Dark knight മൈക്കിളാശാൻ

    അത് കലക്കി. അത് കലക്കി…

Comments are closed.