ജെറിയുടെ നമ്പർ ഡയൽ ചെയ്തു, ഫോൺ ബെല്ലടിക്കുമ്പോൾ അവളുടെ ചങ്കിടിപ്പ് കൂടി, മാതാവേ എങ്ങനെയാ ഇതൊക്കെ ഒന്ന് പറയാ…
‘ഹായ് ഗ്രീനൂ’
‘ഹലോ ഇച്ചായാ’
‘എന്താ മോളൂ പരിപാടി?’
‘ഒന്നൂല്ല്യ, ചുമ്മാ ഇരിക്കാ’
‘ഉം, പറ എന്തൊക്കെയാ വിശേഷങ്ങൾ?’
‘ഇച്ചായാ എനിക്കൊരു കാര്യം പറയാനുണ്ട്’
‘എന്താ?’
‘ഇച്ചായൻ ദേഷ്യപ്പെടരുത് ട്ടോ’
‘ഇല്ല, മോള് പറ’
അവൾ ഉണ്ടായ കാര്യങ്ങളൊക്കെ ജെറിയോട് പറഞ്ഞു
‘എനിക്ക് എന്താ ചെയ്യേണ്ടതെന്നറിയില്ല ഇച്ചായാ’
‘നീയെന്താ ഇത് നേരത്തെ പറയാഞ്ഞത്? അവൻ ആദ്യം വിളിച്ചപ്പോൾ നിനക്ക് എന്നോട് പറയാമായിരുന്നില്ലേ?’
ജെറിയുടെ ശബ്ദം ഇത്തിരി ഗൗരവത്തിലായി. അതോടെ ഗ്രിൻഷയും സങ്കടത്തിലായി
‘ഇച്ചായാ ഞാൻ…’
‘എന്തെങ്കിലും ഉണ്ടായാൽ ആദ്യം എന്നെ അറിയിക്കണ്ടേ. നിങ്ങൾ പെണ്ണുങ്ങളുടെ കുഴപ്പമിതാ, ആരോടും ഒന്നും തുറന്ന് പറയില്ല, എന്നിട്ട് അപകടത്തിൽ പോയി ചാടും’
‘അത് ഇച്ചായാ ഞാൻ… എനിക്ക് പേടിയായിട്ടാ’
‘ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ നിനക്ക്. എന്നിട്ട്, നിന്റെ ഫോണിൽ എന്തെങ്കിലും ഫോട്ടോസോ മറ്റോ ഉണ്ടോ?’
‘ഇല്ല’
Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….?
Last polichu
അത് കലക്കി. അത് കലക്കി…