, ഞാൻ കൊണ്ടുവന്ന ഫയൽ നോക്കി കൊണ്ടിരിക്കുമ്പോൾ ശാലിനിയും പരിവാരങ്ങളും റൂമിലേക്ക് എത്തി. ഞാൻ നോക്കി കൊണ്ടിരുന്ന ഫയൽ മടക്കി വച്ചു. അവൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾക്ക് ഞങ്ങളെ രണ്ടുപേരെയും പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരുവൾ
” ഇതല്ലേ നീ പറഞ്ഞ ഭ്രാന്തൻ, ഇത് നിൻറെ അപ്പച്ചിയുടെ മകൻ ആയിരുന്നല്ലേ.”
ശാലിനി, അവളുടെ കൈയിൽ ഒരു നുള്ളു കൊടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്നവർ, ഞാൻ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചറിഞ്ഞു. എൻറെ ജോലിയൊക്കെ കേട്ടപ്പോൾ അവർ പരസ്പരം എന്തൊക്കെയൊ പറഞ്ഞു ശാലിനിയെ കളിയാക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അവർ തിരിച്ചുപോയി. അവർ പോയതിനു ശേഷം ഞാൻ വീണ്ടും ഫയൽ എടുത്തു നോക്കാൻ തുടങ്ങി. അമ്മ എൻറെ അരികിൽ വന്നിരുന്നു.
” അവൾ നല്ല കുട്ടിയാണ് അല്ലേ മോനേ?”
ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.
” അവളുടെ കോഴ്സ് ഈ വർഷം വരെ ഉള്ളൂ”
ഞാൻ ഫയലിൽ തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ അമ്മയ്ക്ക് ദേഷ്യം കയറി.
“നിന്നോടല്ലേ ഞാൻ ചോദിക്കുന്നത്”
” അമ്മ എന്നോട് ഒന്നു ചോദിച്ചില്ലല്ലോ. അമ്മ തന്നെ എല്ലാത്തിനും മറുപടി പറയുന്നു. പിന്നെ ഞാനെന്തു പറയാനാണ് ”
” ശാലിനിയെ പറ്റി നിനക്ക് എന്താണ് അഭിപ്രായം?”
“എനിക്ക് എന്ത് അഭിപ്രായം?”
” ഇതാണ് എനിക്ക് ദേഷ്യം കയറുന്നത്, നിനക്ക് വേണ്ടി ശാലിനിയെ നമുക്കൊന്ന് ആലോചിച്ചാലോ?”
” നല്ല കാര്യമായി, ഒന്നാമതേ അവൾ ഡോക്ടർ. പിന്നെ എന്നെ പറ്റി ഉള്ള അവളുടെ കാഴ്ചപ്പാട് ആദ്യം തന്നെ ഞാൻ അറിഞ്ഞതാണ്. അടുത്തത് അമ്മാവൻ ഒരിക്കലും സമ്മതിക്കില്ല.”
“എടാ മോനെ, നിന്നെ അങ്ങനെ പറഞ്ഞതിൽ അവൾക്ക് ഭയങ്കര വിഷമം ഉണ്ട്. പിന്നെ സുന്ദരൻ്റെ കാര്യം അത് ഞാൻ പറഞ്ഞ ശരിയാക്കി കൊള്ളാം.”
ഞാൻ ഒന്നും പറയാതെ ഫയലുകൾ നോക്കി തീർത്ത് ഒപ്പിട്ടു. രാത്രിയിൽ അച്ഛൻ വിളിച്ച് വിവരം തിരക്കി. പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ അടുത്തദിവസം പോകാമെന്ന് പറഞ്ഞു. ഉച്ചകഴിഞ്ഞ് ശാലിനി മുറിയിലേക്ക് വന്നു അമ്മയുമായി സംസാരിച്ചിരുന്നു. ഇതിനിടയിൽ ഓഫീസിൽ നിന്നും എനിക്ക് സന്ദർശകർ ഉണ്ടായിരുന്നു. തുടർച്ചയായി ഓരോ കൂട്ടർ എത്തി. വരുന്നവരെല്ലാം എന്നെ സാറേ സാറേ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. വൈകുന്നേരം വരെ എനിക്ക് സന്ദർശകർ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഞാൻ അവരെയൊക്കെ യാത്രയാക്കി തിരിച്ചു വന്നപ്പോഴേക്കും ശാലിനി മുറിവിട്ടു പോയിരുന്നു. അന്നു വൈകുന്നേരം അനിയൻ വന്നു. പിറ്റേന്ന് ഡോക്ടർ വന്ന് ഡിസ്ചാർജ് എഴുതി. ഞങ്ങൾ പോകുന്നതിനു മുമ്പ് തന്നെ ശാലിനി എത്തി. പോകുന്നതിനു മുമ്പ് അമ്മ ശാലിനിയോടെ പറഞ്ഞു.
” ഒരു ദിവസം ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് മോളുടെ അച്ഛനുമായി
Corona ??
കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?
നന്ദിയുണ്ട് സഹോ.
നന്ദി
thudakkam nannaittundu.
Thanks
Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️
Thanks
????❤️?❤️?❤️?