ദാസിൻ്റെ ഫോൺ, ഇത് കുമാരേട്ടൻ്റെ കടയിൽ വെച്ച് ദാസ് മറന്നിരുന്നു. കൊറോണ വരുന്നതിനു തൊട്ടു മുമ്പുള്ള ദിവസം കടയിൽ കയറിയില്ലേ അന്ന് മറന്നതാണ്. കുറെ ഫോൺകോളുകൾ വന്നിരുന്നു എന്ന് കുമാരേട്ടൻ പറഞ്ഞു.”
സുബ്രഹ്മണ്യൻ ചേട്ടൻ പറഞ്ഞു തീർന്നില്ല അതിനുമുമ്പ് കോൾ വന്നു. പഞ്ചായത്ത് സെക്രട്ടറിയാണ്, ഏതോ ഫയലിനെ കാര്യം പറയാൻ വിളിച്ചതാണ്. ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ എത്തും എന്ന് അവരോട് പറഞ്ഞു. ഒരു കോൾ കട്ട് ആയപ്പോൾ അടുത്ത കോൾ വീണ്ടും വന്നു. അത് മറ്റൊരു പഞ്ചായത്ത് ഓഫീസിൽ നിന്നും, അവരോടും രണ്ടുദിവസം കഴിയുമ്പോൾ ഞാൻ എത്തും എന്ന് പറഞ്ഞു. പിന്നീട് ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുബ്രഹ്മണ്യൻ ചേട്ടൻ യാത്ര പറഞ്ഞു ഇറങ്ങി. ശാലിനി എന്നെ അതിശയത്തോടെ നോക്കി നിൽക്കുകയാണ്.
“ഡോക്ടർ മാഡത്തിന് ഇപ്പോൾ മനസ്സിലായോ ഞാൻ ഭ്രാന്തൻ അല്ല എന്ന്.”
ഇത് കേട്ടപ്പോൾ അമ്മ അതിശയത്തോടെ എന്ന് നോക്കുന്നു.
” അമ്മ അതിശയിക്കേണ്ട, അമ്മയുടെ ആങ്ങളയുടെ മകൾ ആദ്യമായി കണ്ടപ്പോൾ, എന്നെ വിശേഷിപ്പിച്ചത് ഭ്രാന്തൻ എന്നാണ്.”
ഞാനിത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
“അപ്പച്ചി ഞാൻ ഇറങ്ങട്ടെ”
” മതിയെടാ, മോള് അറിയാതെ പറഞ്ഞതല്ലേ. അതിന് എത്ര പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ല. മോൾ എവിടെ ഇരിക്ക്.”
” അപ്പച്ചിയുടെ മകളുടെയും സ്നേഹം കണ്ടോ, ഇപ്പോൾ ഞാൻ പുറത്ത്. ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.”
” നീ ഇങ്ങനെ പുറത്തൊക്കെ ഇറങ്ങി നടക്കാൻ ആയിട്ടില്ല, ക്ഷീണമൊക്കെ മാറട്ടെ.”
” ഓഫീസിൽ നിന്നും അത്യാവശ്യം ആയിട്ടുള്ള ഒരു ഫയൽ ഒരാൾ ഇവിടെ കൊണ്ടുവരും, അത് വാങ്ങാൻ ആണ് ഞാൻ പുറത്തു പോകുന്നത്. അത് ഇന്ന് തന്നെ നോക്കി ഒപ്പിടേണ്ടതാണ്, നാളെ രാവിലെ വന്ന് അയാൾ കളക്ട് ചെയ്തു കൊണ്ടുപോകും. പിന്നെ ഉച്ചയ്ക്ക് കഴിക്കാൻ നമുക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങണ്ടേ, അതും വാങ്ങി ഞാൻ തിരിച്ചു വരാം.”
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അമ്മ ലാലിനോട് പറയുന്നത് കേട്ടു
“അവൻ ഇവിടെ LSGD അസിസ്റ്റൻറ് എൻജിനീയർ ആണ്.”
ഞാൻ പുറത്തു പോയി, ഫയലും ഭക്ഷണവുമായി തിരിച്ചു വന്നപ്പോഴേക്കും ശാലിനി പോയിട്ടുണ്ടായിരുന്നു.
” നീ എന്തിനാണ് ആ പെൺകൊച്ചിനോട് അങ്ങനെയൊക്കെ പറഞ്ഞത്. അവളൊരു പാവമാണ്, അവൾക്ക് നിന്നെ അറിയില്ല ആയിരുന്നല്ലോ. പിന്നെ നിൻ്റെ നോട്ടവും അങ്ങനെ ആയിരുന്നു എന്ന് അവൾ പറഞ്ഞു.”
ഞാനും അമ്മയും ഒരുമിച്ചിരുന്നു ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചു. അതു കഴിഞ്ഞ്
Corona ??
കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?
നന്ദിയുണ്ട് സഹോ.
നന്ദി
thudakkam nannaittundu.
Thanks
Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️
Thanks
????❤️?❤️?❤️?