മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

റസ്റ്റോറൻറും കൂടി നടത്തുന്നു. അമ്മ ഹൗസ് വൈഫ്, അനിയൻ ഡിഗ്രിക്ക് പഠിക്കുന്നു, കൂടെ അച്ഛനെ സഹായിക്കുന്നു. ഞാൻ കോഴിക്കോട് ജില്ലയിൽ വടക്കേ അറ്റത്ത് മൂന്ന് പഞ്ചായത്തുകളുടെ ചുമതലയുള്ള, LSGD അസിസ്റ്റൻറ് എൻജിനീയർ ആണ്. ദിവസവും പോയി വരുന്ന ബുദ്ധിമുട്ടുകൊണ്ട് ഞാനും എൻറെ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന ദിലീപും കൂടി ഒരു ചെറിയ വീട് തരപ്പെടുത്തി. ഹൗസ് ഓണറും കുടുംബവും തൊട്ടടുത്ത് തന്നെയാണ് താമസം. എൻറെ ചിന്തകളെ തകിടം മറിച്ചുകൊണ്ട്

” എന്താണ് ദാസേട്ടാ ഇങ്ങനെ നോക്കി നിൽക്കുന്നത് വാ അകത്തേക്കു പോകാം. എത്രനേരമായിയെന്നൊ ഞാൻ ചേട്ടനെയും കാത്ത് ഇവിടെ ഇരിക്കുന്നത്. ചേട്ടൻ വാതിൽ തുറക്കു.”

ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, ഹൗസ് ഓണർ ആയ സുബ്രഹ്മണ്യൻ ചേട്ടൻ അവിടെ വന്നു.

” എന്താണ് ദാസ് ഇങ്ങനെ അന്ധാളിച്ചു നിൽക്കുന്നത് അകത്തേക്ക് കയറുന്നില്ലേ. നാളെ സെക്കൻഡ് സാറ്റർഡേ ആയിട്ട് അവധി അല്ലേ? കൂടെയുള്ളയാൾ എത്ര ദിവസത്തെ അവധി ആണ് എടുത്തിരിക്കുന്നത്?”

അവൾ നാണിച്ച് തല കുനിച്ചു നിൽക്കുകയാണ്. അവൾ വന്ന ഉടനെ തന്നെ ഹൗസ് ഓണറും കുടുംബവും ആയിട്ട് ഇത്രവേഗമടുത്തോ? ഇങ്ങനെ ആലോചിച്ചപ്പോഴേക്കും ചേട്ടൻ പോയി കഴിഞ്ഞു. ഞാൻ വാതിൽ തുറന്നു അകത്തു കയറി പുറകെ അവളും. ആ വീടിന് രണ്ടു മുറിയും അടുക്കളയും ഹാളുമാണുണ്ടായിരുന്നത്. രണ്ട് ബെഡ്റൂം അറ്റാച്ച്ഡ് ആയിരുന്നു. ഞാൻ അടുക്കളയിൽ കൊണ്ടുപോയി സാധനങ്ങൾ വച്ച് തിരിച്ചു വന്നപ്പോഴേക്കും അവൾ എൻറെ മുറിയിൽ കയറി അവളുടെ സാധനങ്ങൾ അവിടെ വെച്ചു.

” ദാസേട്ടാ ഞാനൊന്നു കുളിക്കട്ടെ ശരീരം മുഴുവൻ വിയർപ്പും അഴുക്കും ആണ് യാത്ര ചെയ്ത ക്ഷീണവും ഉണ്ട്”

അവൾ അത് പറഞ്ഞ് ടൗവലും എടുത്ത് അവൾക്ക് ഇടാനുള്ള ഡ്രസ്സുകളും ആയി എൻറെ ബാത്ത് റൂമിലേക്ക് കയറി. സാധാരണ ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുളിക്കാറുള്ളത് ഇന്ന് മനസ്സ് അനുവദിക്കുന്നില്ല. കണ്ണും തലയും വേദനയും ചെറിയൊരു പനിയുടെ ലക്ഷണവും. അതുകൊണ്ട് ഞാൻ കുളിച്ചില്ല ഡ്രസ്സ് മാറി, അപ്പുറത്തെ മുറിയിൽ പോയി കയ്യും മുഖവും കഴുകി ഫ്രഷ് ആയി. അപ്പോഴേക്കും അവളും കുളികഴിഞ്ഞ് ഇളംനീല ചുരിദാർ ധരിച്ചിറങ്ങി വന്നു. അവൾ എന്നെ നോക്കി വശ്യമായി ഒന്നു ചിരിച്ചു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അവളുടെ അംഗലാവണ്യം എന്നെ ഉൻമാദനാക്കി. ഷേപ്പ് ചെയ്ത ചുരിദാറിൽ അവളുടെ ഓരോ പ്രത്യംഗങ്ങളും പ്രത്യേകം എടുത്തു കാണിച്ചിരുന്നു. അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും എൻറെ ശാരീരിക അസ്വസ്ഥതകൾ മൂലം ഒന്നിനും കഴിഞ്ഞില്ല. രാത്രിയിലേക്ക് കൊണ്ടുവന്ന ഭക്ഷണം രണ്ടു പ്ലേയ്റ്റുകളിൽ വിളമ്പാൻ ശ്രമിച്ചപ്പോൾ

” എന്തിനാണ് ദാസേട്ടാ രണ്ടു പ്ലേയ്റ്റ്, ഒരെണ്ണം തന്നെ അധികമാണ്”

ഒരു പാത്രത്തിൽ വിളമ്പി, ഞങ്ങൾ ഒരുമിച്ച് കഴിച്ചു. ഞങ്ങൾ രണ്ടുപേരും കുറേശ്ശെയാണ് ഭക്ഷണം കഴിച്ചത്. കഴിച്ച പാത്രം കഴുകാൻ അടുക്കളയിൽ പോയി വന്നപ്പോഴേക്കും, അവൾ എൻ്റെ കട്ടിലും കിടക്കയും കയ്യേറിയിരുന്നു.

” വാ ദാസേട്ടാ, ഇവിടെ കിടക്കാമല്ലോ. ദാസേട്ടന് നല്ല സുഖം ഇല്ലാത്തത് അല്ലേ കൂടെ ആരെങ്കിലും ഉള്ളത് നല്ലതാണ്.”

9 Comments

  1. ഡിക്രൂസ് ?

    Corona ??

  2. കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?

    1. നന്ദിയുണ്ട് സഹോ.

  3. നന്ദി

  4. thudakkam nannaittundu.

    1. Thanks

  5. Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️

    1. Thanks

  6. ????❤️?❤️?❤️?

Comments are closed.