മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

മാമക ഹൃദയത്തിൻ ആത്മരഹസ്യം 1

Mamaka Hridayathinte AathmaRahasyam | Author : Dasan

 

ഓഫീസിൽ നിന്നും നല്ല സുഖം തോന്നാതിനാൽ ഇത്തിരി നേരത്തെ ഇറങ്ങി. സഹമുറിയനും കൂട്ടുകാരനുമായ ദിലീപ് കുറച്ചു ദിവസം ലീവ് എടുത്തു പോയതിനാൽ, മുറിയിൽ ഞാൻ തനിച്ചായിരുന്നു. അതിനാൽ രാത്രി കഴിക്കാനുള്ള ഭക്ഷണവും അടുത്ത ദിവസത്തേക്ക് വേണ്ട അത്യാവശ്യം ചില സാധനങ്ങളും വാങ്ങി ഞാൻ എൻ്റെ ടൂവീലറിൽ റൂമിലേക്കെത്തി. എത്ര നേരത്തെ ഇറങ്ങിയിട്ടും കടകളിൽ കയറി റൂമിലെത്തിയപ്പോൾ സന്ധ്യയായി. കടകളിൽ കയറിയതോ എന്തോ ക്ഷീണം നല്ലവണ്ണം കൂടി. റൂം തുറക്കാൻ ലൈറ്റിട്ട് താക്കോൽ എടുക്കുമ്പോൾ, അതാ അരമതിലിൽ ഒരു സ്ത്രീരൂപം ഇരിക്കുന്നു. കാഴ്ചയ്ക്ക് യക്ഷി ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അതിസുന്ദരി, 23- 24 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി. അവൾ എന്നെ കണ്ടതും ചാടിയെഴുന്നേറ്റു. അപ്പോഴാണ് അവളെ കൂടുതൽ ഞാൻ ശ്രദ്ധിച്ചത്. പനം കുലകൾ പോലെ വിടർന്നു കിടക്കുന്ന കരി വാർമുകിൽ അതിനിടയിൽ പൂർണചന്ദ്രനെപ്പോലെ തിളങ്ങിനിൽക്കുന്ന മുഖ ചന്ദ്രികയിൽ മല്ലികാബാണൻ്റെ വില്ലുപോലെ രണ്ട് പുരികക്കൊടികൾക്ക് താഴെ ഇടതൂർന്ന ഇമകറുത്ത് മിനുതുള്ളിയിൽ മദജലം തുളുമ്പി നിൽക്കുന്നത് പോലെയുള്ള രണ്ട് നയനങ്ങളിൽ സ്പടിക കുപ്പികളിൽ പിടിച്ചിട്ട് രണ്ട് പരൽമീനുകൾ പോലെ കൃഷ്ണമണികൾ. കല്ലൊളി വീശുന്ന കർണഭാരങ്ങൾക്ക് തടസ്സമാകുന്ന പോലെ അവളുടെ കുറുനിരകൾ. തുടുതുടെ തുടിച്ചു കൊണ്ടിരിക്കുന്നു അവളുടെ അധരപല്ലവങ്ങളിൽ തേൻ കിനിഞ്ഞ് നിൽക്കുന്നതുപോലെ. കടഞ്ഞെടുത്തതുപോലെ ഉള്ള കഴുത്ത്. അവൾ ഉടുത്തിരിക്കുന്നത് ട്രാൻസ്പരൻറ് സാരി ആയതുകൊണ്ട് ബ്ലൗസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന ഉരുണ്ട ഇളനീർകുടങ്ങളുടെ ആകൃതി വ്യക്തമായി കാണാം. പരന്ന ആലിലവയർ അല്പം ചാടിയിട്ട് ഉണ്ടോ എന്നൊരു സംശയം, ഇല്ല അത് എൻറെ സംശയമാണ്. അരയ്ക്കു മുകളിൽ അല്പം ഒതുങ്ങി വിടർന്ന് നിൽക്കുന്ന സ്രോണിയുള്ള ഇവളെ കണ്ടപ്പോൾ ഏതോ അപ്സരസ്ത്രീ ആണോ എന്നു പോലും ഞാൻ സംശയിച്ചു. അവൾ കൊണ്ടുവന്ന ബാഗ് എടുക്കാൻ തിരിഞ്ഞപ്പോഴാണ് പിൻഭാഗം ഞാൻ ശ്രദ്ധിക്കുന്നത്. വീണ കുടം പോലെ വിടർന്നു നിൽക്കുന്ന നിതംബം അത് കവർ ചെയ്തു കിടക്കുന്ന കേശഭാരം.

ഞാനവളെ അതിശയത്തോടെ നോക്കി നിൽക്കുമ്പോൾ

” എന്താണ് ദാസേട്ടാ എന്നെ മനസ്സിലായില്ലേ”

എന്നു പറഞ്ഞു കൊണ്ട് അവൾ എൻറെ അടുത്തേക്ക് വന്നു. എന്നിട്ടും ഞാൻ മനസ്സിലാകാതെ നിന്നപ്പോൾ.

” അച്ഛനും അമ്മയും പറഞ്ഞിരുന്നു. ദാസേട്ടന് എന്നെ മനസ്സിലാവില്ല എന്ന് ”

എൻറെ മനസ്സിൽ പലവിധ ചിന്തകൾ കടന്നു പോയി. എന്നെ ഇത്രയും അടുത്തറിയുന്ന ഇവൾ ആര്? പെട്ടെന്ന് അമ്മയുമായി ഇടഞ്ഞുനിൽക്കുന്ന, അമ്മയുടെ മൂത്ത സഹോദരൻ്റെ മകൾ ഇവിടെ അടുത്ത് ഏതോ മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു. അവളെ ഞാൻ ചെറുപ്പത്തിലെ കണ്ടിട്ടുള്ളതാണ്, എന്തോ ഫാമിലി പ്രശ്നവുമായി ബന്ധപ്പെട്ട് അമ്മയും അമ്മാവനും ആയി വഴക്ക് ആയതിനുശേഷം പരസ്പരം കണ്ടിട്ടില്ല. അന്ന് അവൾക്ക് 15 വയസ്സ്, എനിക്ക് 19 ഉം. അവളുടെ പേര് ശാലിനി. അന്നേ അവളെ എനിക്കിഷ്ടമായിരുന്നു. കാലങ്ങൾ ഇങ്ങനെ കടന്നു പോയി. എനിക്കിപ്പോൾ 28 വയസ്സ്. ഞാൻ ദാസൻ (28). വീട് തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ആണ്, വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും. അച്ഛൻ ടൗണിൽ തന്നെ ഒരു ബേക്കറിയും

9 Comments

  1. ഡിക്രൂസ് ?

    Corona ??

  2. കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?

    1. നന്ദിയുണ്ട് സഹോ.

  3. നന്ദി

  4. thudakkam nannaittundu.

    1. Thanks

  5. Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️

    1. Thanks

  6. ????❤️?❤️?❤️?

Comments are closed.