മല്ലിമലർ കാവ് 5 28

Mallimalar Kavu Part 5 by Krishnan Sreebhadhra

Previous Part

 

 

” നാരായണൻ തമ്പി എല്ലാം തകർന്നവനെ പോലെ നടുത്തളത്തിൽ തളർന്നിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാതെ അപ്പോഴും അന്തംവിട്ട് നിന്ന് വിറക്കുകയായിരുന്നു ഹർഷൻ.
പെട്ടന്ന് എന്തോ ആലോചിച്ചുറപ്പിച്ചപോലെ നാരായണൻ തമ്പി തറയിൽ നിന്ന് ചാടിയെഴുന്നേറ്റ് ഹർഷനോട് മൊഴിഞ്ഞു…

” ഡോ… ഇയാള് ഒരിടം വരെ ഒന്നു വരണം എന്റെ കൂടെ ഇരുട്ടും മുൻപേ നമുക്ക് തിരികെയെത്താം.
ഹർഷൻ ഒരു മടിയും കൂടാതെ വരാമെന്ന രീതിയിൽ തമ്പിയുടെ നേരേ നോക്കി തലയാട്ടി.
എന്താണ് തമ്പിയുടെ ഉദ്ദേശം ?
ഒരു എത്തും പിടിയും കിട്ടാതെ അപ്പോഴും മിഴിച്ചു നിൽക്കുകയായിരുന്നു ഹർഷൻ….

അപ്പോഴേക്കും കോലാഹലങ്ങൾ കേട്ട് തൊടികളിൽ ജോലികൾ ചെയ്തിരുന്ന തൊഴിലാളികളും മറ്റുള്ളവരും അവിടേക്ക് ഓടിയെത്തിയിരുന്നു.
ആ കൂട്ടത്തിൽ പുള്ളി പശുവിനേയും കിടാവിനേ അഴിച്ചു കെട്ടാൻ പറമ്പിലേക്ക് പോയ നാരായണൻ തമ്പിയുടെ സഹധർമ്മിണിയും ഒരേയൊരു മകൾ ആതിരയും ഉണ്ടായിരുന്നു…..

നാരായണൻ തമ്പി എല്ലാവരേയും രൂക്ഷമായൊന്ന് നോക്കി.
അയ്യാളുടെ നോട്ടം നേരിടാനാവാതെ പുറം പണിക്കാരായ തൊഴിലാളികളെല്ലാവരും തന്നെ അവരവരുടെ തൊഴിലിടങ്ങളിലേക്ക് തിരികെ പോയി.
എന്താണിവിടെ നടന്നതെന്നറിയാതെ അന്തം വിട്ടു നിന്ന തന്റെ പത്നിയെ നാരായണൻ തമ്പി നീട്ടി വിളിച്ചു….

” സരസ്വതീ….!
സ്വപ്നാടനത്തിലായിരുന്ന സരസ്വതി തമ്പിയുടെ നീട്ടിയുള്ള വിളിക്കേട്ട് ഭയവും ബഹുമാനവും നിറഞ്ഞ വിനയത്തോടെ അയ്യാളുടെ അരുകിലേക്ക് ഓടിയണഞ്ഞു.
” എന്നെ വിളിച്ചുവോ ?
” ഉം..അയാളൊന്ന് ഇരുത്തി മൂളി എന്നിട്ട് പറഞ്ഞു.
“നീ അല്പം വെള്ളം അനത്തി കുളിക്കാൻ പാകത്തിന് ഇറക്കി വെയ്ക്കു.
“മോളേ ആതിരേ ഇങ്ങ് വാ !
ആതിര ഓടിവന്ന് അച്ഛന്റെ അരുകിൽ കുറുങ്ങി നിന്നു.
മോളേ നീ പോയി അച്ഛന് അണിയാനുള്ള ഉടുപ്പ് എടുത്ത് വച്ചേ വേഗം.
” ശരിയച്ഛാ..!!!

ആ കിളി നാദത്തിന്റെ ഉടമയെ ഹർഷൻ ഒളിണ്ണാലെ ഒന്ന് പാളി നോക്കി.
“ങ്ങേ…. വിശ്വാസം വരാതെ ഒന്നുകൂടി നേരിട്ട് സൂക്ഷിച്ചു നോക്കി.
” മൈഥിലി..ഇവളെന്താ ഇവിടെ..?
തമ്പിയുടെ ശബ്ദം കേട്ട് ഹർഷൻ വേഗം തമ്പിയുടെ നേരേ തിരിഞ്ഞു….

” ഇയാൾക്ക് ഇനി വസ്ത്രം മാറണമെന്ന് നിർബന്ധമുണ്ടോ..?
വേണമെങ്കിൽ വണ്ടിക്കാരനെ കൂട്ടി വിടാം.