മല്ലിമലർ കാവ് 4 22

ഉടനെ അവിടമാകെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും മുഴിങ്ങി.
തമ്പിക്ക് നേരേ നീണ്ടു വന്ന ആ ഭീകര മുഖം പതിയേ ഒരു സുന്ദരിയുടെ മുഖമായി മാറി.
അട്ടഹാസങ്ങൾ തേങ്ങലുകളായി തേങ്ങലോടൊപ്പം ആ സുന്ദര മുഖിയുടെ ചുണ്ടുകൾ വിടന്നു….

ഒരു വിതുമ്പലോടെ തമ്പിക്ക് നേരേനോക്കി അവൾ ആക്രോശിച്ചു.
” അറിയില്ലാ..?
“എന്നെ നീ അറില്ലാ..?
എന്റെ ആശകളും സ്വപ്നങ്ങളും തല്ലി കെടുത്തി ഒരു ദയയുമില്ലാതെ എന്നെയും എന്റെ കുടുംബത്തെയും കശിക്കിയെറിഞ്ഞ ദ്രോഹി …

” വിടില്ല നിന്നെ വിടില്ലെടാ…
ആക്രോശങ്ങൾ വീണ്ടും ഒരു തേങ്ങലായി പതിയെ പതിയെ എല്ലാം ശാന്തമായി.
അവളുടെ രൂപം കണ്ട് പേടിച്ച് ചുരുണ്ടു പോയി നാരായണൻ തമ്പി.
അയാളുടെ ചുണ്ടിൽ നിന്നും അയാളറിയാതെ തന്നെ ആ നാമം പുറത്തേക്ക് തികട്ടി വന്നത് ഹർഷന്റെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു.. നാരായണൻ തമ്പി മുരണ്ടു.
മല്ലി…. കാളിയാർ കോവിലകത്തെ മല്ലിക തമ്പുരാട്ടി…

☠ തുടരും ☠