Mallimalar Kavu Part 4 by Krishnan Sreebhadhra
Previous Part
” അമ്മേ…….
ഹർഷൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ഭീതിയോടെ ചുറ്റും നോക്കി.
താൻ സ്വപ്നലോകത്തായിരുന്നെന്ന് വിശ്വാസിക്കാൻ അയ്യാൾക്ക് നന്നേ പാട് പെടേണ്ടി വന്നു….
ഹോ.. എന്താണാവോ ഇങ്ങിനെ ഒരു സ്വപ്നം അയ്യാൾ അരയിലൂടെ കൈകളൊന്ന് ഓടിച്ച് നോക്കി.
ഉണ്ട് സ്വാമിമാർ ജപിച്ചു തന്ന മന്ത്രചരട് ഭഭ്രമായ് അരയിൽ തന്നെയുണ്ട്.
അവർ പ്രത്യേകം പറഞ്ഞാണ് ഉറങ്ങാൻ നേരം പുറമേ കാണത്തക്കവിധം അണിയണമെന്ന് താനത് മറന്നു.
ക്ഷീണത്താൽ പെട്ടെന്ന് ഉറങ്ങിപോകുകയും ചെയ്തു…..
അയ്യാൾ വാച്ചിൽ നോക്കി പുലർച്ചെ നാലുമണി കഴിഞ്ഞിരിക്കുന്നു വെളുക്കാൻ ഇനിയും ഏറെയുണ്ട്.
ഹർഷൻ സകല ദൈവങ്ങളെയും മനസിൽ ധ്യാനിച്ചു കൊണ്ട് വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടർന്നു…
വാതിലിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടാണ് അയ്യാൾ വീണ്ടും നിദ്ര വിട്ടുണർന്നത്.
നാശം ആരാണാവോ ഈ നേരത്ത്.
വാതിൽ പഴുതിലൂടെ സൂര്യന്റെ നുറുങ്ങു വെട്ടം അകത്തേക്ക് അരിച്ചിറങ്ങി…..
” ഓ..സമയം ഒരുപാടായെന്ന് തോന്നുന്നു അയ്യാൾ ചാടിയെഴുന്നേറ്റു.
മന്ത്രചരടിനെ മറക്യാനായി ശരിയാംവണ്ണം മുണ്ടഴിച്ചൊന്ന് കുടഞ്ഞുടുത്ത് വാതിൽ തുറന്ന് പൂമുഖത്തേക്ക് കാലെടുത്തു വച്ചു.
ദാ.. കൈയ്യിൽ ചായയുമായി നിറപുഞ്ചിരിയോടെ പൂമുഖവാതുക്കൽ മൈഥിലി നിൽക്കുന്നു.
” എന്താണ് സാറേ ഇന്ന് വേലയും കൂലിയുമൊന്നുമില്ലെ ?
അല്ല ഇത്രയും നേരമായിട്ടും എഴുന്നേൽക്കാത്തതുകൊണ്ട് ചോദിച്ചതാ…
” മണി എട്ട് കഴിഞ്ഞുട്ടോ വേഗം കുളികഴിഞ്ഞു തയ്യാറായി വന്നോളു ഞാൻ ചായയെടുത്ത് വെയ്ക്കാം.
” വേണ്ട മൈഥിലി ഞാനിന്നിനി എങ്ങും പോകുന്നില്ല.
ഇയ്യാള് ചായയവിടെ മൂടി വച്ച് പൊയ്ക്കോളു ഞാൻ പിന്നെ എടുത്തു കഴിച്ചോളാം.
വല്ലാത്തൊരു ക്ഷീണം ഞാൻ ഒന്നുകൂടി കിടന്നൊന്നുറങ്ങട്ടെ….
” അങ്ങിനെ ഇപ്പൊ വേണ്ടാട്ടൊ നല്ലകുട്ടിയായി വേഗം പോയി കുളിച്ച് വെടുപ്പായി വന്നേ.
ജോലിക്ക് പോണില്ലെങ്കിൽ വേണ്ട ഞാൻ പാട് പെട്ട് ഉണ്ടാക്കി കൊണ്ടു വന്ന ചൂടൻ ദോശയും ചമ്മന്തിയും പിന്നെ ഈ ചായയും.
ഇത് കഴിക്കാതെ ഞാൻ വിടില്ലാ” ഉം ചെല്ല് ചെല്ല്….
നിവൃത്തിയില്ലാതെ ഹർഷന് മൈഥിലിയെ അനുസരിക്കേണ്ടി വന്നു.
കുശലാന്വേഷണത്തിനിടയിൽ വീട്ടിൽ പോയവിശേഷങ്ങളോരോന്നും അവൾ ചോദിച്ചോണ്ടിരുന്നു.
കൂട്ടത്തിൽ അമ്മയ്ക്ക് തന്നെ ഇഷ്ടമായൊ എന്ന് ചോദിക്കാനുംഅവൾ മറന്നില്ല…