അവളുടെ നീഗുഢമായ ദുഃഖങ്ങളിൽ ഒരു കുളിർ കാറ്റിനെ അയച്ചു പ്രേമാർദ്രമായി അലിയിച്ചു കളയുമായിരുന്നു കിളിമരം . ഊഞ്ഞാലിൽ ഇരുന്നുള്ള അവളുടെ പഠിക്കാതെയുള്ള പഠിത്തം കണ്ടു കിളിമരം ചരിച്ചു രസിച്ചിരുന്നു !
ഒരു പക്ഷെ മരങ്ങൾ സംസാരിച്ചിരുന്നെങ്കിൽ അവർക്കു എന്തെല്ലാംപറയാൻകണ്ടിരുന്നേനെ ?ആ തണൽ മരം എത്രയോ തവണ അവളുടെ ചെവിയിൽ എന്തെല്ലാം മന്ത്രിച്ചിരിക്കുന്നു അത് അവളുടെ ഹൃദയത്തിന്റെ കോണിൽ എവിടെയോ കൊഴിഞ്ഞു പോയ ഇലകളായി അവശേഷിച്ചു .അങ്ങനെ അവൻ അവളുടെ മനഃസാക്ഷി സൂക്ഷിപ്പ്കാരനായി അവരുടെ സൗഹൃദം ആരുമറിയാതെ നിഗുഢമായി തുടർന്നു പോയിക്കൊണ്ടിരുന്നു ….
ഒരു ദിവസം വളരെ ഉത്സാഹത്തോടെ അവൾ കിഴക്കു വശത്തെ കൂട്ടുകാരന്റെ അരികിലേക്ക് ഓടി ! അവിടെ കണ്ട കാഴ്ച്ചയിൽ അവളുടെ കാലുകൾ കുഴഞ്ഞു തൊണ്ട ഇടറി കണ്ണുകൾ നിറഞ്ഞു … മണ്ണോടു ചേർത്തവനെ വെട്ടി മാറ്റിയിരിക്കുന്നു! തന്റെ പ്രിയതോഴൻ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു !
പൊട്ടി വീണുകിടക്കുന്ന ഊഞ്ഞാൽ അവളുടെ കാലിൽ ഉടക്കി ചുറ്റിവരഞ്ഞു .ഹൃദയം നുറുങ്ങുന്ന വേദനയിൽ ആരോടെനില്ലാതെ ആക്രോശിച്ചു !! വീടിനോടു ചേർന്നു നിൽക്കുന്നത് കൊണ്ട് ബലക്ഷയം വരുംപോലും ആരോ പതുങ്ങിയ ശബ്ദത്തിൽ പുലമ്പി !!
അവളുടെ കണ്ണുനീർ ഭൂമിയെ ചുട്ടു പൊളിച്ചു .അവജ്ഞയോടെ സൂര്യകിരണങ്ങൾ അവളുടെ മുഖത്തേക്കു ആഴ്‌ന്നിറങ്ങി ! അവളുടെ സുഹൃത്തിനെ അങ്ങനെ കാണാൻകഴിയാതെ വീടിനുള്ളിലേക്ക് ഓടി ഒളിച്ചു !! മുറികൾക്ക് ചുറ്റും തീർത്ത ഭിത്തികൾക്കിടയിൽ അവളുടെ ശ്വാസനിശ്വാസംവീർപ്പുമുട്ടി…
ദുഃഖാർദ്രമായാ കുയിൽ മൂകമായി എവിടെയോ പോയിമറഞ്ഞു .. പറവകൾക്കു ആകാശമുണ്ട് എന്ന് പാടിയപോലെ പക്ഷികൾ എല്ലാം ചിലച്ചുകൊണ്ടു ആകാശത്തേക്കു പറന്നുയർന്നു പിന്നീട് അവൾ ആ വഴിക്കെ പോകാതെ ആയി.
കാലം മറവിയുടെ മാറാലനെയ്തു മുന്നോട്ടു പോയിക്കൊണ്ടിരുന്നു.. ആ മാറാലയിൽ പെട്ടു കിളിമരവും മറഞ്ഞുപോയി !
അവൾ എപ്പോഴും വായിക്കാൻ ആഗ്രഹിക്കാറുള്ള വിജയൻ മാഷിന്റെ ‘മധുരം ഗായതി’യിലെ പറക്കുന്ന ആല്മരത്തിന്റെയും സുകന്യ യെന്ന വനകന്യകയുടെയും ആഴത്തിലുള്ള പ്രണയം അവളുടെ ഹൃദയത്തെ കുത്തിനോവിച്ചിരുന്നു ..തന്റെ കിളിമരവും മധുരംഗായതിയിലെ നായകനെ പോലെ പറന്നിരുന്നെങ്കിൽലെന്നു ഒരു ദി ർഘനിശ്വാസത്തോടെ അവൾ ഓർത്തിരുന്നു!!
വർഷങ്ങൾക്കിപ്പുറം കണ്ണെത്താ ദൂരത്തു ഒരു വൃക്ഷത്തെ പോലും കാണാത്ത സ്ഥലത്തു അവൾ എത്തിപെട്ടു.. അപ്പോഴേക്കും പ്രകൃതിയോടുള്ള അവളുടെ സമീപനം കുറെ കൂടി വിശാലമായി , വിരലിൽ എണ്ണാവുന്ന ചെടികളുമായി അവൾ സംസാരിച്ചു തുടങ്ങി.. പൂവിടാത്ത ചെടികളുമായി അവൾ വഴക്കടിച്ചു ! അവളുടെ മുമ്പിൽ പരാജിതരായി ചെടികൾ പൂക്കൾ കൊണ്ട് പുഞ്ചിരിയോടെ നിറഞ്ഞു .എപ്പോഴോ ഒരു ഇളം കാറ്റു അവളുടെ മുടികളെ തഴുകി പോയി … ഓർമകളുടെ ഒരു ഈരമ്പല് ഹൃദയത്തിൽ കേട്ടു ..
അവളുടെ കിളിമരത്തിന്റെ ഓർമ്മ ഒരു കുളിർ മർമരമായി തഴുകി ! ശ്വാസനിശ്വാസങ്ങൾ പരസ്പരം കൈമാറുന്ന കാമുകി കാമുകൻ മാരെ പോലെ അവർ ഓർമ്മ കളിൽ ഒന്നു ചേർന്നു ! അറിഞ്ഞോ അറിയാതയോ അവർ ഒന്നായിരുന്നു പ്രാണോർജ്ജങ്ങൾ നിസ്വാർത്ഥമായി അവർ പങ്കുവച്ചിരുന്നു ! അവളുടെ നിശ്വാസം അവന്റെ സിരകളിൽ ലഹരിയായി ,അവന്റെ ഉച്ഛ്വാസം അവളുടെ ഹൃദയത്തിന് സ്പന്ദനമായി !!! മനസ്സിനും ശരീരത്തിനും ആത്മാവിനും പകർന്നു നൽകിയ നിസ്വാർത്ഥ സ്നേഹമോർത്തു ഒരുനിമിഷം വിദൂരതയിലേക്കു നോക്കി പ്രാണനുവേണ്ടി അവൾ ദിർഘമായി നിശ്വസിച്ചു…
ആത്മാവിൽ ഞങ്ങൾ ഒന്നാണ് പ്രാണനിൽ ഞങ്ങൾ പരസ്പരപൂരകമാണ് എന്നുമന്ത്രിച്ചുകൊണ്ട് കാണാത്ത പച്ചപ്പിനായി ഹൃദയത്തിനുള്ളിലേക്കു അവൾ പരതി ! അപ്പോൾ ആൽമരം വനകന്യകയെ വാരിയെടുത്തു അന്തഃതയിലേക്കു പറക്കാൻ തുടങ്ങി എവിടെയോ നഷ്ടപെട്ട പ്രാണനിൽ അലിയാൻ……
ഭാഷയുടെ മനോഹാരിതയിൽ തീർത്ത കുഞ്ഞു കഥ, ഇഷ്ടായി, ആശംസകൾ…
????
എന്റെ ജീവിതം ???
അടിപൊളി ആയിട്ടുണ്ട് പ്രകൃതിയും മനുഷ്യനും ഉള്ള ആത്മബന്ധം നന്നായിട്ടുണ്ട് ??? ആ മരം മുറിച്ചപ്പോൾ കുറച്ചു വിഷമം ഉണ്ടായി ഇനിയും എഴുതണം