അവർക്ക് തങ്ങൾ പാപം ചെയ്തു എന്ന് മനസ്സിലായതുകൊണ്ട് അവർ ദൈവത്തിൽ നിന്നും ഓടിയോളിച്ചു.
ഇതെല്ലാം ലൂസിഫർ പൈശാചികമായ ചിരിയോടെ കണ്ടുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.
***
ദൈവം മനുഷ്യനെ കാണനായി ഭൂമിയിലെ സ്വർഗ്ഗത്തിലേക്കു എത്തി. എന്നാൽ അവരെ അവിടെയെങ്ങും ദൈവത്തിന് കണ്ടെത്തനായില്ല.
ദൈവത്തിന് അവർ മറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായി.
“മനുഷ്യരെ… നിങ്ങൾ മറഞ്ഞിരിക്കുന്നതെന്തു…”
അയ്യാൾ അവരെ വിളിച്ചു.
“പിതാവേ…
അങ്ങയോടു ഞങ്ങൾ പാപം ചെയ്തു…”
അവർ മറവിലായിരുന്നു ദൈവത്തോട് വിളിച്ചു പറഞ്ഞു.
“നിങ്ങൾ എനിക്ക് പ്രത്യക്ഷരാകുവിൻ…”
ദൈവം കൽപ്പിച്ചു.
ഇലകൾക്കൊണ്ട് ശരീരം മറച്ചു അവർ ദൈവത്തിന് മുന്നിലായ് എത്തിച്ചേർന്നു.
“പിതാവേ ഞാൻ കബിളിപ്പിക്കപ്പെട്ടു…”
ഈവ് ദയനിയതയോടെ ദൈവത്തോട് പറഞ്ഞു.
അവർ തന്റെ വാക്ക് കേൾക്കാതെ ആ വൃക്ഷത്തിന്റെ ഫലം കഴിച്ചു എന്ന് ദൈവത്തിന് മനസ്സിലായി. അയാൾക്ക് കഠിനമായ ദേഷ്യം ഉണ്ടായി.
“മനുഷ്യാ… നിന്നെ ഞാൻ എന്റെ മക്കളെപ്പോലെ സ്നേഹിച്ചു…
എന്റെ സ്വന്തം മക്കളുടെ വാക്ക് പോലും ഞാൻ നിരാകരിച്ചു…
നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ പാപികളായതിനാൽ ഞാൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ തിരിച്ചെടുക്കുന്നു…
ഇന്ന് മുതൽ നിങ്ങളുടെ ജീവിതം കഠിനവും കഷ്ടതയുള്ളതുമാവട്ടെ…”
അവരെ ശപിച്ചുകൊണ്ട് ദൈവം ഭൂമിയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്കു പുറപ്പെട്ടു.
മനുഷ്യർ നോക്കി നിൽക്കെ അവരുടെ ചുറ്റിനുമുണ്ടായിരുന്ന സംരക്ഷണങ്ങൾ എല്ലാം തന്നെ ഇല്ലാതെയായി ചുറ്റിനുമുണ്ടായിരുന്ന സ്വർഗ്ഗീയ സൗകര്യങ്ങൾ എല്ലാം മാഞ്ഞുപോയിരുന്നു.
മനുഷ്യർ തങ്ങൾ ചെയ്ത പാപത്തെ ഓർത്തു ദൈവത്തോട് അലറിക്കരഞ്ഞു.
“പിതാവേ….”
എന്നാൽ ആ നിലവിളി ദൈവം കേട്ടില്ല.
തുടരും…
❤❤❤❤❤❤❤❤
??