Lucifer : The Fallen Angel [ 8 ] 153

ലൂസി പാമ്പിന്റെ രൂപത്തിൽ ഇഴഞ്ഞു ആ വൃക്ഷത്തിന് മുന്നിലായ് എത്തി ചേർന്ന്. അവിടെ അതിനു സമീപമായി ഈവ് ഉണ്ടായിരുന്നു.

അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ലൂസിഫർ പാമ്പിനെപ്പോലെ ചീറ്റി. അവളുടെ ശ്രദ്ധയിൽ അത് പെടുകയും ചെയ്തു.

ഏതെൻ തോട്ടത്തിൽ പാമ്പ് ഇല്ലാഞ്ഞതിനാൽ തന്നെ അവൾക്ക് അങ്ങനെ ഒരു ജീവിയെ ആദ്യമായി കണ്ടതിന്റെ അത്ഭുതം തോന്നി.

“നീ ആരാണ്…?”

അവൾ ചോദിച്ചു.

“ഞാൻ ദൈവം അയച്ച പാമ്പ് എന്ന ജീവിയാണ് ഈ വൃക്ഷത്തിലെ ഫലം ദൈവത്തിനായ് കൊണ്ടുചെല്ലാൻ…”

അവൻ പറഞ്ഞു. അത് കേട്ടപ്പോൾ ഈവിന് ആശ്ചര്യം തോന്നി.

“ദൈവം ഈ വൃക്ഷത്തിലെ ഫലം ആണോ കഴിക്കുന്നത്‌…?”

അവൾ ആകാംഷയോടെ ചോദിച്ചു.

“അതെ ഈ ഫലം ആണ് ദൈവത്തിന് ശക്തികൾ നൽകുന്നത്…

സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ഈ വൃക്ഷത്തിന്റെ ഫലങ്ങൾ മുഴുവൻ തീർന്നു പോയി ഇനി പുതിയതുണ്ടാവാൻ കുറച്ചു നാളുകൾ കഴിയണം അതുവരെ ഇതിൽ നിന്നും ഫലം കൊണ്ട് ചെല്ലണം…”

അവന്റെ വാക്കുകൾ കേട്ടു അത്ഭുതപ്പെട്ടു.

“അപ്പോൾ ഇത് കഴിച്ചാൽ ഞാനും ദൈവമാകുമോ..?”

അടുത്ത ചോദ്യം അവൾ ചോദിച്ചു.

“ആകും പക്ഷെ ഇത് ദൈവം മാത്രമേ കഴിക്കാൻ പാടുള്ളു എന്നാണ് കല്പിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റാരും ഈ ഫലം കഴിക്കാറില്ല…”

ലൂസിഫർ പറയുന്നതൊക്കെ കേട്ടു അവളുടെ മനസ്സിൽ ആ ഫലം കഴിക്കണം എന്ന ആഗ്രഹം ഉടലിട്ടു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ലൂസിഫർ പാമ്പിന്റെ രൂപത്തിൽ വന്നു ദിവസവും ആ ഫലം എടുത്തുകൊണ്ടു പോകുന്നത് ഈവ് കണ്ടു അങ്ങനെ അവൾക്കു അവൻ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസം വന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരിക്കൽ ലൂസിഫർ ഫലം എടുത്തുകൊണ്ടു പോകുന്നത് ഈവ് പതുങ്ങി ഇരുന്നു നോക്കി. ലൂസിഫർ പോയതിനു ശേഷം അവൾ അതിൽ നിന്നും രണ്ടു ഫലങ്ങൾ പറിച്ചു ആദത്തിന് അരികിലെത്തി.

“ആദം ഇതുകണ്ടോ…”

അവൾ ആ ഫലം കാണിച്ചുകൊണ്ട് ചോദിച്ചു.

“ഇത് ദൈവം നമുക്ക് നിഷിദ്ധമാക്കിയ ഫലം അല്ലെ…?”

അവന്റെ കണ്ണുകളിൽ പേടി വന്നിരുന്നു.

എന്നാൽ സത്യം പറഞ്ഞാൽ അവൻ ആ ഫലം കഴിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഒരു കള്ളം പറഞ്ഞു.

“അല്ല ഇത് അത്പോലെ തന്നെ ഉള്ള മറ്റൊരു ഫലം ആണ്…”

അത് കേട്ടപ്പോൾ ആദത്തിന് ആശ്വാസം തോന്നി.

“… ഞാൻ ഒരെണ്ണം അല്പം മുൻപ് കഴിച്ചു അസാധ്യ സ്വാദണ് അതുകൊണ്ട് ഞാൻ നിനക്കായി കൊണ്ടുവന്നതാണ്…”

അവൾ ഒരു കള്ളം കൂടി പറഞ്ഞു അവന്റെ കയ്യിലേക്ക് ആ ഫലം കൊടുത്തു.

അവർ രണ്ടുപേരും ആ ഫലം ഒരുമിച്ചു കഴിച്ചു.

പെട്ടന്ന് അവരിരുവരുടെയും തലച്ചോറിലൂടെ ഒരു മിന്നൽ കടന്നു പോയി. അവരുടെ കണ്ണുകൾ തുറന്നു അവർ പരസ്പരം നോക്കി തമ്മിൽ തമ്മിൽ നഗ്നരാണെന്ന് അറിഞ്ഞു അവർ തങ്ങളുടെ ശരീരത്തെ മറച്ചു. മനുഷ്യന്റെ നിയന്ത്രണപ്പെടുത്തിയിരുന്ന അറിവ് അവരിലേക്ക് വന്നു ചേർന്നു.

2 Comments

  1. ❤❤❤❤❤❤❤❤

Comments are closed.