അവർ വെറും മനുഷ്യർ ഞങ്ങൾ ദൈവത്തിന്റെ സ്വന്തം മക്കൾ ആണ്. ആ ഞങ്ങൾ വെറും മനുഷ്യന്റെ സംരക്ഷകരായി കഴിയേണ്ടവരല്ല…”
അവന്റെ വക്കുകൾ മറ്റുള്ളവരിലും അത്തരത്തിലുള്ള ചിന്തയുളവാക്കി അവരുടെ ഇടയിൽ തന്നെ നേർത്ത ശബ്ദത്തിൽ പരസ്പരം അതിനെക്കുറിച്ചു സംസാരിച്ചു.
“… അത് മാത്രവുമല്ല മനുഷ്യരെ നമ്മൾ സംരക്ഷിച്ചാൽ അവർ നമ്മളെ ചവുട്ടി താഴ്ത്തും അവർ നമ്മളെ അടിമകളാക്കൻ ശ്രമിക്കും. അവർ ദൈവത്തോളം ഉയരാൻ ശ്രമിക്കും സ്വയം ദൈവങ്ങൾ ആകാൻ ശ്രമിക്കും എല്ലാത്തിലുമുപരി അഹങ്കാരം അവരെ അന്ധരാക്കും…”
ലൂസിഫർ തുടർന്നു. മാലാഖമാർ തമ്മിലുള്ള സംസാരത്തിന്റെ ശബ്ദം ഉയർന്നു.
“അതുകൊണ്ട് തന്നെ മനുഷ്യരെ തന്നെ ഇല്ലാതെയാക്കണം എന്നാണ് ഞാൻ പറയുന്നത്. അല്ലാതെ അങ്ങയുടെ മനുഷ്യനെ സംരക്ഷിക്കണമെന്ന ആവശ്യത്തെ ഞാൻ അംഗീകരിക്കില്ല…”
ലൂസിഫർ പറഞ്ഞു നിർത്തി.
“ലൂസി…”
ദൈവത്തിന്റെ രോഷത്തോടെയുള്ള ശബ്ദം അവിടെ മുഴങ്ങി പ്രപഞ്ചം മുഴുവൻ നിശ്ചലം ആയി നിശബ്ദത എങ്ങും വ്യാപിച്ചു.
“…ഞാനാണ് ദൈവം…
എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്നു.
ഞാൻ പറഞ്ഞത് ആവശ്യമല്ല ആജ്ഞായാണ്…”
എല്ലാവരുടെ ഉള്ളിലും വല്ലാത്ത ഒരു ഭയം രൂപംകൊണ്ട്.
“പക്ഷെ പിതാവേ…”
“… അവരെ നിങ്ങൾ സംരക്ഷിക്കും.
മനുഷ്യർ അങ്ങനെ എന്തെങ്കിലും പാപം ചെയ്തു നമ്മെ എതിർത്താൽ നീ പറയുന്നതുപോലെ. പക്ഷെ അതുവരെ ഞാൻ പറഞ്ഞതുപോലെ…
അവരെ നിങ്ങൾ സംരക്ഷിക്കും…”
ലൂസിഫർ പറയാൻ തുടങ്ങിയതും ദൈവം ശബ്ദത്തിന്റെ കനം കൂട്ടി ആജ്ഞാപിച്ചു.
പിന്നീട് ആരും തന്നെ ഒന്നും പറഞ്ഞില്ല. എല്ലാവരും ദൈവത്തിന്റെ വാക്ക് അനുസരിക്കാൻ തന്നെ തീരുമാനിച്ചു.
എന്നാൽ ലൂസിഫറിനു ദൈവത്തിന്റെ വാക്കുകളോട് വലിയ എതിർപ്പായിരുന്നു പക്ഷെ അത് എത്ര പറഞ്ഞാലും ദൈവത്തിന് മനസ്സിലാവില്ല എന്ന് അവനു അറിയാമായിരുന്നു.
അങ്ങനെ ദൈവം മാലാഖമാരെപ്പോലെ തന്നെ മനുഷ്യനെയും തന്റെ മക്കളായി കണ്ടു. അവരെ വളരെ അധികം സ്നേഹിച്ചു.
***
കുറച്ചു കാലം കഴിഞ്ഞു…
മലഖമാർ മനുഷ്യനെ സംരക്ഷിച്ചു വന്നു. ലൂസിഫർ മനുഷ്യനെ ഇല്ലാതെയാക്കാനായി അവസരങ്ങൾക്കായി കാത്തിരുന്നു.
അങ്ങനെ ഒരിക്കൽ ദേവിയിൽ നിന്നും മനുഷ്യന്റെ സ്വർഗ്ഗത്തിലെ വിശേഷതയുള്ള ആ വൃക്ഷത്തെക്കുറിച്ച് ലൂസി അറിഞ്ഞു.
അങ്ങനെ അവൻ ഒരു പദ്ധതി തയ്യാറാക്കി ഭൂമിയിലേക്ക് ഒരു പാമ്പായി അവതരിച്ചു. ഭൂമി അപ്പോൾ കാടുകളാൽ നിറഞ്ഞിരുന്നു. പലതരം പുതിയ മൃഗങ്ങൾ രൂപം കൊണ്ടിരുന്നു. പരിണാമം ഭൂമിയിലാകെ വ്യാപിച്ചിരുന്നു.
എന്നാൽ മനുഷ്യൻ മാത്രം രൂപം കൊണ്ട അന്ന് മുതൽ പരിണാമ ഉണ്ടായിരുന്നില്ല കാരണം ദൈവം അവർക്കായി ഭൂമിയിൽ സ്വർഗ്ഗം തന്നെ സൃഷ്ടിച്ചതിനാൽ അവർക്ക് സ്വയം ഒന്നും തന്നെ ചെയ്യേണ്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ പരിണാമം മനുഷ്യന് ഉണ്ടായതുമില്ല.
❤❤❤❤❤❤❤❤
??