Lucifer : The Fallen Angel [ 8 ] 153

ലൂസി അവന്റെ പുറത്തായി ഒന്ന് തട്ടി. വെർമി പതിയെ എഴുന്നേറ്റ് ആ നദി പോലെയുള്ള പാലത്തിലൂടെ മുന്നിലേക്ക്‌ അല്പം വേഗതയിൽ നടന്ന് ഇരു ചിറകുകളും വിരിച്ചു ആകാശത്തിലേക്കു പറന്നുയർന്നു.

വെർമിയുടെ വേഗതയിൽ ഡാനിയുടെ മുഖത്തേക്ക് കാറ്റ് ശക്തമായി വന്നു പതിച്ചുകൊണ്ടിരുന്നു. അവൻ മുകളിലേക്കു പറന്നുയർന്നു. അവൾ മേലെ എത്തിയശേഷം താഴേക്ക് നോക്കി. വളരെ ഉയരത്തിൽ ആയിരുന്നു വെർമി അപ്പോൾ പറന്നുകൊണ്ടിരുന്നത്.

ലൂസി അവളെ പിന്നിൽ നിന്നും പുണർന്നു. അവൾ അവന്റെ നേരെ മുഖം തിരിച്ചു ലൂസിഫർ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. വായുവിൽ അവർ തങ്ങളുടെ പ്രണയത്തിനെ ആഘോഷിച്ചുകൊണ്ടിരുന്നു.

അകലെ സ്വർഗ്ഗത്തിൽ നിന്നിരുന്ന പലരും ആ കാടിന്റെ മുകളിലൂടെ എന്തോ ഒന്ന് ചുറ്റിക്കറങ്ങുന്നത് കണ്ടു. അങ്ങനെ ഒരു കാഴ്ച അവർക്ക് പുതിയതായിരുന്നു.

***

ലൂസിയും ഡാനിയും കാടിനുള്ളിലെ ചെറിയ വീടിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ അവർ ഒരു നിയന്ത്രവുമില്ലാതെ പ്രണയിച്ചു നടന്നു.

അങ്ങനെ ഇരിക്കെ ഒരു നാൾ ദൈവം മാലാഖമാരെ വിളിച്ചു കൂട്ടി.

ദൈവവും ദേവിയും അവരുടെ മുന്നിലായി വലിയ ഒരു സിംഹസനത്തിൽ ഇരുന്നു.

“മക്കളെ…”

ദേവി അവരോട് സംസാരിച്ചു തുടങ്ങി.

“ഇന്ന് നിങ്ങളെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനായിയാണ് ഞങ്ങൾ വിളിച്ചു വരുത്തിയത്…”

മാലാഖമാർ എന്താണ് എന്നറിയാനായി കാത്തിരുന്നു.

ദൈവം മെല്ല എഴുന്നേറ്റു തുടർന്നു.

“കാലങ്ങൾക്ക് മുൻപ് ഞാനും ദേവിയും കണ്ടുമുട്ടിയപ്പോഴാണ് ശൂന്യതയിൽ പ്രപഞ്ചം രൂപം കൊണ്ടത്…

അന്ന് ആരംഭിച്ച പ്രപഞ്ചം ഇന്നും വളർന്നുകൊണ്ടിരിക്കുന്നു…

അതിൽ ഒരു കോണിൽ എന്നെപ്പോലെ…
നിങ്ങളെപ്പോലെ ജീവിക്കുന്നവരാണ് മനുഷ്യർ…

അവരും എന്റെ മക്കളാണ് നിങ്ങളുടെ സഹോദരങ്ങൾ പക്ഷെ അവർ നമ്മളെപ്പോലെ വലിയ ശക്തി ഉള്ളവർ അല്ല അതുകൊണ്ട് തന്നെ നിങ്ങൾ അവരെ സംരക്ഷിക്കണം…”

ദൈവം പറഞ്ഞു നിർത്തി.

അയ്യാൾ എല്ലാവരെയുമായി നോക്കി. നിശബ്ദത മാത്രമായിരുന്നു അവിടെ കുറച്ചധികം നേരത്തേക്ക്.

അല്പ സമയത്തിന് ശേഷം അവിടെ ഒരു ശബ്ദം ഉയർന്നു.

“സാധിക്കില്ല…”

ലൂസിഫറിന്റെ ആയിരുന്നു അത്. എല്ലാവരും അവനിലേക്ക് നോട്ടം തിരിച്ചു.

“ക്ഷമിക്കണം പിതാവേ പക്ഷെ അങ്ങയുടെ ആവശ്യം ഞാൻ അംഗീകരിക്കുന്നില്ല…”

അവൻ തന്റെ അഭിപ്രായം മുഴുവനാക്കി.

“ലൂസി അവർ ശക്തന്മാരല്ല നമ്മൾ വേണം അവരെ സംരക്ഷിക്കാൻ…”

തന്റെ ഏറ്റവും പ്രീയപ്പെട്ടവൻ തന്നെ തന്നെ എതിർത്തപ്പോൾ ദൈവത്തിന് അല്പം വിഷമം തോന്നി അയ്യാൾ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“ഇല്ല പിതാവേ… സാധിക്കില്ല അവർ ശക്തരല്ലായിരിക്കാം അതുകൊണ്ട് ഞങ്ങൾ അവരെ സംരക്ഷിക്കണം എന്നത് ആവശ്യമുള്ള കാര്യമല്ല…

2 Comments

  1. ❤❤❤❤❤❤❤❤

Comments are closed.