Lucifer : The Fallen Angel [ 8 ] 155

  • Previous Part:
  • Lucifer : The Fallen Angel [ 7 ]

    അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു.

    ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന പനിനീർപുഷ്‌പ്പങ്ങൾ ആയിരുന്നു. അതിനും നടുവിലായി ചെറിയ ഒരു വീട്.

    പക്ഷെ അതിനേക്കാളൊക്കെ അവളെ അമ്പരപ്പിച്ചത് തങ്ങൾ നിൽക്കുന്നതുപോലെ ആ താഴ്ച്ചയുടെ മറുവശത്തായി ലൂസിഫറിനെ തന്നെ നോക്കി നിൽക്കുന്ന ഭീമകരനായ ആ ജീവിയെക്കണ്ടായിരുന്നു.

    അവരെക്കാൾ അഞ്ചിരട്ടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു ഡ്രാഗൺ. അതിന്റെ മങ്ങിയ ചുവന്ന നിറത്തിൽ കറുപ്പ് നിറംകൊണ്ട് അലങ്കരിച്ചിരുന്ന പോലെയുള്ള ചെറിയ വരകൾ ഉണ്ടായിരുന്നു.

    ലൂസിഫർ മെല്ലെ മുന്നിലേക്ക്‌ നടന്നു ഡാനിയും. മെല്ലെ മെല്ലെ അവർ ആ ചെറിയ ദ്വിപിലേക്ക് കടന്നു. പനിനീർ പുഷ്പങ്ങളുടെ ഇടയിലൂടെ ഉണ്ടായിരുന്ന ആ ചെറിയ കാൽനടപ്പാതയിൽ ചവിട്ടിയപ്പോൾ അവളുടെ കാൽ ഒന്ന് തണുത്തു.

    മെല്ലെ മെല്ലെ ആ പൂന്തോട്ടവും കടന്നു വീടിന്റെ പടി ചവിട്ടി അവർ വീടിനുള്ളിലേക്ക് പ്രവേശിച്ചു. കണ്ണാടിയെന്നപോലെയുള്ള ഭിത്തികൾ അവിടെ നിന്നു പുറമെയുള്ള എല്ലാകാഴ്ചകളും കാണാനാകുമായിരുന്നു. അവർ വീടിനുള്ളിലൂടെ ദ്വീപിന്റെ മറുവശത്തേക്ക് എത്തി. അവിടെ നിന്നുമുണ്ടായിരുന്ന ചെറിയ നദി പോലെയുള്ള പാലം കടന്നു മറുവശത്തായി കാത്തു നിന്ന ഡ്രാഗണിന് സമീപത്തേക്ക് എത്തി.

    ലൂസിഫർ മെല്ല അവളുടെ കൈ വിടുവിച്ചു മുന്നിലേക്ക്‌ നടന്നു. ലൂസി ആ ജീവിയുടെ മുന്നിലായ് എത്തിയതും അത് തല താഴ്ത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു. അവൻ മെല്ലെ അതിന്റെ തലയിൽ തലോടി.

    അല്പം കഴിഞ്ഞു അത് മെല്ലെ തല ഉയർത്തി അവളെ നോക്കി. ലൂസിഫർ അവളെ കൈകാട്ടി അങ്ങോട്ടേക്ക് വിളിച്ചു.

    അവൾ അടുത്തായെത്തിയതും അത് അവളുടെ മേലേക്ക് മുഖ അടുപ്പിച്ചു. ശക്തമായി ശ്വാസം ഉള്ളിലേക്ക് എടുത്തു മണപ്പിച്ചു. അവളുടെ മുടിയിഴകൾ മുന്നിലേക്ക് പാറി വീണു.

    ശേഷം അ ഡ്രാഗൺ അവളുടെ മേലേക്ക് മെല്ലെ തല മുട്ടി ഉരുമി.

    “വെർമിലിയോൺ…

    അതാണ്‌ ഇവന്റെ പേര് അതിന്റെ കവിളിൽ തഴുകിക്കൊണ്ട് ലൂസി പറഞ്ഞു.

    “വെർമിലിയോൻ…”

    അവളും ആ പേര് ഒന്ന് ഉച്ചരിച്ചു. അത് അവളെനോക്കി ഒന്ന് കണ്ണുചിമ്മി.

    ലൂസി അതിന്റെ തലയുടെ മുകളിലായ് പിടിച്ചു മെല്ലെ താഴ്ത്തി അത് നിലത്തേക്ക് ഇരുന്നു. അവൻ അതിന്റെ മുകളിലേക്ക് വലിഞ്ഞു കേറി ഡാനിക്കായി കൈ നീട്ടി. അവൾ ഒന്ന് പരിഭ്രാമിച്ചാണെങ്കിലും മെല്ലെ വെർമിയുടെ മുകളിലേക്ക് പിടിച്ചു കയറി ലൂസിയുടെ മുന്നിലായ് സ്ഥാനം ഉറപ്പിച്ചു.

    2 Comments

    1. ❤❤❤❤❤❤❤❤

    Comments are closed.