Lucifer : The Fallen Angel [ 5 ] 177

ആ കറുത്ത സുന്ദരി നിലാവിലൂടെ മെല്ലെ സിറ്റിയിൽ നിന്നും പുറത്തേക്ക് കടന്നു നഥിയുടെ വീട് ലക്ഷ്യമാക്കി പോയി.

നഥി വെളിയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

ലൂസിയുടെ മുഴുവൻ ശ്രദ്ധയും ഡ്രൈവിങ്ങിലും.

“ആളെ കണ്ടുപിടിക്കുന്ന കാര്യം എന്തായി…”

അൽപനേരം കഴിഞ്ഞു നഥി അവനോടായി ചോദിച്ചു.

“ഹ്മ്മ്മ്…

നടക്കുന്നുണ്ട് ഉടനെ കണ്ടുപിടിക്കും എന്നാണ് പ്രതീക്ഷ…”

അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ഹ്മ്മ്മ്മ്…”

അവൾ ഒന്ന് മൂളി.

“ഈ മെയ്സ് സ്വന്തം സിസ്റ്റർ ആണോ…?”

അവൾ അല്പം കഴിഞ്ഞു വീണ്ടും ചോദിച്ചു.

“അതെ…?

എന്തെ…?”

അവൻ തിരികെ ചോദിച്ചു.

“ഏയ്യ് ലൂസിഫറിനു ഇങ്ങനെ ഒരു സിസ്റ്റർ ഉണ്ടെന്ന കാര്യം എവിടെയും കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടുമൊന്നുമില്ല…”

“അവൾ മനുഷ്യരുമായി അധികം കോണ്ടാക്റ്റിൽ വന്നിട്ടില്ല…

ഇപ്പോൾ പോലും എനിക്ക് വേണ്ടിയാണ് ഭൂമിയിലേക്ക് വന്നത്…”

“ഓഹോ….”

ഒരുപാട് സംശയങ്ങൾ അവളുടെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അതിൽ നിന്നും ചിലത് അവൾ ചോദിച്ചു.

“അപ്പൊ ലൂസിയെക്കുറിച്ച് പറയുന്ന കഥയൊക്കെ സത്യമല്ലേ…”

അവൾ ചോദിച്ചു.

“ഹ്മ്മ്മ്…

അങ്ങനെ ചോദിച്ചാൽ കഥകൾ ഒന്നും കംപ്ലീറ്റ് അല്ല…

എന്ന് വേണമെങ്കിൽ പറയാം…”

“അപ്പോളെങ്ങനെയാ കഥകൾ…”

“അത് ഒരുപാട് പറയാൻ ഉണ്ട്…

ഒരുപാട് സമയം എടുക്കും… ഞാൻ പിന്നെ എപ്പോളെങ്കിലും പറയാം…. ”

അത്രയും പറഞ്ഞതോടുകൂടി അവൾ ഏകദേശം സംശയം ചോദിക്കുന്നതൊക്കെ അവസാനിപ്പിച്ചിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ഉണ്ടായിരുന്നു അവളുടെ വീട്ടിലേക്കു.

“ഹേയ് ലൂസി…”

അവളുടെ വീടിനു മുന്നിലായി ഇറക്കി തിരികെ പോകാൻ ആയി തുടങ്ങിയ അവനെ അവൾ വിളിച്ചു.

“ഹ്മ്മ്‌…”

അവൻ സംശയത്തോടെ ഒന്ന് മൂളി.

“താങ്ക്സ്…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവനും ഒന്ന് പുഞ്ചിരിച്ചു.

“അവസാനമായിട്ട് ഞാൻ ഒരു കാര്യംകൂടി ചോദിക്കട്ടെ…?”

അവൾ ചോദിച്ചു.

അവൻ അവളെ ഒന്ന് നോക്കി.

നീ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകും എന്ന രീതിയിൽ അവൻ അവളെ ഒന്ന് നോക്കി അത് അവൾക്കും മനസ്സിലായിരുന്നു.

“രക്ഷിക്കാൻ കഴിയില്ലായിരുന്നോ നിനക്ക് കിയോയെ…?

അവൻ ഒന്ന് പുഞ്ചിരിച്ചു ശേഷം മെല്ലെ പറഞ്ഞു.

“ഞാൻ വെറുമൊരു മാലഖയല്ലേ…

സ്വർഗ്ഗത്തിൽ നിന്ന് വീണു ചെകുത്താനായി ജീവിക്കുന്ന ഒരു മാലാഖ…

ദൈവം ഒന്നുമല്ലല്ലോ…

ചിലപ്പോളൊക്കെ ദൈവങ്ങൾക്ക് പോലും ചില കാര്യങ്ങൾ ചെയ്യാൻ കഴിയില്ല…

പിന്നെ ആണോ ഞാൻ…”

അവൻ പറഞ്ഞു നിർത്തി. അവൾക്ക് മുഴുവനായും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അവളും ഒന്ന് ചിരിച്ചു.

“അപ്പോൾ ശെരി…

4 Comments

  1. ഒരു കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു

  2. ♥️♥️♥️♥️♥️♥️

Comments are closed.