അല്പനേരത്തിനു ശേഷം യാത്ര പറഞ്ഞു അവർ അവിടെ നിന്നും തിരിച്ചു.
“ലൂസി അതാരാ…?”
അവിടെ നിന്നും തിരികെ സ്ട്രീറ്റിലൂടെ നടന്നപ്പോൾ അവൾ അവനോടായി ചോദിച്ചു.
“ഹയാമി എന്നാണ് അവരുടെ പേര്….
അറുപത്തിനാല് വർഷം മുൻപ് ജപ്പാനിലെ മുര എന്ന വില്ലേജിൽ ആരുന്നു താമസം….
ആകെ ഇവർക്ക് കിയോമി എന്ന് പേരുള്ള ഒരു കുട്ടി ആരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇരുപത് വയസ്സായപ്പോൾ മരിച്ചുപോയി. ലുക്കിമിയ ആയിരുന്നു…”
അവൻ പറഞ്ഞു.
“ആണോ…
എങ്ങനെയാ അവരെ പരിചയം…”
അവൾ വീണ്ടും ചോദിച്ചു.
“ന്യൂയോർക്കിൽ വന്നിട്ട് പത്തിരുപത് വർഷം ആയി. ഞാനാണ് കൊണ്ടുവന്നത്…
അവരുടെ വിചാരം എന്റെ അച്ഛൻ ആണ് കൊണ്ടുവന്നത് എന്നാണ്…”
അവൻ മെല്ലെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ ദുഃഖം ഒളിഞ്ഞു കിടന്നിരുന്നത് അവൾ ശ്രദ്ധിച്ചു. അവളുടെ ഉള്ളിലും എന്തൊക്കെയോ വിഷമം ആ സ്ത്രീയുടെയുള്ള കൂടിക്കാഴ്ച ഉണ്ടാക്കിയിരുന്നു. പല തവണ അത് എന്തിനാണെന്ന് ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. അൽപനേരം അവർ ഒന്നും സംസാരിച്ചില്ല.
സമയം എട്ട് മണിയോട് അടുത്തിരുന്നു. ചെറിയ ഒരു തണുത്ത കാറ്റ് ഉണ്ടായിരുന്നു ആ സമയത്ത്. അധികം ആളുകൾ അവിടെ ഉണ്ടായിരുന്നില്ല.
അവൾ ലൂസിയെ നോക്കി അവൻ അപ്പോഴും വിദൂരതയിലേക്കെന്നപോലെ നോക്കികൊണ്ട് നടന്നു.
‘അത്ര മാത്രമല്ല…
ലൂസിക്ക് ആ സ്ത്രീയുടെ അതിനേക്കാൾ ഏറെ എന്തോ ബന്ധമുണ്ട്…’
എന്ന് ലൂസിഫർ അവരോടു പെരുമാറിയ രീതിയും അവന്റെ ഇപ്പോളത്തെ ഭാവവും നടപ്പും എല്ലാം കണ്ടപ്പോൾ അവൾക്ക് തോന്നി.
നടന്നു സ്ട്രീറ്റിൽ നിന്നും മെയിൻ റോഡിലേക്ക് അവർ എത്തിയിരുന്നു.
“ലൂസി…
ഇന്ന് എനിക്കിനി വയ്യ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ…”
അവൾ അവനോടു ചോദിച്ചു.
“ഹ്മ്മ്…”
അവൻ ഒന്ന് മൂളിക്കൊണ്ട് ഫോൺ എടുത്തു എന്തോ ചെയ്തു.
അല്പ സമയത്തിനുള്ളിൽ തന്നെ മെസക്കീൻ അവന്റെ കാറുമായി അങ്ങോട്ടെക്ക് എത്തി.
“ഹേയ് നഥി…
ഇത് മെസക്കീൻ മൈ സിസ്റ്റർ…”
വണ്ടി നിർത്തി തന്റെ അടുത്തേക്ക് വന്ന മെസക്കീനെ പരിച്ചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു.
“ഹലോ…”
അവൾ ഗ്രീറ്റ് ചെയ്തു.
“നിനക്കെന്നെ മെയ്സ് എന്ന് വിളിക്കാം…”
നഥിക്ക് കൈകൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
നഥി ഒന്ന് ചിരിച്ചുകാണിച്ചു.
“ഒക്കെ ശെരി…
ഞാൻ ഫ്ലാറ്റിൽ ഉണ്ടാവും…”
ലൂസിയോട് അതും പറഞ്ഞു മെയ്സ് അവിടെ നിന്ന് ഇരുട്ടിലൂടെ നടന്നു നീങ്ങി മറഞ്ഞു.
‘അപ്പോൾ സിസ്റ്റർ ആണ് ഇത് അല്ലെ…
ഹ്മ്മ്… അപ്പൊ കുഴപ്പമില്ല…’
നഥി ആലോചിച്ചു.
“വരുന്നില്ലേ…”
ലൂസി അപ്പോളേക്കും വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു അവളും വണ്ടിയിൽ കയറി.
ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു
?
♥️♥️♥️♥️♥️♥️
??