Lucifer : The Fallen Angel [ 5 ] 177

അവരെ കണ്ടതും അവളുടെ മനസ്സിൽ വല്ലാതെ വിഷമം തോന്നാൻ തുടങ്ങിയിരുന്നു. എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല പക്ഷെ വല്ലാത്ത ഒരു ഭാരം അവൾക്കു മനസ്സിൽ അനുഭവപ്പെട്ടു. മുൻപെങ്ങോ കണ്ടു മറന്ന മുഖം ആയിരുന്നു അവരുടേത് എന്ന് അവൾക്ക് തോന്നി.

അവൻ അവരുമായി ജാപ്പനീസിൽ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.

അവൾ ആ കടയെ മൊത്തത്തിൽ നോക്കിക്കൊണ്ടിരുന്നു. ഒരു വശത്തായി ഒരു പെൺകുട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള ചിത്രം തുക്കിയിട്ടിരിക്കുന്നു.

അതിനു മുൻപിലായി വെളുത്ത നിറത്തിലുള്ള ലില്ലി പുഷ്പങ്ങളും വച്ചിട്ടുണ്ടായിരുന്നു.

അവൾ അതിനടുത്തേക്ക് ചെന്ന് അൽപനേരം നിന്നു. അതിനടുത്തായി നിന്നപ്പോൾ അവൾക്കു വളരെ അധികം സങ്കടം തോന്നി. എന്തോ നഷ്ടപ്പെട്ടുപോയതുപോലെ ഉള്ള തോന്നലുകൾ ഒക്കെ അവളിലേക്ക് വന്നു.

അല്പം കഴിഞ്ഞതും ആ സ്ത്രീ അവർക്കു രണ്ടുപേർക്കും രാമെൻ കഴിക്കാനായി കൊടുത്തു.

ജപ്പാനിലെ ഒരു നൂഡിൽസ് സൂപ്പ് ഡിഷ്‌ ആണ് രാമെൻ.

മുൻപ് പല ഇടങ്ങളിൽ നിന്നും രാമെൻ കഴിച്ചിട്ടുണ്ടെങ്കിലും ഇത് അവൾക്ക് വല്ലാത്ത ഒരു അനുഭവം ആയിരുന്നു മറ്റുള്ളവയിൽ നിന്നെല്ലാം ഏറ്റവും രുചികരമായത് ഇതാണ് എന്ന് അവൾക്കു മനസ്സിലായി.

എന്നാൽ അതേസമയം മുൻപ് ഇതേ രുചി അനുഭവിച്ചതുപോലെയും അവൾക്കു തോന്നി.

കുറച്ചധികം അവൾ വാങ്ങിക്കഴിച്ചു. ഒരു വശത്തായി ഇരുന്നു ചിരിച്ചുകൊണ്ട് ഇതെല്ലാം ലൂസി കണ്ടു.

“ലൂസി…

എന്റെ ഈ ലൈഫിൽ ഞാൻ കഴിച്ചിട്ടുള്ളതിലെ ഏറ്റവും ബെസ്റ്റ് രാമെൻ ഇതാണ്…”

കഴിച്ചു കഴിഞ്ഞു വയറു തിരുമിക്കൊണ്ട് അവൾ ലൂസിയോട് പറഞ്ഞു.

അപ്പോളും ആ സ്ത്രീ അവരുടെ അടുത്തായി തന്നെ നിൽപ്പുണ്ടായിരുന്നു. അവർക്ക് അവൾ പറയുന്നതൊന്നും മനസ്സിലാവാത്തത്കൊണ്ട് വെറുതെ ചിരിച്ചുകൊണ്ട് നിന്നു.

ലൂസി ഉടനെ തന്നെ അവർക്കു അവൾ എന്താണ് പറഞ്ഞതെന്ന് പറഞ്ഞു കൊടുത്തു.

അവരും അതുകേട്ടു നന്ദി പറഞ്ഞു.

പോകാൻ നേരം ലൂസി അവരുടെ കയ്യിൽ കുറച്ചധികം കാശ് കൊടുത്തിരുന്നു.

അവർ അത് മേടിക്കാൻ മടിച്ചെങ്കിലും ലൂസി നിർബന്ധത്തോടെ അത് അവരുടെ കയ്യിലേക്ക് വച്ചു കൊടുത്തു.

നഥി ഇതെല്ലാം വെളിയിൽ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്ക് തന്നെ ചൂണ്ടിക്കൊണ്ട് അവൻ അവരോടു എന്തോ പറയുന്നതും അവൾ ശ്രദ്ധിച്ചു.

ലൂസിയോടൊപ്പം കടയുടെ വെളിയിലേക്ക് വന്നു. അവർ അവളെ കെട്ടിപ്പിടിച്ച ശേഷം അവളുടെ തല മെല്ലെ താഴ്ത്തി നെറ്റിയിലായി ഒരു ഉമ്മയും കൊടുത്തു.

അവളും അവരെ കെട്ടിപ്പിടിച്ചു. അപ്പോളൊക്കെയും അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ജാപ്പനീസിൽ അവർ എന്തൊക്കെയോ പറഞ്ഞു. അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അവൾക്കു ഹൃദയം പൊട്ടുന്നതുപോലെയുള്ള വേദനയും അനുഭവപ്പെട്ടു.

4 Comments

  1. ഒരു കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു

  2. ♥️♥️♥️♥️♥️♥️

Comments are closed.